07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
184 views 0 sec 0 Comment

വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി

admin - March 29, 2026

മലയാറ്റൂർ: വിശുദ്ധ വാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി. ഇനി ഒരാഴ്ച കുരിശുമുടിയിലേക്ക് തീർഥാടകരുടെ അണ മുറിയാത്ത പ്രവാഹമായിരിക്കും. തീർഥാടനക്കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് വിശുദ്ധ വാരത്തിലാണ്.ഓശാന ഞായർ തിരുക്കർമങ്ങൾക്ക് കുരിശുമുടിയിൽ കുരുത്തോല വെഞ്ചിരിപ്പ് പ്രദക്ഷിണം, വിശുദ്ധ കുർബാന വചന സന്ദേശം എന്നിവ നടന്നു. ചാന്താ രൂപതയിലെ ഫാ. അനൂപ് എരിമറ്റത്തിൽ കാർമ്മികത്വം വഹിച്ചു. കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശേരി നേതൃത്വം നൽകി. താഴത്തെ പള്ളിയിൽ എറണാകുളം – അങ്കമാലി അതിരൂപത വികാരി ജനറൽ ഫാ. ജിമ്മി പൂച്ചക്കാട്ട് കുരുത്തോല വെഞ്ചരിച്ചു. സെൻറ് തോമസ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും പളളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടന്നു. തുടർന്ന് പളളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരുന്നു. വികാരി ഫാ. ജോസ് ഒഴലക്കാട്ട്, സഹ വികാരി ഫാ. ആൽബിൻ വെളളാഞ്ഞിയിൽ ആകാശ പറവകളിലെ ഡയറക്ടർ ഫാ. സുഷീൽ സാവിയോ , ഇടവകയിൽ നിന്നുള്ള വൈദികൻ ഫാ. ജോജോ കന്നപ്പിള്ളി തുടങ്ങിയവർ
നേതൃത്വം നൽകി.

ചെറുതും വലുതുമായ കുരിശുകൾ വഹിച്ച് നിരവധി പേരാണ് മല കയറുന്നത്. കാൽനടയായി ദീർഘയാത്ര ചെയ്തു വരുന്ന തീർഥാടകരും ഒട്ടേറെയുണ്ട്. മലയടിവാരത്ത് മാർത്തോമ്മാ ശ്ലീഹായുടെ രൂപത്തിനു മുന്നിൽ പ്രാർഥനകൾ അർപ്പിച്ചാണ് മലകയറ്റം ആരംഭിക്കുന്നത്. കുരിശുമുടി പള്ളിയിൽ ദിവസവും രാവിലെ 5.30, 7.30, 9.30 വൈകിട്ട് 6.30 സമയങ്ങളിൽ കുർബാനയുണ്ട് . മുൻകൂട്ടി അറിയിച്ചു വരുന്ന ചെറിയ ഗ്രൂപ്പുകൾക്ക് ധ്യാനം, പ്രാർഥന എന്നിവയ്ക്ക് സൗകര്യം ലഭ്യമാണ്. 24 മണിക്കൂറും മല കയറാം. നേരത്തെ അറിയിച്ചാൽ താഴത്തെ പള്ളിയ്ക്കു സമീപം വിശ്രമത്തിനും താമസത്തിനും സ്ഥലം ലഭിക്കും. ഓശാന ഞായറാഴ്ച കുരിശുമുടിയിൽ പള്ളിയുടെ നേതൃത്വത്തിലും അടിവാരത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിലും സൗജന്യ കഞ്ഞി വിതരണം ഉണ്ടായിരുന്നു.

കെസിവൈഎം , സിഎൽസി, സിഎംഎൽ എന്നീ യുവജന സംഘടനകളുടെ നേതൃത്യത്തിൽ കുരിശുമുടി കയറി. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂളകെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. എബിൻ ചിറക്കൽ, സിഎൽസി അതിരൂപത ഡയറക്ടർ ഫാ.ആൻ്റേ ചാലിശേരി സിഎം എൽ അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊട്ടോളി, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി

PREVIOUS

‘വന്ദേപദം സ്വാമി ആഗമാനന്ദ’ നൃത്താര്‍ച്ചന കാണികള്‍ക്ക് ദൃശ്യവിരുന്നായി

NEXT

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ
Related Post
September 23, 2024
കാലടി പ്ലാന്റേഷനിലെ യാത്രകൾക്കെതിരെയുളള നിയന്ത്രണങ്ങൾ പിൻവലിച്ചു
September 23, 2023
കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു
July 29, 2024
2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
August 14, 2023
ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved