FEATURED

വിഴിഞ്ഞത്ത് രണ്ടുപേരുടെ ജീവനെടുത്ത വില്ലൻ ഭക്ഷണമല്ല; മറൈന്‍ ടോക്‌സിനെന്ന് റിപ്പോർട്ട്

തിരുവനന്തപുരം∙ വിഴിഞ്ഞത്തെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ മറൈന്‍ ടോക്‌സിന്‍ ആകാം മരണകാരണമെന്ന് രാസപരിശോധനാ റിപ്പോര്‍ട്ടിലെ നിഗമനം. ഭക്ഷണത്തില്‍നിന്നുള്ള വിഷബാധയല്ല മരണകാരണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഫെബ്രുവരി 16ന് ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല. ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ എല്ലാവരും മീന്‍മുട്ട കഴിച്ചിരുന്നു. ഇതില്‍നിന്നു മറൈന്‍ ടോക്‌സിന്‍ ആകാം രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്നാണു റിപ്പോര്‍ട്ടിലെ നിഗമനം. ഹോട്ടലിലെ അവശേഷിച്ച ഭക്ഷണസാധനങ്ങളും […]

FEATURED

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും . പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലവിലുള്ള താപനില റെഡ് അലര്‍ട്ടിലേക്ക് കടക്കില്ലെന്നും സൂചനയുണ്ട്. പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതുവരെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന താപനില. ഇന്ന് പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും. സൂര്യാഘാതം, സൂര്യാതപം നീര്‍ജലീകരണം എന്നിവ […]

FEATURED

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. ആലപ്പുഴ കായംകുളത്താണ് കല്യാണചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി യുവതിയ്ക്ക് പാമ്പ് കടിയേറ്റത്. ചേരാവള്ളി സ്വദേശി സെലീന (42) ആണ് മരിച്ചത്. വൈകുന്നേരം ബന്ധുവിന്റെ വിവാഹ സൽക്കാരം കഴിഞ്ഞ് സ്‌കൂട്ടർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് നടക്കുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് കടിച്ചത് പാമ്പാണെന്ന് സ്ഥിരീകരിച്ചത്. സെലീനയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2 […]

FEATURED

താക്കോൽ ഉപയോ​ഗിച്ച് വാരിയെല്ലിൽ കുത്തി; യുവാവ് കൊല്ലപ്പെട്ടു

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം. രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. താക്കോൽ കൊണ്ട് ഒരാൾ രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തി. തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ കണ്ടെത്താൻ സാധിച്ചില്ല. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്.

FEATURED

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു

കണ്ണൂർ: കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ […]

FEATURED

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. തൃശ്ശൂര്‍ പൂരം ആചാരപരമായി നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. ഇലഞ്ഞിത്തറമേള ഗംഭീരമായി നടക്കും. കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും […]

FEATURED

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം പതിമൂന്നായി . നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. സ്‌ഫോടനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി […]

FEATURED

ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കാലടി: കാലടി ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോടനാട് എളമ്പകപ്പിള്ളി സ്വദേശിനി അഞ്ജന ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിയിരുന്നു . രാവിലെ 10.30 വാടെയായിരുന്നു സംഭവം. പുഴയിൽ വീണു കിടന്ന പെൺകുട്ടിയെ കണ്ട് സമീപത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ ഒച്ച വയ്ക്കുകയും തുടർന്ന് നാട്ടുകാരെത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്റ്. പീറ്റേഴ്‌സ് കോളേജിലെ വിദ്യാർഥിനിയാണ്. പെരുമ്പാവൂർ പോലീസ് […]

FEATURED

മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു

മലയാറ്റൂർ: കുരിശുമുടിയിയും, സെന്റ്. തോമസ് പളളിയിലും പുതുഞായർ തിരുനാൾ സമാപിച്ചു. എട്ടിമിട ദിനമായ ഞായറാഴ്ച്ച നിരവധി തീർത്ഥാടകരാണ് കുരിശുമുടി കയറാനെത്തിയത്. സമാപനത്തോടനുബന്ധിച്ച് വൈകിട്ട് പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. വിശ്വാസികൾ ‘പൊന്നിൻ കുരിശുമുത്തപ്പോ പൊന്മല ഇറക്കം’ എന്ന പ്രാർഥനയോടെ പൊൻപണത്തിന്റെ തലച്ചുമടേന്തി. കുരിശുമുടിയിൽ നേർച്ചയായി ലഭിച്ച പണം ചെറിയ ചാക്കുകളിലാക്കി തലച്ചുമടായും കാൽനടയായും താഴത്തെ സെന്റ് തോമസ് പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്. പൊൻപണച്ചാക്കുകൾ തലയിലേറ്റുന്നത് വിശ്വാസികൾക്കു നേർച്ചയാണ്. വൈകിട്ട് 3നു കുരിശുമുടിയിൽ നിന്ന് ഇറക്കാൻ തുടങ്ങി. താഴത്തെ […]

FEATURED

ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം; കാലടി സർവകലാശാലയിൽ ഗവർണറുടെ പരിപാടിയിൽ കർശന നിർദേശങ്ങൾ

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കർശന നിർദേശങ്ങൾ പാലിക്കണമെന്ന് സർക്കുലർ. ശങ്കരജയന്തി ആഘോഷത്തിന് ചൊവ്വവഴ്ച്ചയാണ് കാലടി സർവകലാശാലയിൽ ഗവർണർ എത്തുന്നത്. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണമെന്നും പ്രത്യേക സർക്കുലറിൽ പറയുന്നു. പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം. പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം. ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുതെന്നും സർക്കുലറിൽ പറയുന്നു.

FEATURED

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

അങ്കമാലി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.കാലടി കൈപ്പട്ടൂർ സ്വദേശി ആച്ചാണ്ടി എബിൻ (പോൾ ) ( 32) ആണ് മരിച്ചത്. വ്യാഴം പൂലർച്ചേ 2.30 ഓടെ അങ്കമാലി ടൗണിൽ ആയിരുന്നു അപകടം.പോളും സുഹൃത്ത് കൂടി സഞ്ചരിച്ച ബൈക്കിൾ എതിരെ വന്ന ടെബൊ ട്രാവലർ ഇടിച്ചായിരുന്നു അപകടം. ഗുരുതര മായി പരിക്കേറ്റ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും എബിൻ വെള്ളി വൈകിട് 5.30 ഓടെ മരിച്ചു. സംസ്കാരം പിന്നീട് പിതാവ്: ദേവസി അമ്മ: ലിസി. […]

FEATURED

ഹൃദയഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

കാലടി. കളബാട്ടുപുരം ഞാളിയൻ സയിൻ (സാബു) മകൻ റീവ് (20) ഹൃദയഘാതം മൂലം മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു ഹൃദയഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേവര എസ്എച്ച് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.സംസ്ക്കാരം ഞായർ രാവിലെ 11.30ന് കളബാട്ടുപുരം തിരുഹൃദയ ദേവാലയത്തിൽ. മാതാവ്. സ്വീറ്റി വെള്ളികുളങ്ങര കവലക്കാട്ട് കുടുംബം. സഹോദരൻ. വീർ (വിദ്യാർത്ഥി)

FEATURED

വാൽപ്പാറയിൽ ജീവൻ നഷ്ടമായത് പ്രധാനാധ്യാപികയടക്കം 9 പേർക്ക്

പൊള്ളാച്ചി: തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് വാൽപാറയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാൻ എണ്ണൂറോളം അടി താഴ്ചയിലേക്കു മറിഞ്ഞ് ഒരു കുട്ടിയും ഏഴു സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ 9 മരണം. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഡ്രൈവർ ഉൾപ്പെടെ നാലു പേർക്കു പരുക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ രണ്ടു പേരെ കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. അജിത(54), റംല(52), സുഹറ(43), ആശ(41), മജീദ്(43), സാജിദ്(45), […]

FEATURED

കെ.സി വേണുഗോപാൽ ചങ്കുറപ്പുള്ള നേതാവ്; കെ.സിയെ പുകഴ്ത്തി റോജി എം ജോൺ

അങ്കമാലി: വോട്ടെണ്ണലിന് മുന്നേ തന്നെ കോൺഗ്രസിലെ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി ശക്തമാകുന്നുവെന്ന സൂചനക്കിടെ കെസി വേണുഗോപാലിനെ പുകഴ്ത്തി റോജി എം ജോൺ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന്റെ നേതൃത്വഗുണങ്ങളെ പ്രശംസിച്ച് റോജി എം ജോൺ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു കെ.സി രാജ്യം മുഴുവൻ പാർട്ടിക്ക് വേണ്ടി രാവും പകലും ഇല്ലാതെ പണി എടുക്കുന്ന നേതാവാണെന്നും, സംഘ പരിവാറിന് എതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം മുന്നിൽ നിന്ന് നയിക്കുന്ന ചങ്കുറപ്പുള്ള നേതാവാണെന്നും ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു. നേരത്തെ […]

FEATURED

പന്തളം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം കാണാതായി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

പന്തളം: ശബരിമല അയ്യപ്പസ്വാമിയുടെ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം (കണിപ്പൊന്ന്) കാണാതായ സംഭവം പന്തളത്ത് പരിഭ്രാന്തി പരത്തി. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ വിഷു ദിവസമായിരുന്നു സംഭവം. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നാണയം തിരികെ ലഭിച്ചു. ശബരിമല തീർഥാടന കാലത്തിനു പുറമെ, വിഷു ദിനത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പൂജകൾക്കായി തിരുവാഭരണങ്ങൾ പുറത്തെടുക്കാറുണ്ട്. ഈ ചടങ്ങുകൾക്കിടയിലാണ് ‘കണിപ്പൊന്ന്’ എന്ന് വിളിക്കുന്ന നാണയം കാണാതായത്. തിരുവാഭരണത്തിന്‍റെ ഭാഗമായാണ് ഇതും കണക്കാക്കപ്പെടുന്നത്. ചടങ്ങിനിടെ ഭക്തർക്ക് ഈ കണിപ്പൊന്ന് […]

FEATURED

ശബരിമല യുവതി പ്രവേശന കേസ്: ‘കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?’ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ദില്ലി: ശബരിമല യുവതി പ്രവേശനുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നീരീക്ഷണവുമായി സുപ്രീംകോടതി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ നീരീക്ഷിച്ചു. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു. സാമൂഹിക പരിഷ്ക്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് […]

FEATURED

മലയാറ്റൂർ സ്വദേശിക്ക് സൂര്യാഘാതം ഏറ്റു

കാലടി: മലയാറ്റൂർ സ്വദേശി ടി.ഡി സ്റ്റീഫന് സൂര്യാഘാതം ഏറ്റു. ഇന്ന് 11 മണിയോടെ വീട്ടിലെ പറമ്പിൽ ജോലി ചെയ്യുമ്പോഴാണ് സൂര്യാഘാതം ഏറ്റത്. മുഖത്തും ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിലും പെളളൽ സംഭവിച്ചിട്ടുണ്ട്. ഉടൻ അടിയന്തര ശുശ്രൂഷകൾ നടത്തി സൂര്യാഘാതം ഏറ്റാൽ ചെയ്യേണ്ട അടിയന്തിര നടപടികൾ തണുപ്പിക്കുക: വ്യക്തിയെ ഉടൻ തണലിലോ എസി മുറിയിലോ മാറ്റുക. ശരീരം തണുത്ത വെള്ളത്തിൽ നനച്ച തുണി ഉപയോഗിച്ച് തുടയ്ക്കുക. വെള്ളം കുടിക്കുക: നിർജ്ജലീകരണം തടയാൻ വെള്ളം, കരിക്കിൻവെള്ളം, നാരങ്ങാവെള്ളം, അല്ലെങ്കിൽ ORS ലായനി കുടിക്കുക. […]

FEATURED

സംസ്കൃത സർവ്വകലാശാലയിൽ നാടക പഠനത്തിൽ പി. ജി. പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 16

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ എം. എ. (തിയേറ്റര്‍), പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്‌. പ്രവേശനം എങ്ങനെ ? പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+2+3 / 10+2+4 / 10+2+5 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ […]

FEATURED

തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു

തിരുവൈരാണിക്കുളളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിൽ ഓരോ ദിവസവും കഴിയുന്തോറും തിരക്ക് വർധിച്ചു വരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും നിരവധി പേരാണ് ഫെസ്റ്റ് ആസ്വദിക്കാൻ എത്തുന്നത്. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്മെൻറ് പാർക്ക്, ഗെയിം സോൺ, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ട്. വൈകീട്ട് 6.30 മുതർ രാത്രി 10 […]

FEATURED

ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ കുരിശുമുടി കയറി

മലയാറ്റൂർ: ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ മലയാറ്റൂർ കുരിശുമുടി കയറി. പെസഹ വ്യാഴം വൈകിട്ട് ആരംഭിച്ച തീർഥാടക പ്രവാഹം ദു:ഖവെള്ളിയും വലിയ ശനിയും കടന്നു വിശുദ്ധ വാരത്തിലെ അവസാന ദിനത്തിലേക്ക് ഇടവേളകളില്ലാതെ തുടർന്നു. ശനിയാഴ്ച അർധ രാത്രിക്കു മുൻപ് കുരിശുമുടി പള്ളിയിലും, താഴത്തെ പളളിയിലും ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകം തീർഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ കുരിശുമുടി കയറാനെത്തി. കാൽനടയായി എത്തിയവരും നിരവധിയായിരുന്നു. തീർഥാടകരുടെ മലകയറ്റം തുടരുമെങ്കിലും പുതുഞായർ ആഘോഷ ദിനങ്ങളിലാണ് ഇനി […]