14

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
268 views 1 sec 0 Comment

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം. മന്ത്രി റിയാസിനെ ഒഴിവാക്കി; ബഹിഷ്കരിച്ച് സർക്കാർ

admin - March 11, 2026

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ല. സ്ഥലമേറ്റെടുക്കൽ അടക്കം സംസ്ഥാന സർക്കാർ നിർണായക പങ്കുവഹിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ വിളിക്കാത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സർക്കാർ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. എൻഎച്ച് 66 മുടങ്ങിപ്പോയ പദ്ധതിയാണ്. യുഡിഎഫ് ഭരണകാലത്ത് ദേശീയപാത അതോറിറ്റി ഓഫിസ് പൂട്ടി. എൽഡിഎഫ് വന്നതിനുശേഷമാണ് പദ്ധതി ആരംഭിച്ചത്. കേന്ദ്രം ഫണ്ട് തന്നില്ല. ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിനായി സംസ്ഥാനം 5600 കോടി മുടക്കിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇന്നലെയാണ് അറിയിപ്പ് കിട്ടിയത്. പ്രധാനമന്ത്രി പങ്കെടുത്ത തിരുവനന്തപുരത്തെ ചടങ്ങിൽ ക്ഷണമുണ്ടായിരുന്നു. അന്ന് ചെന്നപ്പോൾ എസ്പിജി ആധാർ കാർഡ് ചോദിച്ചു. തരാന്‍ കഴിയില്ലെന്ന് പറഞ്ഞു. ഏറെ സമയത്തിനുശേഷമാണ് കടത്തിവിട്ടത്. ഇന്നത്തെ കൊച്ചിയിലെ പരിപാടിയിൽ പങ്കെടുത്ത് സമയം കളയാനില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഉച്ചയ്ക്ക് 1.15നു കലൂർ സ്റ്റേഡിയത്തിലാണു ചടങ്ങ്. 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനു പ്രധാനമന്ത്രി തറക്കല്ലിടും. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്യും. 2,650 കോടി രൂപയിലധികം ചെലവിൽ നിർമിച്ച തലപ്പാടി-ചെങ്കള റീച്ചിലെ ആറുവരിപ്പാത മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ്. വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാത ചെലവ് ഏകദേശം 2,140 കോടി രൂപയാണ്.

PREVIOUS

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ അന്തരിച്ചു

NEXT

10,800 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Related Post
June 19, 2024
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
May 14, 2024
മുബൈയിൽ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം; മരണം 14 ആ‍യി
October 19, 2025
നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട; എം.ഡി.എം.എയുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ
September 4, 2024
ടോളിന്‍സ് ടയേഴ്‌സ് 230 കോടി രൂപയുടെ ഓഹരി വില്പനക്ക്; ടോളിന്‍സിലെ ജീവനക്കാർക്ക് കമ്പനി അഞ്ചു ശതമാനം ഓഹരി സൗജന്യമായി നല്‍കി
Comments are closed.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
News Vision
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും
News Vision
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

Recent Posts

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
© Copyright 2025 - Newsvision. All Rights Reserved