FEATURED

വി.എസ് അച്യുതാനന്ദൻ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം ഉൽഘാടനം ചെയ്തു

കാഞ്ഞൂർ: പുതിയേടം ചിറമട്ടം ജഗ്ഷനിൽ ജനകീയ സഹകരണത്തോടെ നിർമ്മിച്ച വി.എസ്. സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം ഉൽഘാടനം ചെയ്തു. ദൈവദാൻ സെന്റർ മദർ സിസ്റ്റർ അന്ന ഉൽഘാടനം നിർവഹിച്ചു. പഞ്ചായത്ത് മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.അശോകൻ അധ്യക്ഷനായിരുന്നു. പുതിയേടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി. ഐ.ശശി മുഖ്യാതിഥിയായിരുന്നു. സിനിമാ സീരിയൽ താരം ജയിൻ കെ പോൾ , കാത്തിരിപ്പു കേന്ദ്രം നിർമ്മാണത്തിന് രൂപ കല്പന നൽകിയ ടി.കെ. ഷിബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. എ. എ. സന്തോഷ്,അജീഷ് […]

FEATURED

നെന്മാറ സജിത കൊലക്കേസ്; കൊലയാളി ചെന്താമര കുറ്റക്കാരൻ

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു ഭാവഭേദവുമില്ലാതെ കൂസലില്ലാതെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിലുള്ള വിധി ചെന്താമര […]

FEATURED

കാട്ടാന ആക്രമണം; രണ്ടര വയസുകാരിയും മുത്തശ്ശിയും മരിച്ചു

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം ഉണ്ടായത്. അസലാ (52), ഹേമശ്രീ ( രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് കാട്ടാനകൾ വീടിന്റെ ജനൽ തകർക്കുന്നതറിഞ്ഞ് കുഞ്ഞുമായി രക്ഷപെടാൻ പുറത്തിറങ്ങിയതായിരുന്നു മുത്തശ്ശി. ഈ സമയം വീടിന്റെ മുൻഭാഗത്ത് നിൽക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞ് തൽക്ഷണം മരിച്ചു. പരിക്കേറ്റ മുത്തശ്ശിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]

FEATURED

രക്ഷാപ്രവർത്തനത്തിനിടെ ദാരുണാപകടം; കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം 3 മരണം

കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന. 80 അടി താഴ്ചയുള്ള കിണറായിരുന്നു. […]

FEATURED

ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് കാലടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കോട്ടപ്പാറയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. കാലടി ആശ്രമം റോഡിൽ താമസിക്കുന്ന ശ്രീജിത്ത് (27) ആണ് മരിച്ചത് . സുഹൃത്ത് ആലുവ മുപ്പത്തടം പറക്കാട്ട് വീട്ടിൽ വിഷ്ണു (28) വിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടപ്പാറ വ്യൂ പോയിൻ്റ് കാണാൻ എത്തിയതായിരുന്നു യുവാക്കൾ. കാഴ്ച്ച ആസ്വദിച്ച് മടങ്ങും വഴി വണ്ണപ്പുറം – മുള്ളരിങ്ങാട് റോഡിലെ കോട്ടപ്പാറ അമ്പലത്തിനു സമീപത്തെ വളവിൽ നിന്നും […]

FEATURED

ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ അന്തരിച്ചു

കൊച്ചി: ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ (86)അന്തരിച്ചു. എണ്‍പത്താറ് വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു മരണം. ഭൗതിക ശരീരം വൈകിട്ട് 5 ന് ആലുവയിലെ വസതിയിലെത്തിക്കും. നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ സംസ്കാരം തന്ത്രവിദ്യാപീഠത്തിൽ. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്ന പി.ഇ.ബി. മേനോന്‍ […]

FEATURED

‘ബീഫ് ബിരിയാണിയും, ധ്വജപ്രണാമവും വേണ്ട’ എന്ന് സെൻസർ ബോർഡ്; ഷെയിൻ നി​ഗം പടം ‘ഹാൽ’ സെൻസർ കുരുക്കിൽ

ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് […]

FEATURED

വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നി എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള […]

FEATURED

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര സൗജന്യം; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആ‌ർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആർ ടി സി ഡയറക്ടർ […]

FEATURED

പ്രമേഹ രോഗികൾക്കായി അങ്കമാലി അപ്പോളോയിൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക്

അങ്കമാലി: പ്രമേഹ രോഗികൾക്ക് സമഗ്രമായ നേത്ര പരിചരണം ഉറപ്പാക്കാനായി, അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ലോക കാഴ്ച ദിനത്തിനോട് അനുബന്ധിച്ച് ക്ലിനിക്കിന്റെ ഉദ്ഘാടനം അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് നിർവഹിച്ചു. പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ്, അന്ധത എന്നിവ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ക്ലിനിക്ക്, രോഗികൾക്ക് ഏറ്റവും പുതിയ രോഗനിർണയ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. ക്ലിനിക്കിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ഹോസ്പിറ്റൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ക്യാമ്പ് […]

FEATURED

മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; ഒമ്പത് വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി

വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ […]

FEATURED

ന‍്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കണ്ണൂർ: ന‍്യൂ മാഹി ഇരട്ടക്കൊലക്കേസിൽ പ്രതികളായ 16 പേരെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായിരുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ അടങ്ങുന്ന പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികൾക്കെതിരേ ചുമത്തിയ കുറ്റം പ്രോസിക‍്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത് (25), ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. 2010 മേയ് 28നാണ് സംഭവം നടന്നത്. കഴിഞ്ഞ […]

FEATURED

‘ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു, രക്ഷിക്കണം’; മജിസ്ട്രേറ്റിനു മുന്നിൽ പരാതിയുമായി ഭർത്താവ്

ലഖ്നൗ: ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷയുമായി ഭർത്താവ് മജിസ്ട്രേറ്റിനു മുന്നിൽ. യുപിയിലെ സീതാപുർ ജില്ലയിലാണ് സംഭവം. മിറാജ് എന്നയാളാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തിൽ വിചിത്രമായ പരാതിയുമായെത്തിയത്. രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഇയാളുടെ വാദം. സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നത്രെ. ഇതുസംബന്ധിച്ച് നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും അവർ ഇടപെടാൻ തയാറാകാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റിനെ കണ്ടതെന്നും ഇയാൾ പറയുന്നു. അതേസമയം, മിറാജ് പരാതിപ്പെട്ടതിനു പിന്നാലെ ഇയാളുടെ ഭാര്യ നസിമുൻ […]

FEATURED

മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ്

കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. താരങ്ങളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി […]

FEATURED

ചാരിറ്റി ബോക്സ് മോഷണം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ

ആലുവ: ചാരിറ്റി ബോക്സ് മോഷണം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ആസാം മാരിഗോൺ ജില്ലയിലെ ബോർബോറി ഗ്രാമത്തിൽ ആഷദുൽ ഇസ്ലാം (30)നെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയതത്. മാളികം പീടികയിലെ ചായക്കട കുത്തിത്തുറന്ന് ആറായിരത്തോളം രൂപ അടങ്ങിയ മൂന്ന് ചാരിറ്റി ബോക്സുകളാണ് മോഷ്ടിച്ചത്. ഈ ബോക്സുകൾ ഇയാൾ സുഹൃത്തിൻ്റെ വീട്ടിൽ കൊണ്ടു വച്ചു. സംശയം തോന്നിയ വീട്ടുടമ പോലീസിൽ അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ ജസ്റ്റിൻ, എസ്.ഐമാരായ രാജേഷ് കുമാർ, അൻസാർ സീനിയർ സി പി ഒ മാരായ […]

FEATURED

ബസ് യാത്രക്കാരിയായ യുവതിയെ ഉപദ്രവിച്ച സഹയാത്രികൻ അറസ്റ്റിൽ

ഊന്നുകൽ: ബസ് യാത്രക്കാരിയായ യുവതിയെ ഉപദ്രവിച്ച കേസിൽ സഹയാത്രികൻ അറസ്റ്റിൽ. കീഴില്ലം ത്രിവേണി ഭാഗത്ത് മാടവന വീട്ടിൽ ബിജു കുര്യാക്കോസ് (48) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം മൂന്നാറിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസിൽ നേര്യമംഗലം ഭാഗത്ത് വച്ചായിരുന്നു യുവതി അതിക്രമം നേരിട്ടത്. എസ്. ഐ ഷാജി മാത്യുവിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

FEATURED

ഓണം ബമ്പര്‍ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ് എടുത്തത് നെട്ടൂരിൽ നിന്ന്

ആലപ്പുഴ: 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ് നായർ. നെട്ടൂരിൽ നിന്നാണ് ശരത് ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. ഏജന്റ് ലതീഷിൽ നിന്നാണ് ഇയാൾ ലോട്ടറിയെടുത്തത്. ആരാണ് ആ ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാളുകളായി കേരളം. നെട്ടൂര്‍ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ […]

FEATURED

സ്വര്‍ണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണ്ണപാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 5 പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. കോടതി ഇടപെടലിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി പൂർണ്ണമായും സർക്കാർ സഹകരിക്കുമെന്നും ഉറപ്പു നൽകി. സർക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു […]

FEATURED

തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്‍റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ

കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്. മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള്‍ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. നാടകത്തിനിടെ നായ ആക്രമണമുണ്ടായപ്പോള്‍ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികള്‍ കരുതിയത്. പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ ആക്രമണമാണെന്നും മനസിലാക്കിയ […]

FEATURED

പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി

കൊച്ചി:  പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോൾ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലകളക്ടർ കോടതിയെ അറിയിച്ചു. ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്നം ഉണ്ട് സുരക്ഷപ്രശ്നങ്ങളുണ്ട് .നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് ഹൈകോടതിയുടെ   തീരുമാനം സ്വാഗതാർഹമെന്ന്  പരാതിക്കാരൻ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു.  സർവീസ് റോഡുകൾ പൂർണ്ണമാക്കാതെ ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമില്ല പകുതി മാത്രമേ […]