06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
468 views 1 sec 0 Comment

‘ചൈനയിലെ ഏറ്റവും ദയനീയ മനുഷ്യൻ’;16 വർഷം ഒപ്പം കഴിഞ്ഞ നാല് പെണ്‍മക്കളും തന്‍റെതല്ലെന്ന് അറിഞ്ഞു. വിവാഹമോചനത്തിന് അപേക്ഷ നൽകി ഭർത്താവ്

admin - January 10, 2024

തന്‍റെ ഭാര്യ പ്രസവിച്ച നാല് കുട്ടികളിൽ ആരും തന്‍റെതല്ലെന്ന് ഭർത്താവ് തിരിച്ചറിഞ്ഞത് 16 വർഷങ്ങൾക്ക് ശേഷം. ഒടുവിൽ വിവാഹമോചനം തേടി ഭർത്താവ് കോടതിയെ സമീപച്ചതോടെയാണ് വിചിത്രമായ ഈ വഞ്ചനയുടെ കഥ പുറത്തു വന്നത്. ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ ഒരു കോടതിയിലാണ് 16 വർഷം നീണ്ടു നിന്ന വഞ്ചനയുടെ കഥ പറഞ്ഞ ഈ വിവാഹമോചന കേസ് കഴിഞ്ഞ വർഷം ഡിസംബർ അവസാനം രജിസ്റ്റർ ചെയ്തത്

യു എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന ഭാര്യയ്‌ക്കെതിരെ ചെൻ സിസിയാൻ എന്ന യുവാവാണ് വിവാഹമോചന പത്രിക സമർപ്പിച്ചതെന്ന് സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് യു തന്‍റെ നാലാമത്തെ പെൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ഈ സമയം ഭാര്യയോടൊപ്പം ഇല്ലാതിരുന്ന ചെൻ സിസിയാൻ വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരാവശ്യത്തിന് ആശുപത്രി രേഖകള്‍ പരിശോധിച്ചപ്പോളാണ് മകളുടെ അച്ഛന്‍റെ സ്ഥാനത്ത് തന്‍റെ പേര് നൽകേണ്ടയിടങ്ങളിലെല്ലാം വു എന്നൊരാളുടെ പേരാണ് നൽകിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇത് തങ്ങളുടെ നാലാമത്തെ കുഞ്ഞിന്‍റെ പിതൃത്വവുമായി ബന്ധപ്പെട്ട് ചെനിൽ സംശയമുണ്ടാക്കി. മാത്രമല്ല ഏതാനും നാളുകൾക്ക് മുമ്പ് തന്‍റെ ഭാര്യയെ മറ്റൊരു പുരുഷനോടൊപ്പം ഹോട്ടൽ മുറിയിൽ കണ്ടതുമുതൽ ഇരുവരും തമ്മിൽ  അകല്‍ച്ച ആരംഭിച്ചിരുന്നു.

കുഞ്ഞിന്‍റെ പിതൃത്വം അറിയുന്നതിനായി ഒടുവിൽ ചെൻ ഡിഎൻഎ ടെസ്റ്റ് നടത്തി. ഫലം അയാൾ കരുതിയത് തന്നെയായിരുന്നു യാഥാര്‍ത്ഥ്യം. കു‍ഞ്ഞ്  അയാളുടെതല്ല. സംശയം വർദ്ധിച്ച ചെൻ തന്‍റെ മൂത്ത മൂന്ന് കുട്ടികളുടെ ഡിഎൻഎ ടെസറ്റ് നടത്തി. എല്ലാ പരിശോധനകളിലും ഫലം ഒന്ന് തന്നെയായിരുന്നു. തന്‍റെ മക്കളെന്ന് കരുതിയ നാല് പേരും തന്‍റെതല്ല. ചെൻ സിസിയാന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു അത്. പിന്നാലെ തനിക്ക് യു വിൽ നിന്നും വിവാഹ മോചനം വേണമെന്നും കുട്ടികളുടെ രക്ഷാധികാരം യു ഒറ്റയ്ക്ക് ഏറ്റെടുക്കണമെന്നും ചെന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഒപ്പം തന്‍റെതല്ലാത്ത നാല് കുട്ടികളെയും ഇതുവരെ വളർത്തിയതിനുള്ള ചെലവ് കാശും തനിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ടാണ് ചെന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അസാധാരണമായ ഈ കേസ് ചൈനയില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ചൈനീസ് സാമൂഹിക മാധ്യമങ്ങള്‍ ഇന്ന് ചെനിനെ വിശേഷിപ്പിക്കുന്നത്, ‘ചൈനയിലെ ഏറ്റവും ദയനീയ മനുഷ്യൻ’ എന്നാണ്.

PREVIOUS

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ, 2 ദിവസം, കൊച്ചിയിൽ റോഡ് ഷോ

NEXT

കൈവെട്ട് കേസിലെ ഒന്നാം പ്രതി 13 വർഷത്തിനു ശേഷം അറസ്റ്റിൽ
Related Post
January 20, 2024
പ്രസവം നിർത്തൽ ശസ്ത്രക്രിയ; യുവതി മരിച്ചു
May 9, 2024
ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു
September 12, 2023
എംഡിഎംഎ കച്ചവടം; മൂന്നു യുവാക്കള്‍ പിടിയില്‍
March 27, 2024
വ്യക്തിപരമായി അപമാനിച്ചു; സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved