06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
889 views 1 sec 0 Comment

കാലടി പാലം. അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കരുത്; ബസ്സുടമകൾ. പാലം അടച്ചാൽ പാലത്തിന്റെ ഇരുവശത്തുമായി ബസ്സുകൾ സർവീസ് നടത്താം

admin - January 11, 2026

കാലടി: കാലടി ശ്രീശങ്കരാ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ ഒരു കോടി 12 ലക്ഷം രൂപയ്ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ അടിയന്തരമായി നിർമ്മാണം ആരംഭിക്കണമെന്ന് അങ്കമാലി – കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശബരിമല മണ്ഡലകാലം അവസാനിച്ച ശേഷം നിർമ്മാണം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം കളക്ടറേറ്റിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പാലം 25 ദിവസം അടച്ചിട്ടാൽ പ്രദേശവാസികളായ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നതിന്റെ പേരിൽ തീരുമാനമെടുക്കാതെ പിരിയുകയാണ് ഉണ്ടായത്.

മെയ് 31നുള്ളിൽ പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുത്ത ശേഷം അറ്റകുറ്റപ്പണികൾ നടത്താം എന്നാണ് ചർച്ചയിൽ ജനപ്രതിനിധികൾ മമുന്നോട്ടുവെച്ച നിർദ്ദേശം. എന്നാൽ നാലു മാസത്തിനുള്ളിൽ പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ഉത്തരവാദിത്തപ്പെട്ട ആരും ഉറപ്പു പറയുന്നുമില്ല. ഇത്തരം സാഹചര്യത്തിൽ വീണ്ടും മഴക്കാലം കഴിഞ്ഞ് മാത്രമേ അറ്റകുറ്റപ്പണികൾ സാധിക്കുകയുള്ളൂ. അതിനാൽ അത്രയും കാലം ഈ രീതിയിൽ ഗതാഗത സ്തംഭനവും ജനങ്ങളുടെ ദുരിതവും തുടർന്നുകൊണ്ടേയിരിക്കും.

പാലം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുമ്പോൾ ഭാരവാഹനങ്ങളെ ആലുവ വഴിയും ചെറുവാഹനങ്ങളെ കോടനാട്, വല്ലം കടവ് പാലങ്ങൾ വഴിയും തിരിച്ച് വിട്ടാൽ മതിയാകും. പെരുമ്പാവൂരിൽ നിന്നും താന്നിപ്പുഴ വരെയും അങ്കമാലിയിൽ നിന്നും കാലടി വരെയും സ്വകാര്യബസ്സുകൾ 5 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്താൻ തയ്യാറാണെന്നും പാലത്തിന്റെ നടപ്പാതയിലൂടെ കാൽനടക്കാരെ കടത്തിവിടുകയും ചെയ്താൽ പ്രാദേശികമായുള്ള യാത്രക്കാർക്കോ വിദ്യാർത്ഥികൾക്കോ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും വർഷങ്ങൾക്കു മുമ്പ് പാലം റിപ്പയറിങ്ങിനായി അടച്ചപ്പോൾ ഇതേ രീതിയിൽ സംവിധാനം ഒരുക്കിയതാണെന്നും അങ്കമാലി – കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് എ.പി.ജിബി, സെക്രട്ടറി ബി.ഓ. ഡേവിസ് എന്നിവർ അറിയിച്ചു.

 

PREVIOUS

അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ

NEXT

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ തിരുനടയടച്ചു
Related Post
January 31, 2025
ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്; തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ
July 18, 2024
അങ്കമാലിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
April 26, 2024
വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി
July 17, 2024
തൃശൂരിൽ റോജി, കണ്ണൂരിൽ സുധാകരൻ, കോർപറേഷനുകൾ പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved