06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
921 views 3 sec 0 Comment

സൗഹൃദത്തിന്‍റെ നൂലിഴകൾ കോർത്ത് അവർ മൂത്തേടനായി ഒരുമിച്ചു; മുപ്പതുവർഷങ്ങൾക്കുശേഷം

admin - April 1, 2026

പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടിനിടയിൽ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ളൊരു ഊഷ്മള സൗഹൃദത്തിന്‍റെ നൂലിഴകൾ കോർത്ത് അവർ പെരുമ്പാവൂരിലെത്തി. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠി മനോജ് മൂത്തേടനായി വോട്ടർ‌മാരെ കണ്ടു പിന്തുണ തേടാനാണ് കേരളത്തിനകത്തും പുറത്തും നിന്നുള്ള സുഹൃത്തുക്കൾ പെരുന്പാവൂരിൽ ഒരുമിച്ചുചേർന്നത്. കാലടി സംസ്കൃത സർവകലാശാലയിലെ മനോജ് മൂത്തേടന്‍റെ ബിരുദ, ബിരുദാനന്തര പഠനകാലത്തെ സഹപാഠികളും സുഹൃത്തുക്കളുമായ സ്ത്രീകൾ ഉൾപ്പടെ നൂറോളം പേരാണ് എത്തിയത്.

1996 മുതൽ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന മനോജ്, അക്കാലത്താണു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു സജീവമായത്. ഇവിടെ വിദ്യാർഥി യൂണിയനിലും സംഘടനാ രംഗത്തും നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഒരേ ക്ലാസിലും ബാച്ചിലും പഠിച്ചവരും കാന്പസിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുമായി പ്രവർത്തനരംഗങ്ങളിലുണ്ടായവരും വിശാലമായ സുഹൃദ് വലയത്തിലുള്ളവരുമെല്ലാം തങ്ങളുടെ രാഷ്ട്രീയവും ജീവിതമേഖലകളുടെ സങ്കീർണതകളുമെല്ലാം ഒരു ദിവസത്തേക്കു പൂർണമായും മാറ്റിവച്ചാണു മനോജ് മൂത്തേടനായി പ്രചാരണത്തിനെത്തിയത്.

എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള മനോജിന്‍റെ സുഹൃത്തുക്കൾ പെരുന്പാവൂരിലെത്തി. അധ്യാപകർ, ബിസിനസുകാർ, പ്രഫഷണലുകൾ, വീട്ടമ്മമാർ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിദേശത്തുനിന്ന് അവധിയെടുത്ത് കുടുംബസമേതമെത്തിയ സഹപാഠിയും പ്രചാരണത്തിൽ ആവേശമായി. പെരുമ്പാവൂർ ടൗണിലും പരിസരങ്ങളിലുമായി വിവിധ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഇവർ മനോജിനായി വോട്ടുതേടി. പതിവായി രാഷ്ട്രീയക്കാരെ കാണുന്ന തെരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങളിൽ സ്ഥാനാർഥിയുടെ പഴയ സഹപാഠികളെ കണ്ടപ്പോൾ വോട്ടർമാർക്കും കൗതുകവും ആവേശവും.

തങ്ങളുടെ പ്രിയ സഹപാഠിയായ സ്ഥാനാർഥിയെക്കുറിച്ചു പ്രത്യേകം തയാറാക്കിയ ലഘുലേഖയും ഇവർ വിതരണം ചെയ്തു. പ്രചാരണത്തിനിടെ സ്ഥാനാർഥി മനോജ് മൂത്തേടനും പഴയ സഹപാഠികളെ കാണാനും നന്ദി പറയാനുമെത്തിയിരുന്നു. മനോജ് മൂത്തേടന്‍റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊപ്പം, വർഷങ്ങൾക്കുശേഷം ഒരുമിച്ചുകൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമായതിന്‍റെ ആഹ്ലാദത്തിലാണു പഴയ സഹപാഠികൾ പെരുന്പാവൂരിൽ നിന്നു മടങ്ങിയത്.

സംസ്‌കൃത സർവ്വകലാശാലയിൽ മനോജ് മൂത്തേടൻ ഉൾപ്പെടുന്ന കാമ്പസ് യൂണിയൻ . പഴയകാല ചിത്രം

സംസ്‌കൃത സർവ്വകലാശാലയിൽ മനോജ് മൂത്തേടൻ ഉൾപ്പെടുന്ന കാമ്പസ് യൂണിയൻ . പഴയകാല ചിത്രം

PREVIOUS

പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു

NEXT

തിരുവൈരാണിക്കുളത്തിന് ഇനി ആഘോഷ രാവുകൾ; തിരുവൈരാണിക്കുളം ഫെസ്റ്റിന് ഞായറാഴ്ച്ച തുടക്കമാകും
Related Post
May 26, 2026
ആലപ്പുഴ ‘രക്ഷാപ്രവർത്തനം’ ; മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
May 2, 2024
ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു
April 21, 2024
പ്രചരണത്തിനിടെ കൃഷ്ണകുമാറിന് പരിക്ക്
September 4, 2023
അമ്മയ്ക്ക് പിന്നാലെ കുഞ്ഞും മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved