06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
489 views 1 sec 0 Comment

കാലടിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകൾ പ്രവർത്തനം നിർത്തുന്നു

admin - March 18, 2026

കാലടി: കാലടിയിൽ പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനാൽ ഹോട്ടൽ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗ്യാസ് ലഭ്യത കുറയുന്നതിനെ തുടർന്ന് ചില ഹോട്ടലുകൾ ഇതിനകം പ്രവർത്തനം നിർത്തിത്തുടങ്ങി. പെരുമ്പാവൂർ റൂട്ടിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ സന്തോഷ് ചൊവ്വാഴ്ച മുതൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്.

പല ഹോട്ടലുകളിലും മെനുവിലെ വിഭവങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇന്ത്യൻ കോഫി ഹൗസ് ഉൾപ്പെടെ ചില സ്ഥാപനങ്ങൾ സമീപത്തെ വീടുകളിലെ പറമ്പുകളിൽ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്യുകയാണ്. പ്രധാന വിഭവങ്ങൾ ഒഴിവാക്കി പരിമിതമായ രീതിയിൽ മാത്രമാണ് കച്ചവടം തുടരുന്നത്. ചെറുകിട ഹോട്ടലുകൾ വീടുകളിൽ പാചകം ചെയ്ത ഭക്ഷണം കൊണ്ടുവന്ന് വിതരണം ചെയ്യുന്ന സാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്.

ഗ്യാസ് ക്ഷാമം കൂടുതൽ രൂക്ഷമായാൽ ഹോട്ടലുകൾ പൂർണമായും അടച്ചിടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ അത്യാവശ്യ വിഭവങ്ങൾ മാത്രം തയ്യാറാക്കുന്നതിനാൽ പല ഹോട്ടലുകളും നേരത്തെ അടയ്ക്കുന്ന സ്ഥിതിയാണ്.

രാജ്യത്താകമാനം നിലനിൽക്കുന്ന പാചകവാതക വിതരണ പ്രതിസന്ധിയാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്ന് വിലയിരുത്തുന്നു. ഇറാൻ-ഇസ്രയേൽ-യു.എസ്. സംഘർഷം മൂലം പാചകവാതക വില വർധിക്കുകയും വിതരണം കുറയുകയും ചെയ്തതാണ് പ്രധാന കാരണം.

വിറകുപയോഗിച്ച് പാചകം ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും ബിരിയാണി, ചോറ് പോലുള്ള അടിസ്ഥാന വിഭവങ്ങൾ മാത്രമേ തയ്യാറാക്കാൻ കഴിയുന്നുള്ളൂ. ചൈനീസ് വിഭവങ്ങൾ പോലുള്ള ലൈവ് കുക്കിംഗ് ആവശ്യമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് പ്രായോഗികമല്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നിലവിൽ ഓർഡർ ചെയ്യുന്ന സിലിണ്ടറുകളുടെ പകുതിയോളം മാത്രമാണ് ലഭിക്കുന്നത്. ഈ അവസ്ഥ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ സിലിണ്ടർ ലഭ്യത കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് അവർ ആശങ്കപ്പെടുന്നു.

PREVIOUS

മഞ്ഞപ്രയിൽ പിതാവിന്റെ കൊലയാളിയെ വെടിവച്ച് കൊന്ന പ്രതി റിമാന്റിൽ

NEXT

ശ്രീരാമകൃഷ്ണ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം; സുവര്‍ണ്ണജൂബിലി ആഘോഷങ്ങൾ മാര്‍ച്ച് 25 മുതല്‍ 27 വരെ
Related Post
November 21, 2023
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
September 14, 2023
വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
October 4, 2023
കളിത്തോക്കുമായി ട്രെയിനിൽ ഭീഷണി; നാല് മലയാളികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ
October 28, 2024
ആഡംബരജീവിതം നയിക്കാൻ ഭർത്താവിന്റെ സഹോദരിയുടെ 17 പവൻ സ്വർണം മോഷണം നടത്തിയ ഇൻസ്റ്റഗ്രാം താരം പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved