FEATURED

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ ജാതീയ അധിക്ഷേപം കാലടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു

കാലടി : ജാതീയമായി പരസ്യമായി അധിക്ഷേപിച്ചുവെന്നും ശാരീരികമായി കൈയടറ്റം ചെയ്തുവെന്നും കാണിച്ച് ഹരിതകർമ സേനാംഗങ്ങൾ കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളിക്കും പഞ്ചായത്ത് ഡ്രൈവർ ഷാജൻ ഇട്ടനും എതിരെ നൽകിയ പരാതിയിൽ പോലീസ് മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പട്ടികജാതി-പട്ടിക ഗോത്രവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 27-ന് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത ഹരിതകർമ സേനയുടെ യോഗത്തിലാണ് പരാതിക്കടിസ്ഥാനമായ പ്രശ്നങ്ങൾ ഉണ്ടായത്. കുറച്ചുദിവസത്തേക്ക് മാലിന്യ ശേഖരണം ഉണ്ടാകില്ലെന്നും പഞ്ചായത്തിന്റെ്‌റെ […]

FEATURED

ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസിലെ 11 കലാകാരികൾക്ക് ദൂരദർശൻ ഗ്രേഡ്ഷിപ്പ് ലഭിച്ചു

കാലടി: ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസിലെ 11 കലാകാരികൾക്ക്  ഈ വർഷം ദൂരദർശൻ ഗ്രേഡ്ഷിപ്പ് ലഭിച്ചു. കൾച്ചറൽ അംബാസഡർമാരായ അമ്പിളി രജീഷ്, അനില ജോഷി, അഖില സലീം, അഡ്വ. അക്ഷര ആർ. നായർ (കുച്ചുപ്പുടി), നിരഞ്ജന മേനോൻ, രേഷ്മ പി. ബി., ഭാവന ഉണ്ണികൃഷ്ണൻ ( ഭരതനാട്യം) അദ്ധ്യാപികമാരായ അനുപമ അനിൽകുമാർ, ആർദ്ര പ്രസാദ് (ഭരതനാട്യം), ദേവപ്രിയ ജി. (മോഹിനിയാട്ടം) സീനിയർ നർത്തകി ഗൗരപ്രിയ എം. എസ്. (ഭരതനാട്യം) എന്നിവർക്കാണ് തിരുവനന്തപുരം ദൂരദർശന്റെ ബി ഗ്രേഡ്  പദവി […]

FEATURED

വഴി ചോദിക്കാനെന്ന ഭാവത്തിൽ വൃദ്ധയുടെ അടുത്തെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ

കാലടി: വഴി ചോദിക്കാനെന്ന ഭാവത്തിൽ വൃദ്ധയുടെ അടുത്തെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) നെയാണ് കാലടി പോലീസ് പിടികൂടിയത്. ചൊവ്വര തെറ്റാലി സ്വദേശിനിയുടെ മാലയാണ് കവർന്നത്. പ്രസന്നപുരം അമ്പലക്കുളങ്ങര അമ്പലത്തിന് സമീപം നടന്നു പോവുകയായിരുന്ന വൃദ്ധയുടെ അടുത്ത് ബൈക്കിലെത്തി വഴി ചോദിക്കാനെന്ന രീതിയിൽ നിർത്തിയ ശേഷം ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച മാല ചേരാനല്ലൂർ […]

FEATURED

കാഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം വിജി ബിജു മെമ്പർ സ്ഥാനം രാജിവച്ചു

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം വിജി ബിജു മെമ്പർ സ്ഥാനം രാജിവച്ചു. കോൺഗ്രസ് വിമതയായാണ് അഞ്ചാം വാർഡിൽ നിന്നും വിജി മത്‌സരിച്ചത്. ഇത്തവണ ഒരു വർഷം പഞ്ചായത്ത് പ്രസിഡന്റു കൂടിയായിരുന്നു വിജി. നിലവിൽ ആരോഗ്യ സ്ന്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്‌സണായിരുന്നു. വിജി ഉൾപ്പെടെ 2 സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോൺഗ്രസ് പഞ്ചായത്ത് ഭരിക്കുന്നത്. വിമതയായായി മത്‌സരിച്ചതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും വിജിയെ പുറത്താക്കിയിരുന്നു. പാർട്ടി തരിച്ചെടുക്കുമെന്നും തുടർന്ന് കോൺഗ്രസ് സീറ്റ് നൽകുമെന്ന പ്രതീക്ഷയിലാണ് വിജി മെമ്പർ സ്ഥാനം രാജിവച്ചത്. […]

FEATURED

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

അങ്കമാലി: വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി വാപ്പാലശേരി കല്ലുംപുറത്ത് ഡോ. എബിന്‍ ജെ. ജോണ്‍സ് (38) ആണ് മരിച്ചത്. മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറാണ്. തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരിച്ചു.കെ.ജെ. ജോണ്‍സന്റെയും (റെയില്‍വേ) പരേതയായ ലിസിയമ്മയുടെയും മകനാണ്. ഭാര്യ: ഡോ. ആനീസ് എബിന്‍ (വെല്‍ കെയര്‍ ആശുപത്രി, എറണാകുളം). മകന്‍: ഏദന്‍ ജോണ്‍സ്. സംസ്‌കാരം ചൊവ്വാഴ്ച ഒന്നിന് പെരുമ്പാവൂര്‍ ഓള്‍ സെയിന്റ്‌സ് […]

FEATURED

1500 പേർക്ക് തൊഴിൽ; 150 കോടിയുടെ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് നാടിന് സമർപ്പിച്ചു

​അങ്കമാലി: കേരളത്തിന്റെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി അവിഗ്ന ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക് അങ്കമാലിയിൽ പ്രവർത്തനം തുടങ്ങി. 150 കോടി രൂപ മുതൽമുടക്കി അങ്കമാലി പാറക്കടവ് പുളിയനത്ത് നിർമ്മിച്ച പാർക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ​പുതിയ ലോജിസ്റ്റിക്സ് പാർക്കുകൾ വരുമ്പോൾ കുടുംബശ്രീ പോലുള്ള പ്രാദേശിക കൂട്ടായ്മകൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം ഉറപ്പാക്കാൻ സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ പ്രദേശവാസികൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി നേടാൻ കഴിയും. […]

FEATURED

യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും, മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ

ആലുവ: റെയിൽവേ സ്റ്റേഷനിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും, മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ. തൃശൂർ വടക്കഞ്ചേരി വാരടത്തിൽ അനുരാഗ് (25), കൊല്ലം കാരിക്കോട് പുത്തൻവീട്ടിൽ മുഹമ്മദ് സാജുദീൻ (33), ഗുരുവായൂർ ഒരു മനയൂർ വലിയ വീട്ടിൽ പ്രവീൺ (34) എന്നിവരാണ് ആലുവ പോലീസിൻ്റെ പിടിയിലായത്. പള്ളിപ്പുറം സ്വദേശി അഖിലിനെയാണ് ഭീഷണിപ്പെടുത്തിയത്. 2 ന് സന്ധ്യക്കാണ് സംഭവം. പാലക്കാട് നിന്ന് ട്രയ്നിൽ വരുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ട് പോകുന്നതിന് എത്തിയതാണ്. സ്റ്റേഷനിൽ […]

FEATURED

നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു, ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് വാഹനം പുഴയിലേക്ക് വീണത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരവിന്ദാക്ഷനും ഷോപ്പ് വാഹനം ഡ്രൈവർ ബിന്ദുവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രനാണ് വാഹനം ഫ്ലാ​ഗ് ഓഫ് ചെയ്തത്. തുടർന്ന് വാഹനം മുന്നോട്ട് എടുത്തപ്പോൾ […]

FEATURED

ഏഴു കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ഏഴു കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി മലയ്ക്കുൽ ഷേയ്ക്ക് (23), ജലാംഗി സ്വദേശി മുകലേശ്വര റഹ്മാൻ (24) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബാഗിലെ പ്രത്യേക അറയിൽ പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ബംഗാളിൽ നിന്നും […]

FEATURED

മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു

തൃശ്ശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഭ്രമയു​ഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് […]

FEATURED

പാർട്ടി ഓഫീസ് കെട്ടിടം അങ്കണവാടിയാക്കി പഞ്ചായത്തിനു നൽകി മാതൃകയായി ഐഎൻടിയുസി തൊഴിലാളികൾ

കാഞ്ഞൂർ: കാഞ്ഞൂർ ആറങ്കാവിലെ ഐഎൻടിയുസി മണൽത്തൊഴിലാളി യൂണിയന്റെ ഓഫീസ് പുതുമോടിയോടെ അങ്കണവാടിയായി. അങ്കണവാടിക്കായി നിലവിലുള്ള പാർട്ടി ഓഫീസ് കെട്ടിടത്തിനൊപ്പം, വിശാലായ ഹാളും ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്. സമീപത്തെ ഭൂമി വാങ്ങിയാണ് കെട്ടിടം വിപുലമാക്കിയത്. നേരത്തെ പാർട്ടി ഓഫീസ് നിർമാണത്തിനും യൂണിയൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അന്തരിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണിമേനോന്റെ സ്മാരകമായാണ് അങ്കണവാടി അറിയപ്പെടുക.ഏഴാം വാർഡ് മെമ്പർ സിമി ടിജോയുടെയും യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കിയത്. അങ്കണവാടിക്കു […]

FEATURED

ഓൺലൈൻ ട്രെഡിംഗ് തട്ടിപ്പിലൂടെ വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കാലടി: ഓൺലൈൻ ട്രെഡിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ വെങ്ങോല തണ്ടേക്കാട് ഭാഗത്ത് താമസിക്കുന്ന ഒന്നാം മൈൽ കരുമക്കാട്ട് വീട്ടിൽ ആഷിക് (27) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വിവിധ ദിവസങ്ങളിലായി കാലടി നീലീശ്വരം സ്വദേശിയായ വീട്ടമ്മയിൽ നിന്നും 43,87,000 രൂപയാണ് ഓൺലൈൻ ട്രെഡിംഗ് ബിസിനസിന്റെ മറവിൽ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഓൺലൈൻ ട്രേഡിംഗ് നടത്തി വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വാട്ട്സ് […]

FEATURED

വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ്: ക്യാറ്റ്സ് ക്ലബ്ബും ടോളിൻസ് ഗ്രൂപ്പും കൈകോർക്കുന്നു

കാലടി: ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് പ്രത്യാശയുടെ കിരണവുമായി ക്യാറ്റ്സ് ക്ലബ്ബും ടോളിൻസ് ഗ്രൂപ്പും. ‘ക്യാറ്റ്സ്-ഹോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന കാലടിയിലും പരിസരപ്രദേശങ്ങളിലുമുള്ള രോഗികൾക്കാണ് ആഴ്ചയിൽ ഒരു ഡയാലിസിസ് വീതം അടുത്ത ഒരു വർഷത്തേക്ക് നൽകുന്നത്. കാലടിയിലെ വ്യവസായ പ്രമുഖരായ ടോളിൻസ് ഗ്രൂപ്പും അവരുടെ സി.എസ്.ആർ. ഫണ്ട്‌ വിനിയോഗിച്ച് പദ്ധതിയിൽ പങ്കാളികളാവുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 29 ബുധനാഴ്ച്ച സുപ്രീം കോടതി റിട്ട. ജസ്റ്റിസ്‌ കുര്യൻ ജോസഫ് […]

FEATURED

കാലടിയിലെ ഗതാഗതക്കുരുക്ക്. മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസ്സുകൾക്കെതിരെ മാത്രം നടപടിയെടുക്കുന്നു: പ്രതിഷേധവുമായി ബസ്സുടമകൾ

കാലടി: കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾമൂലം ഇരു ഭാഗത്തും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ കാലടി പട്ടണവും പരിസരപ്രദേശങ്ങളും നിശ്ചലമാകുമ്പോൾ സ്വകാര്യ ബസ്സുകൾക്ക് നേരെ മാത്രം നടപടി സ്വീകരിക്കുന്നതിൽ പ്രതിഷേധവുമായി ബസ്സുടമകൾ. പാലത്തിലെ കുഴികളുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കും പ്രശ്‌നങ്ങളും വർഷങ്ങളായി തുടരുമ്പോഴും ശാശ്വത പരിഹാരത്തിന് അധികാരികൾ ഇനിയും തയ്യാറാകുന്നിലെന്ന് ബസ്സുടമകൾ പറയുന്നു. സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് ഇപ്പോൾ നടന്നു വരുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനായി ബസ്റ്റാൻഡ് അടച്ചുപൂട്ടിയതും സ്ഥിതി വഷളാക്കി. പാലം അടച്ചിട്ട് ബയറിങ്ങുകൾ […]

FEATURED

ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

അങ്കമാലി: അങ്കമാലി മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി കോക്കൻ മിസ്ത്രി ആണ് മരിച്ചത്. 36 വയസായിരുന്നു. മ്യതദേഹം മൂക്കന്നൂർ എംഎജിജെ ആശുപത്രിയിൽ. മുക്കന്നൂരിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. രാവിലെ പെയ്ത ശക്തമായ മഴയിലും ഇടിമിന്നലുലുമാണ് അപകടം നടന്നത്.

FEATURED

മധുരംവച്ചു; റോജി എം ജോൺ എംഎൽഎയുടെ വിവാഹം 29 ന്

അങ്കമാലി: കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. ഈ മാസം 29 ന് അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ചാണ് വിവാഹം നടക്കുന്നത്. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്. കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിൻറെ മകൾ ലിപ്‌സിയാണ് വധു. ഇൻറീരിയർ ഡിസൈനർ ആണ്. മധുരംവയ്പ്പ് ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു. തിങ്കളാഴ്ച്ച മാണിക്കമംഗലം പളളിയിൽ വച്ച് മനസമ്മതം നടക്കും അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിൻറെയും എൽസമ്മയുടെയും […]

FEATURED

വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കുറുപ്പംപടി; വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. കുറുപ്പംപടി, കോടനാട്, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, തടഞ്ഞ് നിർത്തി ഭീഷണപ്പെടുത്തൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ കോതമംഗലത്ത് വച്ച് ജിജോ ആൻ്റണി […]

FEATURED

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലായിരുന്ന മധ്യവയസ്‌ക്കൻ മരിച്ചു

കാഞ്ഞൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലായിരുന്ന മധ്യവയസ്‌ക്കൻ മരിച്ചു. കാഞ്ഞൂർ തെക്കേ അങ്ങാടി കീഴേത്താൻ വീട്ടിൽ ജോൺ (68 ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പുതിയേടത്ത് വച്ച് നടന്ന് പോകുകയായിരുന്ന ജോണിനെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ ആലുവയിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്ന ജോൺ ബുധനാഴ്ച്ച ഉച്ചയോടെ മരണമടയുകയായിരുന്നു. പുതിയേടം ക്ഷീരോൽപാദക സഹ കരണ സംഘം ഭരണ സമിതിയംഗമാണ്. ഭാര്യ: ലിസി കിടങ്ങൂർ ചുണ്ടനായി കുടുംബാംഗമാണ് മക്കൾ: ഹണി മേരി ജോൺ, ജോമോൻ ജോൺ സംസ്‌കാരം […]

FEATURED

റൂറൽ ജില്ലാ പോലീസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ആലുവ: റൂറൽ ജില്ലാ പോലീസ് ആലുവ സബ് ഡിവിഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം. ഹാളിൽ നടന്ന ക്യാമ്പ് ‘സംരക്ഷ’ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആലുവ ഡി.വൈ.എസ്.പി ടി ആർ രാജേഷ് അധ്യക്ഷതവഹിച്ചു. അഡീഷണൽ എസ് പി എം കൃഷ്ണൻ ആദ്യ രക്തദാനം നിർവഹിച്ചു. പോലീസ് ഉദ്യോഗസ്ഥരും, കോളേജ് വിദ്യാർത്ഥികളും ഓട്ടോറിക്ഷാ തൊഴിലാളികളും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെടെ അമ്പതോളം പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി.

FEATURED

വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് ആദിശങ്കരയിൽ ആരംഭിച്ചു

കാലടി: എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ഇന്റർസോൺ വനിത വോളിബോൾ ചാമ്പ്യൻഷിപ് കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ആരംഭിച്ചു. ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കേരളത്തിലെ ഏറ്റവും മികച്ച 12 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം, ഫിസാറ്റ് അങ്കമാലി, കോളേജ് ഓഫ് എൻജിനീയറിങ് തലശ്ശേരി,  ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി