06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
620 views 0 sec 0 Comment

കാലടി പാലം. സിപിഎമ്മും ബിജെപിയും നടത്തുന്നത് കുപ്രചരണം; റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി

admin - January 14, 2026

കാലടി: കാലടി പാലത്തിന്‍റെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് സി.പി.എമ്മും ബിജെപിയും നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കുപ്രചരണമെന്ന് എം.എല്‍,എമാരായ റോജി എം ജോണും, എല്‍ദോസ് കുന്നപ്പിള്ളിയും. കാലടി പാലം പൂര്‍ണ്ണമായും അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം മതിയെന്നുള്ളത് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലെ പൊതു തീരുമാനമാണ്. നിലവിലെ പാലത്തിന്‍റെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പാലം ഒരു മാസത്തിലധികം പൂര്‍ണ്ണമായും അടച്ചിടേണ്ടി വരുമെന്ന് പൊതുമരാമത്ത് മെയിന്‍റനന്‍സ് വിഭാഗം അറിയിച്ചു. പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത പുതിയ പാലത്തിന്‍റെ നിര്‍മ്മാണ ചുമതലയുള്ള പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എഞ്ചിനീയര്‍മാരാണ് സമാന്തരപാലത്തിന്‍റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത മഴക്കാലത്തിന് മുമ്പായി പുതിയ പാലം പണി പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുമെന്നും അറിയിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് യോഗത്തില്‍ പങ്കെടുത്ത കാലടി, ഒക്കല്‍ പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും പോലിസിന്‍റേയും മോട്ടോര്‍ വാഹന വകുപ്പിന്‍റേയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും എം.സി റോഡ് ഒരു മാസംത്തിലധികം പൂര്‍ണ്ണമയി അടച്ചിടുമ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിലെ പാലം അടച്ചിട്ടുള്ള പണി പുതിയ പാലം തുറന്നതിന് ശേഷം മതിയെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. എസ്.എസ്.എല്‍.സി, പ്ലസ് 2 പരീക്ഷകളും മലയാറ്റൂര്‍ തീര്‍ത്ഥാടനവും ഉള്‍പ്പെടയുള്ള പരിപാടികളും നടക്കുന്ന സമയമാണിതെന്ന് എല്ലാവരും ചൂണ്ടിക്കാണിച്ചു. ആ യോഗത്തില്‍ തന്നെയാണ് പാലത്തിന്‍റെ നിര്‍മ്മാണ പുരോഗതി സ്ഥലത്തെത്തി വിലയിരുത്താന്‍ തീരുമാനിച്ചതും എം.എല്‍.എമാരുടേയും മറ്റ ജനപ്രതിനിധികളുടേയും ഉദ്യേഗസ്ഥരുടേയും  നേത്യത്വത്തില്‍ പാലത്തിന്‍റെ നിര്‍മ്മാണ പുരോഗതി പരിശോധിച്ച് കളക്ട്രേറ്റില്‍ വച്ചെടുത്ത തീരുമാനവുമായി മുന്നോട്ട് പോകുന്നതും. ഇതില്‍ പാലത്തിന്‍റെ ഇരുകരകളിലുമുള്ള വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍പ്പെട്ട ജനപ്രതിനിധികളും സന്നിഹിതരായിരുന്നു.

ഇതോടൊപ്പം നിലവില്‍ പാലത്തിന്‍റെ ടാറിംങ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതും ആവശ്യം വന്നാല്‍ പാലം പൂര്‍ണ്ണമായും അടയ്ക്കാതെയുള്ള അറ്റകുറ്റ പണികള്‍ സമയാസമയങ്ങളില്‍ നടത്താവുന്നതുമാണ്. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോഴാണ് പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെടുന്നതും അത് മൂലമുള്ള ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതും. കാലവര്‍ഷത്തിനു മുന്നേ പുതിയ പാലം തുറന്ന് കൊടുക്കാന്‍ കഴിയുമെന്നിരിക്കെ ഒരു മാസത്തിലധികം നിലവിലെ പാലം അടച്ചിടുന്നത് അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കാനെ ഉപകരിക്കൂ

2012 ല്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്‍റിന്‍റെ കാലത്ത് കാലടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് 42 കോടി ഭരണാനുമതി ലഭിച്ചിട്ട് അത് നിര്‍മ്മിക്കാതെ വര്‍ഷങ്ങളോളം പദ്ധി മുടക്കിയ ആളുകളാണ് ഇപ്പോള്‍ പാലത്തിന്‍റെ നിര്‍മ്മാണം അന്തിമഘട്ടതത്തിലായപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നത്. വര്‍ഷങ്ങളോളം സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന്‍റെ പേരില്‍ മുടങ്ങി കിടന്ന പാലത്തിന്‍റെ നിര്‍മ്മാണം എം.എല്‍.എമാരായ റോജി എം. ജോണും എല്‍ദോസ് കുന്നപ്പിള്ളിയും അന്‍വര്‍ സാദത്തും മുന്‍യ്യെടുത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ചര്‍ച്ച നത്തി എല്ലാവരേയും വിളിച്ച് ചേര്‍ത്ത് അഭിപ്രായ ഐക്യമുണ്ടാക്കി 2023 ലാണ് പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്.

പാലത്തിന്‍റെ നിര്‍മ്മാണത്തിനായി ഇരുകരകളിലും ഭൂമി ഏറ്റെടുക്കുവാന്‍ വര്‍ഷങ്ങളുടെ കാലതാമസം എടുക്കുമെന്നിരിക്കെ അത് ഒഴിവാക്കാന്‍ എം.എല്‍.എമാര്‍ തന്നെ മുഴുവന്‍ ഭൂവുടമകളുമായി സംസാരിച്ച് പാലം നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമിക്ക് നഷ്ടപരിഹാരംം നല്‍കുന്നതിന് മുന്നേ അവരുടെ മുന്‍കൂര്‍ അനുമതി ലഭ്യമാക്കി പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണം ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഭൂവുടമകള്‍ക്ക് ഭൂമിയുടെ വില നല്‍കാനായത്. ഇതെല്ലാം പാലം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് ചെയ്തത്. ഇതിലൊന്നും യാതൊരു പങ്കാളിത്തവുമില്ലാത്ത ജോസ് തെറ്റയിലും കാലടിയിലെ ബി.ജെ.പിയുമെല്ലാം ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് എം.എല്‍.എമാരായ റോജി എം. ജോണും എല്‍ദോസ് കുന്നപ്പിളളിയും കൂട്ടിച്ചേര്‍ത്തു.

PREVIOUS

അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ

NEXT

സംസ്‌കൃത സർവകലാശാലയുടെ കാലടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് ചിക്കൻപോക്‌സ്
Related Post
July 2, 2026
കാർ യാത്രികന് ഹൃദയാഘാതം; ബസിൽ യാത്ര ചെയ്ത ‘മാലാഖ’മാർ ഓടിയെത്തി, സഹായത്തിന് നാട്ടുകാരും
October 13, 2025
കാട്ടാന ആക്രമണം; രണ്ടര വയസുകാരിയും മുത്തശ്ശിയും മരിച്ചു
March 13, 2025
വാഹനാപകടം വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
July 29, 2024
2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved