FEATURED

ആലപ്പുഴ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പേർക്കും മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. പ്രതികളായ അഞ്ചുപേർക്കും മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം വർഗീസിന്റേതാണ് ഉത്തരവ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ […]

FEATURED

വീണ വിജയനടക്കം 9 പേർക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാവാൻ നിർദേശം

തിരുവനന്തപുരം: മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന് വെള്ളിയാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. 8 സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്‍റ് മാനേജിങ് ഡയറക്റ്റർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ […]

FEATURED

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു

കാസർകോ‌‍‍ട്: കാസർകോട് ആദൂർ സഞ്ചക്കടവിൽ വീടിന്റെ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (14), മുൻസീർ (10) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്. കുട്ടികളുടെ സുഹൃത്തായ വിശേഷ് എന്ന കുട്ടിക്കാണ് അപകടത്തിൽ പരിക്കേറ്റത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വിശേഷ് എന്ന കുട്ടിയുടെ വീടിന് സമീപം ഈ മൂന്ന് കുട്ടികളും ചെറിയ രീതിയിലുള്ള കച്ചവടം നടത്തി വരികയായിരുന്നു. […]

FEATURED

ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: സർക്കാരിനെയും ചീഫ് സെക്രട്ടറിയെയുമടക്കം വിമർശിച്ചതിന്‍റെ പേരിൽ സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു. ഉത്തരവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവച്ചു പ്രശാന്ത് കഴിഞ്ഞ രണ്ടുവര്‍ഷമായും ബി അശോക് ഒന്നരവര്‍ഷമായും സസ്‌പെന്‍ഷനിലാണ്. വിമര്‍ശിച്ചതിന്‍റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്ന് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. മാത്രമല്ല ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമവും സംസ്ഥാനത്തുള്ളപ്പോൾ 2 പേർ പുറത്തു നിക്കുന്നത് ശരിയല്ലെന്നും സർക്കാർ വിലയിരുത്തി

FEATURED

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. എംഎൽഎ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എംപി, തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞത്. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണൻ, എ സി മൊയ്‌ദീൻ, എം എം വർഗീസ് അടക്കമുള്ള മുഴുവൻ എന്നിവർക്ക് കോടതി സമ്മൻസ് അയച്ചു. പ്രതിപ്പട്ടികയിലെ 28 പേർക്കാണ് സമ്മൻസ് അയച്ചത്. അടുത്ത മാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് […]

FEATURED

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം കുമാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

FEATURED

ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു

കാലടി: ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു.സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് ശാരദ പീഠത്തെ പ്രതിനിധീകരിക്കുന്നത് ആനന്ദായിരിക്കും.ആദിശങ്കര ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി കൂടിയാണ് ആനന്ദ്. ശൃംഗേരിയിൽ നടന്ന ചടങ്ങിൽ മഠാധിപതി ശ്രീശ്രീ വിധുശേഖര ഭാരതി സന്നിധാനം ഇത് സംബന്ധിച്ച ഉത്തരവ് കൈമാറി.

FEATURED

സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ തള്ളി; മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിഎംആര്‍എല്ലിന് വന്‍ തിരിച്ചടി. സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍ […]

FEATURED

പെരുമ്പാവൂരിൽ കാട്ടാനയുടെ ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

പെരുമ്പാവൂർ: പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാനയുടെ ആക്രമണം. ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്. വേങ്ങൂർ വീട്ടിമോളം സ്വദേശി തൊണ്ടുമാലിൽ ശിവനാണ് പരിക്കേറ്റത്. ഇദ്ദേഹം കടയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വരാതിരുത്തിയിൽ വച്ച് ആന ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വിവരമറിഞ്ഞ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിരന്തരം കാട്ടാനകളുടെ ശല്യമുള്ള പ്രദേശമാണ് ഇത്. ഇതിനുമുൻപും ആനകളുടെ ഉപദ്രവം ഇവിടത്തുകാർക്ക് ഉണ്ടായിട്ടുണ്ട്.

FEATURED

നടൻ സൗബിൻ ഷാഹിറും പിതാവും അടക്കം പ്രതികൾ; മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും പിതാവ് ബാബു ഷാഹിർ അടക്കമുള്ളവർ പ്രതികളെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 1000 പേജുള്ള കുറ്റപത്രത്തിൽ ഇരുവരെയും കൂടാതെ ഷോൺ ആന്‍റണിയെയും പ്രതി ചേർത്തിട്ടുണ്ട്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും, നിർമാണച്ചെലവ് പെരുപ്പിച്ചു കാണിച്ചെന്നുമായിരുന്നു കേസ്. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും, സിനിമ സൂപ്പർ ഹിറ്റായിട്ടും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം […]

FEATURED

ഓപ്പറേഷൻ തൂഫാൻ; നാല് ഗ്രാം എംഡിഎംയും 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ഞാറയ്ക്കൽ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ നാല് ഗ്രാം എം ഡി എം യും 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയൻ (28)നെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ഞാറയ്ക്കൽ പോലീസും ചേർന്ന് പിടികൂടിയത് . ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന് അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ആന്ധ്രയിൽ നിന്ന് നേരിട്ട് പോയി വാങ്ങിയതാണ് മയക്കുമരുന്നുകളെന്ന് ഇയാൾ പറഞ്ഞു. മുറിയിലെ […]

FEATURED

വാഹന മോഡിഫിക്കേഷന്‍; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം 18 രൂപ മാറ്റങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മുന്‍കൂര്‍ അനുമതിയില്ലാതെ  വാഹനങ്ങളില്‍ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്ലാപ്പുകള്‍ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, […]

FEATURED

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജിപ്പ് അറിയിച്ചു. പേടി ഇല്ലെന്ന് പറഞ്ഞ ബാലഗോപാൽ, ധവളപത്രം മേശ പുറത്ത് വെച്ചിട്ട് എന്ത് വിയോജിപ്പ് അറിയിക്കാനെന്നും ചോദിച്ചു. സ്പീക്കറുടെ അനുവാദം കിട്ടിയതിന് ശേഷമാണ് ധവളപത്രം മേശപ്പുറത്ത് വച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ ധവള പത്രം തയാറാക്കാൻ […]

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ 27 വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍ ; അവസാന തീയതി ജൂണ്‍ 9

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  അക്കമ്പനിയിംഗ് ആര്‍ട്ടിസ്റ്റുകളുടെയും ഒഴിവുകളുണ്ട്.  ഒഴിവുകള്‍ താത്ക്കാലികമാണ്.  പരമാവധി 11 മാസത്തേക്കായിരിക്കും നിയമനം. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സംസ്കൃതം ജനറല്‍, സംസ്കൃതം ന്യായ, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉര്‍ദു, സൈക്കളജി, സോഷ്യല്‍ വര്‍ക്ക്, […]

FEATURED

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; 63 പേർക്ക് പരുക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശക്തമായ ഇറാൻ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ വിമാനത്താവള ജീവനക്കാരും യാത്രക്കാരും സിവിലിയന്മാരും ഉൾപ്പെടെ 63 പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർണമായും തടസപ്പെടുകയും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവെക്കുകയും ചെയ്തു.

FEATURED

ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി മുൻ സ്ഥാനാർഥി അറസ്റ്റിൽ

പാലക്കാട്: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ബിജെപി മുൻ സ്ഥാനാർഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതി (പ്രസന്ന)യാണ് പിടിയിലായിരിക്കുന്നത്. നെന്മാറ കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെഭണ്ഡാരം കുത്തിത്തുറന്ന കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ ക്ഷേത്രം ഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ പരിശോധിച്ചതിനു പിന്നാലെയാണ് പ്രഭാവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ […]

FEATURED

തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ട് പേർ പിടിയിൽ

നെടുമ്പാശേരി: തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. വാൽപ്പാറ സ്വദേശി പുനീത് രാജ് (55 ), വരാപ്പുഴ മണ്ണന്തുരുത്ത് രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് രാവിലെ ആണ് സംഭവം ദേശം കുന്നുംപുറം ഭാഗത്ത് വഴിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇത് മൃഗസ്നേഹിയായ ഒരു യാത്രക്കാരൻ കാണുകയും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു ഇൻസ്പെക്ടർ ബി കെ അരുണിന്റെ […]

FEATURED

27 വർഷത്തെ സേവനത്തിന് വിരാമം. രാജ്യാന്തര ജൂഡോ റഫറി ജെ.ആർ. രാജേഷ് സർവ്വീസിൽ നിന്നും വിരമിച്ചു; ഇനി മുഴുവൻ സമയവും കായികരംഗത്ത്

കാഞ്ഞൂർ: 27 വർഷത്തെ സേവനത്തിനൊടുവിൽ രാജ്യാന്തര ജൂഡോ റഫറിയും കേരള കായികരംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ ജെ.ആർ. രാജേഷ് സർവീസിൽ നിന്ന് വിരമിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ടെക്‌നിക്കൽ ഓഫീസർ പദവിയിൽ നിന്നാണ് വിരമിക്കൽ. 1999-ൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ ജൂഡോ പരിശീലകനായാണ് രാജേഷ് സേവനം ആരംഭിച്ചത്. തുടർന്ന് എറണാകുളം ജില്ലാ സ്‌പോർട്‌സ് ഓഫീസറായും എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കായിക ഭരണരംഗത്തും ജൂഡോയുടെ വളർച്ചയ്ക്കായുള്ള പ്രവർത്തനങ്ങളിലുമാണ് അദ്ദേഹം ശ്രദ്ധേയനായത്. സൗത്ത് ഇന്ത്യയിലെ […]

FEATURED

സിഎംആർഎല്ലിന് തിരിച്ചടി; മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തുന്ന അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ ഇല്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്ലിന്‍റെ (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. കേസിൽ അടിയന്തരമായി ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടു പോവാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്തായിരുന്നു ഹർജി. നേരത്തെയും സമാന ആവശ‍്യം ഉന്നയിച്ചുവെങ്കിലും […]

FEATURED

സിപിഎം നേതാവ് ആർഷോയും വിദ്യയും വിവാഹിതരായി

കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരായി. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ രാവിലെ 11മണിക്കാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ, കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയം​ഗമാണ് ആർഷോ.