FEATURED

മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി പി തങ്കച്ചൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ സ്‌പീക്കറായിരുന്നു. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു.

FEATURED

വാഹനാപകടത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കാലടി: വാഹനാപകടത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാഞ്ഞൂർ പാറപ്പുറം സ്വദേശി വട്ടേലി സേവ്യർ (59) ആണ് മരിച്ചത്. തിരുവോണ ദിവസം വീടിനു സമീപത്ത് വച്ച് സ്‌കൂട്ടറിൽ പോവുകയായിരുന്ന സേവ്യറിനെ അമിത വേഗത്തിൽ എത്തിയ ബൈക്ക് ചിതറിപ്പിക്കുകയായിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്‌സയിലായിരുന്നു. .  

FEATURED

കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്

ആലുവ: കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ 13 ഇരുചക്രവാഹനങ്ങൾ, 3 ആർ.സി ബുക്ക് 3,446,30 രൂപ എന്നിവ തെറ്റാലി പുത്തൻപുരയ്ക്കൽ ഡേവിസിൽ നിന്ന് കണ്ടെടുത്തു.ഇയാളെ അറസ്റ്റ് ചെയ്തു. ആലുവയിൽ 7 കാറുകൾ, 15 ആർ.സി ബുക്ക്, 13 മുദ്രപ്പത്രങ്ങൾ, തുടങ്ങിയവ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തേരി പരുത്തിക്കുടി ഹമീദിനെ അറസ്റ്റ് […]

FEATURED

തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം മാർഗ്ഗി സജീവ് നാരായണ ചാക്യാർക്ക്.

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് എല്ലാവർഷവും നൽകുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരത്തിന് പ്രശസ്ത കൂടിയാട്ടം കലാകാരൻ മാർഗ്ഗി സജീവ് നാരായണ ചാക്യാരെ തിരഞ്ഞെടുത്തു. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കഥകളി നിരൂപകനും കേരള കലാമണ്ഡലം മുൻ ഡപ്യൂട്ടി രജിസ്ട്രാറുമായ വി. കലാധരൻ, സാംസ്കാരിക പത്രപ്രവർത്തകനും കലാനിരൂപകനുമായ ശ്രീവത്സൻ തീയ്യാടി, പ്രശസ്ത കൂടിയാട്ടം കലാകാരി കലാമണ്ഡലം സിന്ധു എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കൃതനെ തിരഞ്ഞെടുത്തത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 24 ന് പുരസ്കാരം സമ്മാനിക്കും.

FEATURED

‘ജെൻ സി’ പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

കാഠ്മണ്ഡു: ‘ജെൻ സി’ പ്രതിഷേധം ശക്തമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു. നേപ്പാളിൽ 2 ദിവസമായി തുടരുന്ന അക്രമാസ്ക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് രാജി. ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ നടപടിക്കും അഴിമതി ഭരണത്തിനുമെതിരേയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രക്ഷോഭത്തിൽ 19 പേർ മരിച്ചിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരേ തിരിയുകയായിരുന്നു. പ്രധാനമന്ത്രി രാജിവക്കും വരെ പ്രതിഷേധിക്കുമെന്ന് യുവാക്കൾ പ്രതികരിച്ചിരുന്നു. മന്ത്രിമാരുടെയും പ്രസിഡന്‍റിന്‍റെയും വീടുകളിൽ പ്രതിഷേധക്കാർ അതിക്രമിച്ച് […]

FEATURED

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി; ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: പാലിയേക്കര ടോൾ പിരിവ് പുനസ്ഥാപിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോള്‍ പിരിവ് പുനസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്നുമായിരുന്നു ദേശിയ പാത അതോറിറ്റിയുടെ ആവശ്യം. ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. ജില്ലാ കളക്ടറോട് ഓൺലൈനായി ബുധനാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. പാലിയേക്കര ടോൾ പിരിവ് ചൊവ്വാഴ്ച വരെയായിരുന്നു തടഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും […]

FEATURED

ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി; ശബരിമലയിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റിയെന്ന് റിപ്പോർട്ട്. ശബരമിലയിലെ സ്പെഷ്യൽ കമ്മിഷണറാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിൽ അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ ഹൈക്കോടതിയുടെ നിർദേശം വേണം. മാത്രമല്ല, സ്വർണപ്പണികൾ സന്നിധാനത്തു തന്നെ നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവുമുണ്ട്. ഇതെല്ലാം മറികടന്നാണ് ദേവസ്വം ബോർഡിന്‍റെ നടപടി. അതേസമയം, സ്വർണപ്പാളികളിൽ കേടുപാടുണ്ടെന്നും ഇത് പരിഹരിക്കാനായാണ് ഇളക്കി മാറ്റിയതെന്നും […]

FEATURED

അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് കളക്ടറേറ്റിനു മുന്നിൽ ധർണ നാളെ

അങ്കമാലി : അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് (എറണാകുളം ബൈപ്പാസ്) പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് എംപിമാരും എംഎൽഎമാരും ബുധനാഴ്ച എറണാകുളം കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ കെ. ബാബു, റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ധർണ. രാവിലെ പത്തിന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് കടന്നുപോകുന്ന മേഖലയിലെ […]

FEATURED

അങ്കമാലി മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം വ്യാഴാഴ്ച മുതൽ

അങ്കമാലി : അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലകളിലെ പ്രൈവറ്റ് ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കുന്നതു സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ ഈ മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങാൻ തീരുമാനിച്ചു. സേവന-വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ ബസ് ഉടമ സംഘടനകൾക്ക് മാർച്ച് 21-ന് ഡിമാൻഡ് നോട്ടീസ് നൽകുകയും പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടിക്കിട്ടിയാൽ മാത്രമേ തൊഴിലാളികളുടെ കൂലി കൂട്ടാനാകൂ എന്ന […]

FEATURED

ഓണസദ്യയിൽ നിന്നും കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

കാലടി : കാലടി ചെങ്ങൽ സെന്റ്: ജോസഫ് ഗേൾസ് ഹൈസ്‌കൂളിൽ ഭക്ഷ്യവിഷബാധ. 40 ഓളം കുട്ടികൾക്ക് ഭക്ഷ്യവിബാധ ഏറ്റു. സമീപത്തെ വിവിധ ആശുപത്രികളിൽ കുട്ടികൾ ചികിത്സ തേടി. വയറിളക്കവും ശർദിയുമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം സ്‌കൂളിൽ ഓണസദ്യ ഉണ്ടായിരുന്നു. അതിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് കരുതുന്നത്. സ്‌കൂളിലാണ് ഓണസദ്യ തെയ്യാറാക്കിയത്.  

FEATURED

ആംബുലൻസ് നാടിന് സമർപ്പിച്ചു

കാഞ്ഞൂർ: പാറപ്പുറം എസ്എൻഡിപി യൂത്ത് മൂവ് മെന്റിന്റെ നേതൃത്വത്തിൽ വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആംബുലൻസിന്റെ താക്കോൽ ദാനം കുന്നത്ത് നാട് എസ്എൻഡിപി യൂണിയൻ ചെയർമാൻ കെ.കെ കർണൻ നിർവഹിച്ചു. അൻവർ സാദത് എംഎൽഎ ഫ്‌ലാഗോഫ് ചെയ്തു. കുന്നത്ത്നാട് യൂണിയൻ അംഗം ടി,എസ് ജയൻ, പാറപ്പുറം എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.ജി നിഷാദ്, യൂണിയൻ സമതി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ആനന്ദ് ഓമനക്കുട്ടൻ, സെക്രട്ടറി മഹേഷ് പാറപ്പുറം, എസ്എൻഡിപി ശാഖ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

FEATURED

സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാലടി: സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം നടമുറിഭാഗത്ത് പൈനാടത്ത് വീട്ടിൽ ഷിജു (46) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യം നിമിത്തം ശനിയാഴ്ച വൈകിട്ട് നടമുറി ഭാഗത്ത് വച്ച് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.  ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജോസി’എം ജോൺസൻ, ടി.വി സുധീർ, റെജിമോൻ, ഷിജു, ഏ.എസ്.ഐ സെബാസ്റ്റ്യൻ , സീനിയർ സി പി ഒ മാരായ മനോജ്, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

FEATURED

കണ്ണൂരിൽ വൻ സ്ഫോടനം: ഒരു മരണം

കണ്ണൂര്‍: കണ്ണപുരം  കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശരീരഭാഗങ്ങൾ ചിന്നിച്ചിതറി.  സ്‌ഫോടനം പടക്കനിര്‍മാണത്തിനിടെയെന്ന് സൂചന. സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനൂപ് മാലിക്ക് എന്നയാളാണ് സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തതെന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുവര്‍ഷമായി ഇവര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ട്. […]

FEATURED

ടാഗോർ സ്മൃതി മാധ്യമപുരസ്കാരം സിജോ പൈനാടത്തിന്

തിരുവനന്തപുരം: കലാനിധി സെന്‍റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ രബീന്ദ്രനാഥ് ടാഗോർ സ്മൃതി മാധ്യമപുരസ്കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച ‘പകുത്തേകിയ ജീവിതങ്ങള്‍’ എന്ന പരന്പരയ്ക്കാണു പുരസ്കാരം. ഓഗസ്റ്റ് 31ന് ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപത്തെ മന്നം ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി ഡോ. ബി. സന്ധ്യ പുരസ്കാരം […]

FEATURED

ഒക്കൽ ഗണേശോത്സവം പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

പെരുമ്പാവൂർ : ഒക്കൽ ഗണേശോത്സവത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗണേശോത്സവം 2025 പുരസ്കാരം കെ.പി മനോജ് കുമാറിനും, ദമ്പതി പുരസ്കാരം പി.എൻ. അശോക് കുമാർ, സുജാത ദമ്പതികൾക്കും, മാധ്യമശ്രേഷ്ഠ പുരസ്കാരം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എൻ. പി. സജീവ് എന്നിവർക്കും ഗണേശോത്സവം 2025 പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. കുടാതെ സായി കേന്ദ്രം ഡയറക്ടർ ശ്രീനിവാസനെ ചടങ്ങിൽ ആദരിക്കും. 30 ന് വൈകിട്ട് ആറുമണിക്ക് ജയ് ഗണേശ ഭക്ത സംഗമത്തിൽ വച്ച് ദമ്പതി പൂജയിലും, കുടുംബ ഐശ്വര്യ പൂജയിലും, […]

FEATURED

കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ

കാലടി: കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി. കാലടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കൈപ്പട്ടൂർ സ്വദേശിയായ പോരോത്താൻ ഡേവിസിന്റെ ഓട്ടോറിക്ഷയിൽ കളഞ്ഞുകിട്ടിയ കൈചെയിനാണ് ഡേവിസ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കാലടി പോലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി കാലടി പോലീസ് സ്റ്റേഷനിൽ വച്ച് ഉടമസ്ഥന് കൈചെയിൻ കൈമാറി. ഇളമ്പക്കപ്പിള്ളി സ്വദേശിനിയുടെ കൈചെയിൻ ആണ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ നഷ്ടപ്പെട്ടത്

FEATURED

വിരട്ടുകയൊന്നും വേണ്ട; ആ​ഗോള അയ്യപ്പ സം​ഗമം നല്ല നിലയ്ക്ക് നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടക്കുമെന്നും സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനം എന്നായോയെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ശബരിമല ജാതിമത വ്യവസ്ഥകൾക്ക് അതീതമായ ആരാധാനാലയമാണ്. മതമൈത്രി ഉൾക്കൊള്ളുന്ന സ്ഥലം. ലക്ഷക്കണക്കിനു പേർ എത്തിച്ചേരുന്ന സ്ഥലം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ എല്ലാവർക്കും താൽപര്യമാണ് കേരളത്തിന് പുറത്തുള്ളവർക്കും സം​ഗമത്തിൽ താൽപര്യമുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സർക്കാരിന്റെ […]

FEATURED

കൊച്ചി മെട്രൊ അങ്കമാലിയിലേക്ക്: ഡിപിആർ 6 മാസത്തിനുള്ളിൽ

കൊച്ചി: കൊച്ചി മെട്രൊ റെയിലിന്‍റെ മൂന്നാം ഘട്ടത്തിൽ ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് സർവീസ് നീട്ടുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായ സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഡിപിആര്‍ തയാറാക്കുന്നത്. 1.03 കോടി രൂപയാണ് പഠനത്തിനും തുടർന്ന് അതിന്‍റെ അടിസ്ഥാനത്തിൽ ഡിപിആർ തയാറാക്കുന്നതിനും കൂടിയുള്ള ചെലവ്. ആറ് മാസത്തിനുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡിപിആറിന്‍റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സർവേകള്‍, എന്‍ജിനീയറിങ് പഠനം […]

FEATURED

ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പരപ്പനങ്ങാടി സ്വദേശി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. ഇയാൾ ഒരു ഹോട്ടലിൽ ജീവനക്കാരനാണ്. ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാൾ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്ത് വച്ചാണ് പിടികൂടിയത്. യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ഒടുവിൽ ലാബിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നു. ഇന്നലെ പുലർച്ചയാണ് സംഭവം ഉണ്ടായത്. പുലർച്ചെ ലാബിലെത്തി സ്ഥാപനം തുറക്കാൻ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് […]

FEATURED

കാലടിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം; 50 കോടി രൂപയുടെ പദ്ധതി

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലെ ഗ്രൗണ്ട് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിലാണ് ബിസിസിഐ നിലവാരത്തിലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. ഉന്നതനിലവാരത്തിലുള്ള ഫുട്‌ബോൾ ഗ്രൗണ്ടും അത്ലറ്റിക് ട്രാക്കും ഇതോടനുബന്ധിച്ചു നിർമിക്കും. 50 കോടി രൂപയുടെ പദ്ധതിയാണ് ഇതിനുവേണ്ടി തയാറാക്കുന്നത്. സർവകലാശാല ഗ്രൗണ്ട് 30 വർഷത്തേക്കു കെസിഎയ്ക്കു പാട്ടക്കരാറിനു നൽകാനാണു ധാരണ. സർവകലാശാലയ്ക്കു സാമ്പത്തിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ നിലവിലുള്ള ഗ്രൗണ്ട് സംരക്ഷിക്കപ്പെടാതെ കിടക്കുകയാണ്. ഇവിടെ സ്റ്റേഡിയം വരുന്നതു […]