15

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
382 views 1 sec 0 Comment

മഞ്ഞപ്രയിൽ പിതാവിന്റെ കൊലയാളിയെ വെടിവച്ച് കൊന്ന പ്രതി റിമാന്റിൽ

admin - March 17, 2026

കാലടി: മധ്യവയസ്‌ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്ത അയ്യമ്പുഴ കാളാം പറമ്പൻ പോളി (57) യെ കോടതി റിമാന്റ് ചെയ്തു. പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയാണ് 14 ദിവസത്തേക്ക് ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് 6 മണിയോടെ മഞ്ഞപ്ര കോതായി പാലത്തിന് സമീപം കുളിക്കടവിൽ നിൽക്കുകയായിരുന്ന ജോസ് കിലുക്കൻ എന്നയാളെ പോളി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

2018ൽ നടന്ന അതിർത്തി തർക്കത്തിനിടെ പിതാവിനെ ജോസ് അടിച്ചു കൊന്നതിലുള്ള വൈരാഗ്യമാണ് കൊലക്കു പിന്നിൽ. കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ ഡ്രൈവറായ ജോസ്, ജോലി കഴിഞ്ഞ് മകനു മൊത്ത് കുളിക്കാനായി കോതായി പാലത്തിനു താഴെയുള്ള കടവിൽ ഇറങ്ങിയപ്പോഴാണ് പോളി നിറയൊഴിച്ചത് ജോസും റോഡിൽ നിന്ന പോളിയുമായി സംസാരമുണ്ടായി. തുടർന്നാണു വെടിവച്ചത്.

ആദ്യ വെടിയേറ്റ ശേഷം ജോസ് തോടിന്റെ മറുകരയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കരയിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ പുറത്തും നെഞ്ചിലുമായി വെടിയേറ്റു തോട്ടിലേക്കു വീഴുകയായിരുന്നു. ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടുപോകുന്ന സ്വകാര്യ ഏജൻസിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പോളി. ഇയാളുടെ പേ രിലുള്ളലൈസൻസുള്ള തോക്കാണു വെടിവയ്ക്കാൻ ഉപയോഗിച്ചത്. പിതാവിന്റെ മരണത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലായിരുന്ന പോളിയും ജോസും തമ്മിൽ വാക്കുതർക്കം ഉണ്ടായിട്ടുണ്ട്.

കൊല്ലപ്പെട്ട ജോസും പോളിയും അയൽവാസികളായിരുന്നു. പോളിയുടെ പിതാവ് കൊല്ലപ്പെട്ട കേസിൽ ജോസിനെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ പോളിയുടെ കുടുംബം അപ്പീൽ പോയിരുന്നു. ഇതിൽ നടപടിയൊന്നും ഉണ്ടായില്ല. ഇതിന്റെ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിൽ. ആദ്യ കൊലപാതകത്തിനു ശേഷം ജോസും കുടുംബവും മഞ്ഞപ്ര വടക്കുംഭാ ഗത്തേക്കു താമസം മാറ്റിയിരുന്നു.

കൃത്യത്തിന് ഉപയോഗിച്ച ഡബിൾ ബാരൽ ഗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ സംഭവസ്ഥലം സന്ദർശിച്ചു.

 

 

PREVIOUS

തലച്ചോറിലെ രക്തക്കുഴലിലെ വിള്ളൽ; യുകെ മലയാളിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് അപ്പോളോ അഡ്‌ലക്സ്

NEXT

കാലടിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകൾ പ്രവർത്തനം നിർത്തുന്നു
Related Post
April 6, 2024
ഒടുവിൽ അനിതയ്ക്ക് നീതി; കോഴിക്കോട് മെഡിക്കൽ കോളെജിൽ‌ തന്നെ നിയമനം നൽകും
October 15, 2025
നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത
November 14, 2025
താലൂക്ക് ആശുപത്രിയിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ തിരിമറി; താൽക്കാലിക ജീവനക്കാരി പിടിയിൽ
October 23, 2023
തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരം : കോട്ടയ്ക്കൽ ദേവദാസന് സമ്മാനിച്ചു
Comments are closed.
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി
July 14, 2026
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി.
July 14, 2026
പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു
July 9, 2026
അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ
July 8, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി
News Vision
News Vision
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ
News Vision
പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ;
News Vision
അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം

Recent Posts

  • നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി
  • നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി.
  • പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു
  • അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ
  • സന്ധി ചലനശേഷി വീണ്ടെടുക്കാൻ ഗെയിം സാങ്കേതികവിദ്യ; ആദിശങ്കരയിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന അംഗീകാരം
© Copyright 2025 - Newsvision. All Rights Reserved