അങ്കമാലി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണ്‍ അയ്യമ്പുഴ മഞ്ഞപ്ര പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ ഒലീവ് മൗണ്ടില്‍ യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗ്ഗീസ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യമ്പുഴയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.ഒ. വര്‍ഗ്ഗീസ്, ചെയര്‍മാന്‍ കെ.എ. ജോയി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് സെബി കിടങ്ങേന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ തങ്കച്ചന്‍, ജില്ലാ പഞ്ചായത്തംഗം അല്‍ഫോന്‍സ ഡേവിസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ ഫ്രാന്‍സിസ്, ചാക്കോ വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് മാണിക്കത്താന്‍, ജോയ് മൈപ്പാന്‍, ബിജു കാവുങ്ങ, ഷാജി പുളിമൂട്ടില്‍, ജോയി മാടന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. പതിനെട്ട് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അയ്യമ്പുഴയില്‍ ഉച്ചക്ക് സമാപിച്ചു. ഉച്ചകഴിഞ്ഞ് പുല്ലത്താന്‍ കവയില്‍ നിന്നാരംഭിച്ച പര്യടനം 22 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി രാത്രി വടക്കുംഭാഗം ജംഗ്ഷനില്‍ സമാപിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ചെറിയാന്‍ തോമസ്, പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പൈനാടത്ത്, വൈസ് പ്രസിഡന്‍റ് ബിജി സാജു, സിജു ഈരാളി എന്നിവര്‍ നേത്യത്വം നല്‍കി.



