23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
376 views 5 sec 0 Comment

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ജനുവരി 02 മുതല്‍ 13 വരെ

admin - December 29, 2025

കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യവരദായിനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം 2026 ജനുവരി 02 മുതല്‍ 13 ജനുവരി വരെ ആഘോഷിക്കും. ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ട അകവൂര്‍ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും പൂക്കാവടിയുടേയും അകമ്പടിയോടെ തിരുവാഭരണഘോഷയാത്ര ജനുവരി 02 ന് വൈകിട്ട് 4.30 ന് ആരംഭിക്കുന്നതോടെ നടതുറപ്പ് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും. തിരുവാഭരണഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ചശേഷം രാത്രി 8 ന് പ്രത്യേക ആചാരങ്ങളോടെയാണ് നട തുറക്കുന്നത്. തുടര്‍ന്ന് ഭക്തര്‍ ദര്‍ശനം നടത്തിയശേഷം രാത്രി 10 ന് നട അടക്കും. നടക്കല്‍ തിരുവാതിര കളിയും പൂത്തിരുവാതിര ചടങ്ങുകളും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 4 മുതല്‍ രാത്രി 9 വരെ ദര്‍ശനത്തിനായി ക്ഷേത്ര നട തുറന്നിരിക്കും.

ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനായി 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന വഴിപാടുകളായ പട്ട്, പുടവ, ഇണപ്പുടവ, താലി, തൊട്ടില്‍, വാല്‍ക്കണ്ണാടി തുടങ്ങിയവ ദേവിക്ക് സമര്‍പ്പിക്കുന്നതിനും പുഷ്പാഞ്ജലികള്‍, ധാര തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനും ക്യൂവില്‍ തന്നെ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ക്യൂ കൂടാതെ മുന്‍കൂട്ടി ദര്‍ശന ദിവസവും സമയവും ബുക്ക് ചെയ്ത് തിരക്കൊഴിവാക്കി ദര്‍ശനം നടത്തുന്നതിന് വെര്‍ച്വല്‍ ക്യൂ സംവിധാനവും തയാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വെബ് സൈറ്റായ www.thiruvairanikkulamtemple.org സന്ദര്‍ശിച്ച് ലളിതമായ നടപടി ക്രമങ്ങളിലൂടെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്.

ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് സൗജന്യമായി തിളപ്പിച്ചാറിയ കുടിവെള്ളം ലഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുമായി പൊലീസ് സേനക്കുപുറമേ പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുകളും വളണ്ടിയര്‍മാരും കര്‍മ്മനിരതരായി രംഗത്തുണ്ടാകും. ദര്‍ശനത്തിനുശേഷം പ്രധാന വഴിപാടുകളായ മഞ്ഞള്‍പ്പറ, എള്ള് പറ തുടങ്ങിയവ നിറക്കുന്നതിനും സൗകര്യമുണ്ടാകും. ദേവീ പ്രസാദമായ അരവണ പായസം, അപ്പം, അവല്‍ നിവേദ്യങ്ങള്‍ക്കായി ക്ഷേത്രത്തില്‍ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. നിവേദ്യങ്ങളെല്ലാം അടങ്ങിയ പ്രസാദകിറ്റും ലഭ്യമാണ്.

എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ കഞ്ഞി, പുഴുക്ക്, അച്ചാര്‍ എന്നിവയടങ്ങിയ അന്നദാനം നല്‍കുന്നതിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വഴിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച അന്നദാനമണ്ഡപത്തിലാണ് ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. നടതുറപ്പ് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കായി ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിന്റെയും, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക I.A.S ന്റെയും നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തിന്റെ തീരുമാന മനുസരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്.

കെ.എസ്.ആര്‍.ടി.സി ആലുവ,പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി ഡിപ്പോകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്ന താണ്. കൂടാതെ തീര്‍ത്ഥാടന പാക്കേജില്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളുമുണ്ടാകും. ഭക്തജനങ്ങളുടെ സുരക്ഷക്കായി പോലീസ് സേനാംഗങ്ങളും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങളും, ലഹരി മരുന്നിന്റെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു സമീപത്തുള്ള മാറമ്പിള്ളി പി.എച്ച്.സിയിലും ശ്രീമൂലനഗരം എഫ്.എച്ച്.സിയിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

ഉത്സവത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും ശുദ്ധജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിയും തടസ്സമില്ലാതെ വൈദ്യുതി വിതരണം സാധ്യമാക്കാന്‍ കെ.എസ്.ഇ.ബിയും രംഗത്തുണ്ടാകും. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള ഭക്തര്‍ കുൡക്കുന്നതിനായി ഉപയോഗിക്കുന്ന പെരിയാറിലെ ക്ഷേത്ര ആറാട്ട് കടവ് മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കിയിട്ടുണ്ട്.

കര്‍ശനമായ ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു നടത്തുന്ന നടതുറപ്പ് ഉത്സവത്തിനെത്തുന്ന ഭക്തര്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസിറ്റിക് പൂര്‍ണ്ണമായും ഒഴിവാക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയാതെ വേസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിച്ച് ക്ഷേത്ര പരിസരം ശുചിയാക്കി സൂക്ഷിക്കുന്നതിന് ഭക്തജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം ആവശ്യമാണ്. ഭക്തജനങ്ങളെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി ക്ഷേത്രത്തിന്റെ 6 പാര്‍ക്കിംഗ് ഗ്രൗണ്ടുകളും സ്വകാര്യ പാര്‍ക്കിംഗ് ഗ്രൗണ്ടുകളും തയാറാക്കിയിട്ടുണ്ട്.

തെക്കന്‍ ജില്ലകളില്‍ നിന്ന് വരുന്ന ബസ് പോലുള്ള വലിയ വാഹനങ്ങള്‍ ആലുവ-അങ്കമാലി റോഡില്‍ ദേശം കവലയില്‍ നിന്നോ ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റോഡിലെ മഹിളാലയം പാലത്തിലൂടെയോ തിരിഞ്ഞ് ശ്രീമൂലനഗരം -വല്ലം റോഡില്‍ പ്രവേശിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേരാം. കോട്ടയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പെരുമ്പാവൂര്‍, അങ്കമാലി Mc Road ല്‍ വല്ലം ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞോ അല്ലെങ്കില്‍ കാലടിയില്‍ നിന്ന് ഇടത് വശത്തേക്ക് തിരിഞ്ഞോ ക്ഷേത്രത്തില്‍ എത്തിച്ചേരാം. തെക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന ചെറു വാഹനങ്ങള്‍ക്ക് മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപര്‍ണ്ണിക പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം. മാറമ്പിള്ളി പാലം വഴി വരുന്ന വലിയ വാഹനങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ സൗപര്‍ണ്ണിക പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം ആളുകളെ ഇറക്കിയതിനുശേഷം മാറമ്പിള്ളി പാലത്തിന് സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബാര്‍കോഡ് അടങ്ങിയ ബുക്കിംഗ് രസീത് ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടുകളായ കൈലാസം, സൗപര്‍ണ്ണിക, തിരുവൈരാണിക്കുളം ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് ദര്‍ശന പാസ് വാങ്ങി ക്ഷേത്രത്തില്‍ പ്രവേശിക്കാവുന്നതാണ്.

PREVIOUS

കാലടിയിൽ ആദ്യ ടേമിൽ പൗളി ബേബി പ്രസിഡന്റ്. പി.വി.സ്റ്റീഫൻ പട്ടത്തി വൈസ് പ്രസിഡന്റ്‌

NEXT

മലയാറ്റൂർ കാർണിവലിനോട് അനുബന്ധിച്ച് ഡിസംബർ 31 തീയതി വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Related Post
February 14, 2025
ലഹരിക്കെതിരെ നാടുണർത്താൻ റോഡ് വാക്ക് ആൻ്റ് റണ്ണുമായി കാലടി പോലീസ്
February 2, 2024
ഇത് അയ്യപ്പന്റെ പുണ്യം; 20 കോടിയുടെ ക്രിസ്മസ് ബമ്പര്‍ പോണ്ടിച്ചേരി സ്വദേശിക്ക്
March 18, 2024
കളഞ്ഞ് കിട്ടിയ 3 പവന്റെ സ്വർണമാല ഉടമയ്ക്ക് നൽകി മാതൃകയായി ഹിരൺ
May 29, 2024
വെള്ളാരപ്പിള്ളി കുട്ടമന ഭഗവതി ക്ഷേത്രം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുത്തു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved