21

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
315 views 1 sec 0 Comment

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അനോഷ് മരണത്തെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി

admin - April 30, 2026

​അങ്കമാലി: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി മാനേജ്മെന്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊടകര കോടാലി സ്വദേശികളായ സിൽജോ – ജോൺസി ദമ്പതികളുടെ മകനാണ് അനോഷ്. മരണത്തെ മുഖാമുഖം കണ്ട നാളുകൾക്ക് ശേഷമാണ് ഈ പത്തുവയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

​കഴിഞ്ഞ ഏപ്രിൽ 18-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിലെ ഹാളിൽ നിലത്തുകിടന്നുറങ്ങുകയായിരുന്ന അനോഷിനും സഹോദരൻ അൽജോയ്ക്കും പുലർച്ചെ രണ്ട് മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഭക്ഷണത്തിലെ അസ്വാഭാവികതയാണെന്ന് കരുതി ആദ്യം ജീരകവെള്ളം നൽകിയെങ്കിലും അഞ്ചു മണിയോടെ കുട്ടികൾ കുഴഞ്ഞുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ നിന്നും അതീവ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെക്കുറിച്ചുള്ള വിവരം ഉടൻ ആശുപത്രിയിൽ അറിയിക്കാൻ കഴിഞ്ഞത് ചികിത്സയിൽ നിർണ്ണായകമായി.

​ഉടൻ തന്നെ അനോഷിനെയും എട്ടു വയസ്സുകാരനായ സഹോദരൻ അൽജോയെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ അൽജോ മരണത്തിന് കീഴടങ്ങിയിരുന്നു. ശ്വാസതടസ്സവും നാഡീവ്യൂഹത്തെ ബാധിച്ച തളർച്ചയും കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉടൻ തന്നെ വെന്റിലേറ്ററിൽ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ 15 അംഗ വിദഗ്ധ മെഡിക്കൽ ടീം കുട്ടിയുടെ ജീവൻ നിലനിർത്താനുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം നിലച്ച സ്ഥിതിലായിരുന്ന കുട്ടിയെ വെന്റിലേറ്റർ, എക്മോ (ECMO), ആന്റി സ്നേക് വെനം, ബ്രോങ്കോസ്കോപ്പി തുടങ്ങിയ ലൈഫ് സേവിംഗ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

ഫൈബർ ഒപ്റ്റിക് ബ്രോങ്കോസ്കോപ്പിയിലൂടെ ട്യൂബ് ശരിയായ സ്ഥാനത്തേക്ക് മാറ്റുകയും വായുസഞ്ചാരം പുനഃസ്ഥാപിക്കുകയും ചെയ്തു. ശ്വാസനാളത്തിലെ മുറിവ് തുന്നിച്ചേർക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയ സുരക്ഷിതമാക്കാൻ അനോഷിനെ എക്മോ ചികിത്സയ്ക്കും വിധേയനാക്കി. അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ആദ്യത്തെ പീഡിയാട്രിക് എക്മോ ചികിത്സയായിരുന്നു ഇത്. ചികിത്സയോട് അതിവേഗം പ്രതികരിച്ച അനോഷിനെ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ എക്മോ, വെന്റിലേറ്റർ സഹായങ്ങളിൽ നിന്നും മാറ്റാൻ സാധിച്ചു. തുടർന്ന് സാധാരണ നിലയിലേക്ക് മടങ്ങിയ അനോഷ് പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനും നടക്കാനും ആരംഭിച്ചു. മികച്ച ചികിത്സ ലഭ്യമാക്കിയ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും കുടുംബം നന്ദി അറിയിച്ചു.

അനോഷ് എന്ന ബാലനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സങ്കീർണ്ണമായ ചികിത്സാ ദൗത്യത്തിൽ പങ്കാളികളായ വിദഗ്ധ സംഘത്തെ ആശുപത്രി മാനേജ്‌മെന്റ് അഭിനന്ദിച്ചു. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. രമേശ് കുമാർ, പീഡിയാട്രിക് ഇന്റെൻസിവിസ്റ്റ് ഡോ. ദിനേശ് ആർ.പി, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അരുൺ ഗ്രേസ് റോയ് എന്നിവരുടെ ടീം ചികിത്സ നയിച്ചു. എമർജൻസി വിഭാഗം മേധാവി ഡോ. ബിനോയ് സേവ്യർ , ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ ശ്രീവത്സയുടെയും നേതൃത്തിലുള എക്മോ ടീം, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോതൊറാസിക് & വാസ്‌കുലർ സർജറി ടീമിലെ ഡോ. റിനറ്റ് സെബാസ്റ്റ്യൻ, ഡോ. സുചിത് ചെറുവള്ളി എന്നിവർ ഈ ദൗത്യത്തിന്റെ പ്രധാന ഭാഗമായി. ജിജി ഡയസിന്റെ നേതൃത്വത്തിലുള്ള നഴ്സിംഗ് ടീമും ഫിസിയോതെറാപ്പി വിഭാഗവും മറ്റ് ആശുപത്രി ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിലൂടെയാണ് ഈ നേട്ടം സാധ്യമായത്.

ഇതുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ സി.ഇ.ഒ ഡോ. ആബേൽ ജോർജ്, ഓപ്പറേഷൻസ് ഹെഡ് ഡോ. ദിൽഷാദ് തൊണ്ടിപ്പറമ്പിൽ, ഷൈജു ദാമോദരൻ എന്നിവരോടൊപ്പം അനോഷിന്റെ മാതാപിതാക്കളായ സിൽജോയും ജോൺസിയും പങ്കെടുത്തു.

അപ്പോളോ അഡ്ലക്സ് ആശുപത്രി ലോബിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി പങ്കെടുത്തു. അനോഷിനെ ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും ആശുപത്രി അധികൃതരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രമുഖ കമന്റേറ്റർ ഷൈജു ദാമോദരൻ, അനോഷിന് പ്രിയപ്പെട്ട മെസ്സി ജേഴ്‌സിയും ഫുട്ബോളും സമ്മാനമായി നൽകി. ആശുപത്രി ജീവനക്കാരുടെയും പ്രിയപ്പെട്ടവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് അനോഷ് ആശുപത്രി വിട്ടത്.

PREVIOUS

മകന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി

NEXT

അങ്കമാലിയിൽ രണ്ടുമണിക്കൂർ ഭീതിപരത്തി കൊമ്പൻ; ഒരാളെ ചവിട്ടിക്കൊന്നു
Related Post
April 22, 2025
അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ് ഒരാൾ കൂടി അറസ്റ്റിൽ
May 13, 2026
ലാഭത്തിലെ വിരോധം; തലയിണ കമ്പനി കത്തിച്ച കേസിൽ എതിര്‍ സ്ഥാപന ഉടമ പിടിയിൽ
February 10, 2026
ഡി.ലിറ്റ് നൽകാൻ പണമില്ലെന്ന് വി.സി; പരാമർശം വിവാദത്തിൽ
November 3, 2025
1500 പേർക്ക് തൊഴിൽ; 150 കോടിയുടെ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് നാടിന് സമർപ്പിച്ചു
Comments are closed.
അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
September 21, 2026
സെപ്റ്റംബർ 21: ലോക അൽഷിമേഴ്സ് ദിനം അവർ ഈ ചോദ്യങ്ങൾ നിങ്ങളോട് ആവർത്തിക്കുന്നുണ്ടോ? അൽഷിമേഴ്സിനെക്കുറിച്ച് പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ പറയുന്നു
September 21, 2026
എറണാകുളം–അങ്കമാലി അതിരൂപത മോൺസിഞ്ഞോർ ഫാ. ആൻറണി പുന്നശ്ശേരി നിര്യാതനായി
September 21, 2026
അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ
September 19, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
News Vision
News Vision
സെപ്റ്റംബർ 21: ലോക അൽഷിമേഴ്സ് ദിനം അവർ
News Vision
എറണാകുളം–അങ്കമാലി അതിരൂപത മോൺസിഞ്ഞോർ ഫാ. ആൻറണി പുന്നശ്ശേരി
News Vision
അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ

Recent Posts

  • അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
  • സെപ്റ്റംബർ 21: ലോക അൽഷിമേഴ്സ് ദിനം അവർ ഈ ചോദ്യങ്ങൾ നിങ്ങളോട് ആവർത്തിക്കുന്നുണ്ടോ? അൽഷിമേഴ്സിനെക്കുറിച്ച് പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ പറയുന്നു
  • എറണാകുളം–അങ്കമാലി അതിരൂപത മോൺസിഞ്ഞോർ ഫാ. ആൻറണി പുന്നശ്ശേരി നിര്യാതനായി
  • അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ
  • ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു
© Copyright 2025 - Newsvision. All Rights Reserved