30

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
292 views 0 sec 0 Comment

വീട്ടുകാരെ ഭയന്ന് കേരളത്തിൽ, പൂവാറിൽ വൈറല്‍ സുന്ദരി മൊണാലിസ–ഫർമാന്‍ ഖാൻ വിവാഹം

admin - March 11, 2026

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിനു പുറത്തുള്ള ഗുരുമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹം.

ഇന്നു രാവിലെ തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഇവര്‍ വിവാഹത്തിനു കുടുംബം തടസം നില്‍ക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നു. പരാതി നല്‍കിയ ശേഷം ഇവര്‍ കൊച്ചിയിലേക്കു മടങ്ങിയെന്ന തരത്തിലാണു വാര്‍ത്ത വന്നത്. പിന്നീടാണു തിരുവനന്തപുരത്തു തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്നു നാലു ദിവസമായി സിനിമാ ഷൂട്ടിങ്ങിനായി ഇവര്‍ പൂവാറില്‍ ഉണ്ടായിരുന്നുവെന്നു സ്ഥലവാസി പറഞ്ഞു. മൊണാലിസ പിതാവിനൊപ്പം ജയകുമാര്‍ എന്ന ആളിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ സ്‌റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചത്. തുടര്‍ന്ന് ജയകുമാറിനെ വിവരം അറിയിക്കുകയും അദ്ദേഹം ഇടപെട്ട് ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയുമായിരുന്നു.

ജയകുമാറിന്റെ ബന്ധു പ്രവര്‍ത്തിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ് മൊണാലിസയും പിതാവും ഇവിടെ എത്തിയിരുന്നത്. ഇന്നു മൊണാലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തി ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നു. എന്നാല്‍ സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായ മൊണാലിസയെ സുഹൃത്തിനൊപ്പം വിടുകയായും വിവാഹത്തിന് സഹായം ചെയ്യുകയുമായിരുന്നു.

രണ്ട് സ്വതന്ത്ര വ്യക്തികളെന്ന നിലയില്‍ അവര്‍ ഒന്നിക്കുന്നു എന്നായിരുന്നു ചടങ്ങിനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറി എന്നാണു മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ പറഞ്ഞത്. ഒന്നര വര്‍ഷം മുന്‍പ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസ്സം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു.പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി മൊണാലിസ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി നല്‍കിയശേഷം ഇരുവരും മടങ്ങുകയായിരുന്നു. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

 

PREVIOUS

10,800 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

NEXT

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി
Related Post
January 18, 2024
പടയണി കാണാൻ പോയ വിദ്യാർത്ഥി അപകടത്തിൽപ്പെട്ട് മരിച്ചു
March 11, 2024
ഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു; 15 മുതൽ വിതരണം
December 1, 2023
തട്ടുപ്പാറ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു
December 29, 2024
ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു
Comments are closed.
പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
August 29, 2026
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
August 29, 2026
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
August 28, 2026
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
August 28, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
News Vision
News Vision
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ
News Vision
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം
News Vision
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ

Recent Posts

  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
  • ‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
  • പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
  • അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • “തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
© Copyright 2025 - Newsvision. All Rights Reserved