04

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
975 views 0 sec 0 Comment

അവസാനമായി യാത്ര പറയാൻ ലിബ്‌ന സ്‌കൂളിലെത്തി; നാടാകെ കണ്ണീരോടെ യാത്രയാക്കി

admin - November 4, 2023

കാലടി: കൂട്ടുകാരോടൊത്ത് കളിച്ചും ചിരിച്ചും നടന്ന സ്‌കൂളിൽ ലിബ്‌നയെത്തി. അവസാനമായി, വിടപറയാൻ. ഇത്തവണ അവൾ വന്നപ്പോൾ ഒരു നാടാകെ കണ്ണീരോടെ ഒപ്പം ചേർന്നു. കളമശേരി സ്‌ഫോടനത്തിൽ മരിച്ച 12 വയസുകാരിയാണ് ലിബ്ന. മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. ശനിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് കളമശേരി മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം സ്‌കൂളിൽ എത്തിച്ചത്. അവൾ ഓടിനടന്ന സ്‌കൂൾ മുറ്റത്താണ് മൃതദേഹം നാടിനും അധ്യാപകർക്കും, സഹപാഠികൾക്കും അവസാനമായി ഒരു നോക്ക് കാണാൻ കിടത്തിയത്.

അവധി ദിനത്തിൽ അവളെത്തിയപ്പോൾ വിട ചൊല്ലാൻ സ്‌കൂൾ യൂണിഫോം അണിഞ്ഞ് കൂട്ടുകാരെല്ലാം എത്തി. അധ്യാപകരും സഹപാഠികളുമടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ലിബ്‌നയുടെ മൃതദേഹത്തിലെ അവളുടെ ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ ലിബ്‌നയെ ആവസാനമായി കാണാനെത്തിയവർക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. കരഞ്ഞ് കലങ്ങിയ കണ്ണുമായാണ് ഒരോരുത്തരും ലിബ്‌നക്ക് അന്ത്യോപചാരം അർപ്പിച്ചത്. സ്‌കൂളിലെ എൻസിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് തുടങ്ങിയവർ ലിബ്‌നക്ക് അവസാന സെല്യൂട്ട്‌ നൽകി.

അവസാനമായി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് ക്ലാസിലെ സഹപാഠികളായിരുന്നു. ലിബ്‌നക്ക് യാത്രമൊഴി നൽകാൻ റോസാ പൂക്കളുമായാണ് സഹപാഠികൾ എത്തിയത്. വിങ്ങിപൊട്ടിയാണ് മൃതദേഹത്തിൽ സഹപാഠികൾ പൂക്കൾ വച്ചത്. തുടർന്ന് ക്ലാസിലെത്തിയ സഹപാഠികൾക്ക് ദുഖം കടിച്ചമർത്താൻ കഴിഞ്ഞില്ല. പലരും പൊട്ടിക്കരഞ്ഞു. ക്ലാസ് ടീച്ചർ ബിന്ധു വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. ബിന്ധു ടീച്ചർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല. കണ്ട് നിന്നിവർക്കും തേങ്ങലായി. പലരും കരച്ചിലടക്കാൻ പാടുപെട്ടു. ഉളളിൽ കനലെരിയുമ്പോഴും അത് പുറത്ത് കാണിക്കാതെ ലിബ്‌നയുടെ പിതാവ് പ്രദീപനും സ്‌കൂളിൽ ലിബ്‌നയുടെ മൃതദേഹത്തിനടത്ത് തന്നെയുണ്ടായിരുന്നു.

തുടർന്ന് 12 മണിയോടെ മൃതദേഹം മലയാറ്റൂരിൽ ഇവർ താമസിക്കുന്ന വാടക വീട്ടിലെത്തിച്ചു. വീട്ടിലും നിരവധി പേരാണ് ലിബ്‌നയെ അവസായി ഒരുനോക്ക് കാണാൻ എത്തിയതും. 2.30 ന് സംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിച്ചു. 3 മണിയോടെ സംസ്‌ക്കാരത്തിനായി വീട്ടിൽ നിന്നും ലിബ്‌നയെ എടുത്തു. ലിബ്‌നയുടെ മൃതദേഹം വീട്ടിൽ നിന്നും എടുക്കുമ്പോൾ പ്രകൃതി പോലും കരഞ്ഞു. കോരിച്ചൊരിയുന്ന മഴ പെയ്താണ് പ്രകൃതിയും ലിബ്‌നയെ യാത്രയാക്കിയത്. കൊരട്ടിയിലെ യഹോവ വിശ്വാസികളുടെ സെമിത്തേരിയിലാണ് സംസ്‌ക്കാരം നടന്നത്.

സ്ഫോടനത്തിൽ ലിബ്നയുടെ അമ്മ സാലിക്കും, സഹോദരങ്ങളായ പ്രവീണിനും, രാഹുലിനും പരിക്കേറ്റിട്ടുണ്ട്. സാലിയും, പ്രവീണും ഗുരതരാവസ്ഥയിലാണ്. അവരെ മൃതദേഹം കാണിക്കുന്നതിനായി 5 ദിവസം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവർക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്‌കാരം നടത്താൻ അച്ഛൻ പ്രദീപൻ തീരുമാനിച്ചത്. ലിബ്‌ന പോയ വിവരം അവർ അറിഞ്ഞിട്ടില്ല, സ്‌ഫോടനം നടന്ന് ആറാം ദിവസമാണ് മൃതദേഹം സംസ്‌കരിക്കുന്നത്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ലിബ്‌ന കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. പാചകത്തൊഴിലാളിയായ പിതാവ് പ്രദീപൻ ഞായറാഴ്ച ജോലിയുള്ളതിനാൽ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല.

PREVIOUS

കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥിത്തൊഴിലാളി പിടിയിൽ

NEXT

മൂവാറ്റുപുഴയിൽ 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ
Related Post
October 20, 2023
മലയാറ്റൂർ നടുവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
July 20, 2024
വിൻഡോസ് തകരാർ; നെടുമ്പാശേരിയിൽ നിന്നുള്ള 11 വിമാനങ്ങൾ കൂടി റദ്ദാക്കി
August 12, 2023
6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി
June 11, 2025
അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട
Comments are closed.
കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
August 3, 2026
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
August 1, 2026
ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി
July 30, 2026
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
July 26, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
News Vision
News Vision
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
News Vision
ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം
News Vision
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം

Recent Posts

  • കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
  • സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; 10 ജില്ലകളിൽ യെലോ അലർട്ട്
  • സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
  • ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി
  • കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
© Copyright 2025 - Newsvision. All Rights Reserved