23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
396 views 0 sec 0 Comment

മലയാറ്റൂർ തീർത്ഥാടനം: ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കും. അവലോകന യോഗം ചേർന്നു

admin - February 25, 2026

മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധവാരത്തോടനുബന്ധിച്ച് ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി റോജി എം. ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മാർച്ച് 28 മുതൽ ഏപ്രിൽ 19 വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലയളവിൽ ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താൻ എം.എൽ.എ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

റോഡുകളുടെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും കാൽനട യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കാനകളിൽ സ്ലാബുകൾ ഇടുന്ന പ്രവർത്തനങ്ങൾ ഉടൻ തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രമസമാധാന പാലനത്തിനായി കൂടുതൽ പോലീസിനെ വിന്യസിക്കും. ഗതാഗത നിയന്ത്രണം, സി.സി.ടി.വി നിരീക്ഷണം, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ പോലീസിന്റെ നേതൃത്വത്തിൽ സജ്ജീകരിക്കും. പുഴയോരത്തും തടാകത്തിന് സമീപവും സുരക്ഷാ മുന്നൊരുക്കങ്ങൾ ഉണ്ടാകും. തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും, സ്വകാര്യ ബസുകൾക്ക് സ്പെഷ്യൽ പെർമിറ്റും നൽകും. കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ വാട്ടർ അതോറിറ്റി കൂടുതൽ പബ്ലിക് ടാപ്പുകൾ സ്ഥാപിക്കാനും നിലവിലുള്ളവ പുനരുദ്ധരിക്കാനും തീരുമാനിച്ചു.

ആരോഗ്യ മേഖലയിൽ അടിവാരത്തും കുരിശുമുടിയിലും ഡോക്ടർമാരുടെ സേവനവും ആംബുലൻസുകളും ഉറപ്പാക്കും. ഭക്ഷണശാലകളിൽ പരിശോധന നടത്താൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കും. വനം വകുപ്പിന്റെ നേതൃത്വത്തിൽ വനസംരക്ഷണ ബോർഡുകൾ സ്ഥാപിക്കും. ലഹരി വിൽപന തടയാൻ എക്സൈസ് പരിശോധന കർശനമാക്കും. മാലിന്യ നിർമ്മാർജ്ജനത്തിനായി പ്രത്യേക വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനും പൂർണ്ണമായും ഹരിതചട്ടം പാലിച്ചുമാത്രം പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

ആലുവ പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മലയാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി,അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം വർഗ്ഗീസ്,മലയാറ്റൂർ പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട്, കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആൻറണി നടുവത്തുശേരി, കൈകാരൻമാരായ ടിനു തറയിൽ, ജോർളി ഈരത്തര, ആബേൽ കപ്പ്യാരുകുടി,ജനപ്രതിനിധികൾ, സെബിയൂർ, ഇല്ലിത്തോട്, കാടപ്പാറ തുടങ്ങിയ ഇടവകകളിലെ വൈദീകരും, കൈക്കാരൻമാരും, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

PREVIOUS

കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആദിശങ്കര ചാമ്പ്യൻമാർ

NEXT

കാലടിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി
Related Post
September 21, 2023
ഇത് ഞാനാണെന്ന് പറയാൻ പറഞ്ഞു….സ്‌റ്റൈൽ ലുക്കിൽ റോജി എം ജോൺ എംഎൽഎ
September 9, 2023
മൂന്നരക്കിലയോളം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
May 24, 2024
കാലടിയിലെ ഗതാഗതകുരുക്ക്; കാലടി മുതൽ മറ്റൂർ വരെ മീഡിയൻ. അനധികൃത പാർക്കിങ്ങിന് പിഴ
January 11, 2026
കാലടി പാലം. അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കരുത്; ബസ്സുടമകൾ. പാലം അടച്ചാൽ പാലത്തിന്റെ ഇരുവശത്തുമായി ബസ്സുകൾ സർവീസ് നടത്താം
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved