FEATURED

ആലുവയിൽ 1.5 കോടി രൂപയോളം വിലമതിക്കുന്ന ആംബർഗ്രീസുമായി ആറംഗസംഘം പിടിയിൽ

ആലുവ: ആലുവയിൽ വൻ ആംബർഗ്രീസ് (തിമിംഗല ഛർദ്ദി) വേട്ട. ഒന്നര കിലോഗ്രാം ആംബർഗ്രീസുമായി അഞ്ചംഗസംഘം പിടിയിലായി. ഒരു കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്. വിൽപനയ്ക്കായി എത്തിച്ചതായിരുന്നു ആംബർഗ്രീസ്. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശി ഷിബി (47), അടിമാലി മന്നാംകണ്ടം സ്വദേശി ജിലീഷ് മോൻ (35), കോട്ടയം കുറിച്ചി സ്വദേശികളായ അഖിൽ കെ അനിൽകുമാർ (31) സബിൻ […]

FEATURED

തിരുവോണം ബമ്പർ നറുക്കെടുത്തു: TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹ​ന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ നാശ നഷ്ടം സംഭവിച്ച ഒരു […]

FEATURED

വീണ്ടും പേ വിഷബാധ മരണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം,

പത്തനംതിട്ട: പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക് തെരുവുനായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് സംസ്ഥാന […]

FEATURED

പുനരുദ്ധരിച്ച വേങ്ങൂർ കുറ്റിലക്കര റോഡ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു

കാലടി : മഴ പെയ്താൽ കുണ്ടും, കുഴിയും, ചെളിയും നിറഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായിരുന്ന വേങ്ങൂർ കുറ്റിലക്കര റോഡ് മൂന്ന് വർഷങ്ങളിലായി പുനരുദ്ധരിച്ച് നാടിന് സമർപ്പിച്ചു. റോജി എം ജോൺ എം.എൽ.എ. റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനിദ നൗഷാദ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ ചാക്കോ പഞ്ചായത്ത് അംഗങ്ങളായ ബിനോയ് കൂരൻ, ഷിജ സെബാസ്റ്റ്യൻ, അംബിളി ശ്രീകുമാർ, ആസൂത്രണ സമിതി വൈസ് […]

FEATURED

സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷ പരിപാടി സമാപിച്ചു

കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷ പരിപാടി സമാപിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. ധർമ്മരാജ് അടാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് ടി.എൽ പ്രദീപ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ആമുഖ പ്രഭാഷകനായി. സിനി – സീരിയൽ നടൻ സാജൻ പള്ളുരുത്തി മുഖ്യാതിഥിയായി സംസാരിച്ചു. ജി.സി.ഡി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. കെ.കെ. ഷിബു സമ്മാനദാനം നിർവ്വഹിച്ചു. 25 വർഷം പഞ്ചായത്ത് […]

FEATURED

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ: ഹൃദയാരോഗ്യം ഓർമ്മിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ

അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. അങ്കമാലി നഗരസഭയുടെ ഓപ്പൺ ജിമ്മിന് സമീപത്തുനിന്ന് ആരംഭിച്ച സൈക്ലത്തോൺ നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് എന്നിവർ ചേർന്നു ഫ്‌ലാഗ് ഓഫ് ചെയ്തു. പാരാലിമ്പിക്സ് ആം റെസ്ലിങ് ചാമ്പ്യൻ ജോബി മാത്യു മുഖ്യാഥിതിയായി. ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ നൽകി, ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിൽ എത്തിക്കുക എന്നതായിരുന്നു […]

FEATURED

കാലടി പാലം: ബിഎംബിസി ടാറിംഗിന് 1.13 കോടി അനുവദിച്ചു

കാലടി ശ്രീശങ്കര പാലത്തിൻ്റെയും അപ്രോച്ചിൻ്റെയും ടാറിങിനായി 1.13 കോടി രൂപ അനുവദിച്ചതായി റോജി എം ജോൺ എം.എൽ.എ അറിയിച്ചു. കാലടി പാലത്തിലെ ഇരു വശങ്ങളിലും, പാലത്തിന്റെ പല ഭാഗങ്ങളിലുമുള്ള ടാറിങ് ഇളകി പോയിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ തോതിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഈ വിഷയം എം.എൽ.എ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പല സമയങ്ങളിലും അറ്റകുറ്റ പണികൾ നടത്തിയെങ്കിലും ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ തന്നെ ടാറിംഗ് ഇളകി പോകുന്ന സാഹചര്യമാണ് ഉള്ളത്. ഇപ്പോഴും പാലത്തിൻ്റെ ഇരു വശങ്ങളിലും […]

FEATURED

വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി; വിദ്യാർഥികൾക്ക് പരുക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി അപകടം. വിപിഎസ് മലങ്കര ഹയർസെക്കണ്ടറി സ്കൂളിന്‍റെ ബസാണ് അപകടത്തിൽപെട്ട്. 15 ഓളം കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

FEATURED

വിവാദങ്ങൾക്ക് ശേഷം ആദ്യമായി മണ്ഡലത്തിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: വിവാദങ്ങൾക്ക് ശേഷം ആദ്യമായി പാലക്കാട് എത്തി രാഹുൽ മാങ്കൂട്ടത്തിൽ. 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിലേക്കെത്തുന്നത്. പ്രദേശിക നേതാക്കളും പൊലീസുമടക്കം വൻ സുരക്ഷയാണ് രാഹുലിന് ഒരുക്കിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എംഎൽഎ ഓഫീസിലേക്ക് രാഹുൽ എത്തില്ലെന്നാണ് വിവരം. പ്രദേശിക സന്ദർശനങ്ങൾ നടത്തിയേക്കുമെന്നാണ് വിവരം. ഓഫിസിലേക്കെത്തിയാൽ തടയുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.

FEATURED

കരാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരന്മാർ അറസ്റ്റിൽ

കാലടി: വീടു പണിയുടെ കരാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരന്മാർ അറസ്റ്റിൽ. ശ്രീമൂലനഗരം ചൊവ്വര ആശാരിമൂലയിൽ വിനോദ് (42), വിജു (44) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് എന്നയാളെയാണ് ആക്രമിച്ചത്. പ്രതികളുടെ ബന്ധുവിൻ്റെ വീടു പണിഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജയിംസ് മാത്യു, ജോഷി മാത്യു , റെജിമോൻ ഏ. എസ്. ഐ സെബാസ്റ്റ്യൻ, സി.പി.ഒമാരായ ജീമോൻ . കെ പിള്ള, […]

FEATURED

ഓപ്പറേഷന്‍ നുംകൂര്‍; പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന. രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്

കൊച്ചി: മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ […]

FEATURED

സ്‌കേറ്റിംഗ് മത്സരം; മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

കാലടി: സെൻട്രൽ കേരള സഹോദയ സ്‌കേറ്റിംഗ് മത്സരകളിൽ മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ 190 പോയിന്റുകളോടെ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. നാൽപത് സ്‌കൂളുകളിൽ നിന്ന് 700 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ആവേശോജ്ജ്വലമായ മത്സരത്തിൽ ക്വാഡ്, ഇൻലൈൻ ഇനങ്ങളിൽ കേഡറ്റ് വൺ, കേഡറ്റ് ടു, കേഡറ്റ് ത്രീ വിഭാഗങ്ങളിൽ ഫെലിക്‌സ് ബെന്നി (ക്ലാസ്സ് -ക) അലക്‌സ് ബെന്നി (ക്ലാസ്സ്-ഢ) അക്ഷര എ നായർ(ക്ലാസ്സ്-കത) എന്നീ വിദ്യാർത്ഥികൾ വ്യക്തിഗത ഇനങ്ങളിൽ ട്രോഫികൾ നേടി.  മത്സരങ്ങളിൽ വിജയികളായ  […]

FEATURED

അയ്യമ്പുഴയില്‍ പാറമടയിൽ കണ്ടെത്തിയ മൃതദേഹം യുവാവിന്റേത്

അങ്കമാലി: അയ്യമ്പുഴയില്‍ പാറമടയിൽ കണ്ടെത്തിയ മൃതദേഹം യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞു. 18 നും 30 നും ഇടയില്‍ പ്രായമുളള യുവാവിന്റെതാണ് മൃതദേഹം. ഏകദേശം 162 സെന്റീമീറ്ററാണ് പൊക്കം എന്ന് കണക്കാക്കുന്നു. ശരീരത്തിലെ എല്ലുകള്‍ക്ക് പൊട്ടലുകള്‍ സംഭവിച്ചിട്ടില്ല. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനയിലാണ് യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ വെളളിയാഴ്ച്ചയാണ് അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്ക് സമീപം വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ പാതിമുറിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. വെള്ളം നിറഞ്ഞ പാറമടയില്‍ പൊങ്ങിക്കിടന്ന മൃതദേഹത്തിന് അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഉണ്ടായിരുന്നില്ല. ട്രാക്ക് […]

FEATURED

പാലിയേക്കര ടോള്‍ പിരിവ്; ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി

കൊച്ചി: ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി. ടോൾ പിരിവ് പുരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി മാറ്റിവെച്ചു. ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി എന്ന് പാലിയേക്കരയിലെ പരാതിക്കാരിൽ ഒരാളായ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു. ടോൾ പുനസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം […]

FEATURED

അയ്യമ്പുഴയിൽ പാറമടയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കാലടി: അയ്യമ്പുഴയിൽ പ്രവർത്തനം നിലച്ച പാറമടയിൽ ദിവസങ്ങളോളം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി. ശരീരത്തിന്റെ പകുതി ഭാഗം മാത്രമേ ഉള്ളൂ. പാറമടയിൽ ചൂണ്ടടയിടാൻ വന്നവരുടെ ചൂണ്ടയിൽ മ്യതദേഹം കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണത്തിൽ ദൂരൂഹത സംശയിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാറമടയിൽ ശനിയാഴ്ച്ച വിശദമായ പരിശോധന നടത്തും.      

FEATURED

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

കൊച്ചി: ചിക്കൻ ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിനെ ചൊല്ലി പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്. സെന്‍റ് ഓഫ് പാർട്ടിക്കിടെ ട്രാഫിക് ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടാക്കിയത്. ഹോം ഗാർഡുകൾ ആയ രാധാകൃഷ്ണനും ജോർജും തമ്മിലാണ് അടിപിടി ഉണ്ടായത്. യാത്രയയപ്പ് നൽകിയ ഹോം ഗാർഡാണ് ബിരിയാണി വാങ്ങി നൽകിയത്. ഒരാൾക്ക് കൂടുതൽ ചിക്കൻ പീസ് ലഭിച്ചതാണ് തർക്കത്തിന് കാരണം. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. തമ്മിൽ തല്ലിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപ്രവർത്തകർ ഇടപെട്ടാണ് ഇരുവരെയും […]

FEATURED

20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ

പെരുമ്പാവൂർ: 20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ. അസം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ് പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.വിൽപ്പനക്കായി റോഡിൽ നിൽക്കുന്ന സമയത്ത് കാഞ്ഞിരക്കാട് നിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആസാമിൽ നിന്ന് എത്തിക്കുന്ന ഹെറോയിൻ ഇവിടെ ചെറിയ ബോട്ടിലുകൾ ആക്കി വിൽപ്പന നടത്തിവരികയായിരുന്നു. ഒരു ബോട്ടിലിന്1000 നിരക്കിലായിരുന്നു വിൽപ്പന. ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നു […]

FEATURED

അറബിയില്‍ നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മലപ്പുറത്ത് 50കാരിയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് 66കാരൻ

മലപ്പുറം: അറബിയില്‍ നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 50കാരിയില്‍ നിന്നും മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഊര്‍ങ്ങാട്ടിരി തച്ചണ്ണ നടുവത്ത്ചാലില്‍ അസൈനാരെയാണ് (66) അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് ഉച്ചക്ക് ഒന്നരയോടെ ജസീല ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഉംറക്ക് പോകാനായി അറബി സഹായിക്കുമെന്നും മഞ്ചേരിയിലെ ഹോട്ടല്‍ മുറിയില്‍ അറബിയുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ കൈയിലുള്ള ആഭരണങ്ങള്‍ കണ്ടാല്‍ അറബി […]

FEATURED

കുറഞ്ഞ ചിലവിൽ ചികിത്‌സ ഇനി കൂടുതൽ പേരിലേക്ക്; അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റലിന്റെ ആരോഗ്യ പദ്ധതി വിപുലീകരിച്ചു

അങ്കമാലി: മികച്ച ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റൽ ‘കരുതൽ’ ആരോഗ്യ പദ്ധതി വിപുലീകരിച്ചു. അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, ആലുവ, പറവൂർ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ എന്നീ മേഖലകളിലെ ജനങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുക. ‘കരുതൽ’ പദ്ധതി പ്രകാരം, ഒ.പി. കൺസൾട്ടേഷനുകൾക്ക് 40% വും, ലാബ്, ഒ.പി സംബന്ധമായ റേഡിയോളജി സേവനങ്ങൾക്ക് 10% വും ഫീസ് ഇളവ് ലഭിക്കും. അതോടൊപ്പം, അത്യാഹിത വിഭാഗത്തിലെ കൺസൾട്ടേഷനുകൾക്കും 10% ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. […]

FEATURED

ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഹൈക്കോടതി; ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവിന് അനുമതിയില്ല

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോള്‍ പിരിവിന് അനുമതിയില്ല. ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തത്കാലം ഹൈക്കോടതി പുനപരിശോധിക്കില്ല. ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നതിനായി ദേശീയപാത അതോറിറ്റി നൽകിയ ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. പാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് ഇടക്കാല ഗതാഗത കമ്മിറ്റി നൽകിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് നിസാരമായി എടുക്കരുതെന്നും ജനങ്ങളെ പരീക്ഷക്കരുതെന്നും ഹൈകോടതി തുറന്നടിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചു മാത്രമെ മുന്നോട്ടു പോകാനാകുകയുള്ളുവെന്നും പ്രശ്നങ്ങള്‍ നിസാരമായി എടുക്കരുതെന്നും നിലവിലുള്ള റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും […]