FEATURED

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി

കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി. 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി കുരിക്കൾ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് വർധിപ്പിച്ചത്. മണ്ണാർക്കാട് […]

FEATURED

വീട്ടിലെ അഴയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കാലടി: ഒക്കൻ താനിപ്പുഴയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. പെലപ്പിള്ളി വീട്ടിൽ നിഖിൽ (39) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടിലെ അഴയിൽ തുണി വിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കമ്പി ഉപയോഗിച്ച് നിർമ്മിച്ച അഴയിൽ സർവീസ് വയർ മുട്ടിനിന്നതിനാൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച വല്ല്യച്ചൻ രാജുവിനും ഷോക്കേറ്റു. ഡ്രൈവറായ നിഖിൽ, ഓട്ടം പോകാൻ വേണ്ടി വാഹനം കഴുകിയ ശേഷം കുളിച്ച് വസ്ത്രങ്ങൾ അലക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

FEATURED

വീട്ടിലെ അഴയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കാലടി: ഒക്കൻ താണിപ്പുഴയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. പെലപ്പിള്ളി വീട്ടിൽ നിഖിൽ (39) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടിലെ അഴയിൽ തുണി വിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കമ്പി ഉപയോഗിച്ച് നിർമ്മിച്ച അഴയിൽ സർവീസ് വയർ മുട്ടിനിന്നതിനാൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച വല്ല്യച്ചൻ രാജുവിനും ഷോക്കേറ്റു. ഡ്രൈവറായ നിഖിൽ, ഓട്ടം പോകാൻ വേണ്ടി വാഹനം കഴുകിയ ശേഷം കുളിച്ച് വസ്ത്രങ്ങൾ അലക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

FEATURED

“മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല”; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മലയിടം തുരുത്തിൽ പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ സുപ്രീം കോടതി അന്തിമമെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധി പ്രകാരം ആളുകളെ അവിടെ നിന്ന് ഒഴിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലെന്നും കുടിയൊഴിപ്പിക്കാൻ 2 ആഴ്ച സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ അധികാരമേറ്റതിനു പിന്നാലെ യുഡിഎഫ് സർക്കാരിന് ഇത് വലിയ വെല്ലുവിളിയായി മാറി. ഹൈക്കോടതി 2 ആഴ്ചത്തെ സമയം അനുവദിച്ച് സർക്കാരിന് താത്ക്കാലിക ആശ്വാസമാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുമായും കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും ചർച്ചകൾ നടത്തി പ്രശ്‌ന പരിഹാരം […]

FEATURED

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്‌ടറേറ്റ് നൽകി

കോട്ടയം: മലയാളത്തിന്‍റെ സൂപ്പർതാരം മമ്മൂട്ടിയെ ആദരിച്ച് എംജി സർവകലാശാല. ഓണററി ഡോക്ടറേറ്റ് നടകിയാണ് മമ്മൂട്ടിയെ ആദരിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകിയത്. ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകിയത്.നേരത്തേ, കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്‌. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ.എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകി.

FEATURED

അട്ടപ്പാടി മധു കൊലപാതകം: ഒന്നാം പ്രതിയെ വെറുതെവിട്ടു; മറ്റ് 13 പ്രതികളും കുറ്റക്കാർ

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി.

FEATURED

ജീവനെടുത്ത് കാട്ടാന; കോതമംഗലത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു

കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാട്ടാന ആക്രമണം ഉണ്ടായതറിഞ്ഞ് കൂടെയുണ്ടായിരുന്നവർ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നുവെന്ന് പൊങ്ങൻചുവട് ഉന്നതിയിലെ മൂപ്പൻ ശേഖരൻ പറഞ്ഞു.

FEATURED

തൃശ്ശൂര്‍ നഗരത്തില്‍ ആനയിടഞ്ഞു; വാഹനങ്ങള്‍ തകര്‍ത്തു

തൃശ്ശൂര്‍: നഗരത്തില്‍ ആനയിടഞ്ഞു. വിയ്യൂരിലാണ് ജനവാസ മേഖലയില്‍ ആന ഇടഞ്ഞത്. ശിവം ലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്. കുളികഴിഞ്ഞ് പോകുമ്പോഴായിരുന്നു ഇടഞ്ഞത്. ഇടയാനുള്ള കാരണം വ്യക്തമല്ല. ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും തകര്‍ത്തു.  ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വീടിന് സമീപമാണ് ആന ഇടഞ്ഞത്. പ്രദേശത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയും കാറും ആന തകർത്തു. വീടുകളുടെ ഗേറ്റുകളും തകർത്തിട്ടുണ്ട്. കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്. ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസമേഖലയിലൂടെ ഏതാണ്ട് രണ്ടുകിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം […]

FEATURED

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

കൊച്ചി: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്. സിയാൽ എയർപോർട്ട് […]

FEATURED

നെടുമ്പാശ്ശേരിയിൽ ഇറങ്ങാനുള്ള വിമാനം അസാധാരണമായി താഴ്ന്നു പറന്നു, വീടിന്‍റെ മേൽക്കൂരയിലെ 120ഓളം ഓടുകൾ പറന്നുപോയി

പെരുമ്പാവൂർ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് പോയതായി പരാതി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം വി ജോയിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഏകദേശം 120 ഓടുകൾ തകർന്ന് വീണതായി വീട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനായി വിമാനം ഈ മേഖലക്ക് മുകളിലൂടെ താഴ്ന്ന് പറന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് […]

FEATURED

4 മാസം പ്രായമായ കുഞ്ഞു ധ്രുവാനെ തളർത്തി സ്പൈനൽ മസ്‌കുലാർ അട്രോഫി; ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു

കൂത്താട്ടുകുളം∙ 4 മാസം പ്രായമായ കുഞ്ഞു ധ്രുവാന്റെ ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു. കിഴകൊമ്പ് പമ്പഴക്കുന്നേൽ അനന്തു അശോക്, അശ്വതി ദമ്പതികളുടെ മകനായ ധ്രുവാൻ, സ്പൈനൽ മസ്‌കുലാർ അട്രോഫി ടൈപ്പ്- 1 (എസ്എംഎ) രോഗ ബാധിതനാണ്. പേശികളുടെ ബലം കുറഞ്ഞ് ശരീരത്തിന്റെ ചലനശേഷി നഷ്‌ടപ്പെടുന്നതാണ് രോഗം. ഒരു മാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് രോഗം കണ്ടെത്തുന്നത്. ചികിത്സയ്ക്കായി ഇതുവരെ ലക്ഷങ്ങൾ ചെലവായി. കുട്ടിയുടെ ശരീരത്തിന്റെ ചലന ശേഷി വീണ്ടെടുക്കാൻ ജീൻ തെറപ്പി വേണമെന്നാണ് ഡോക്‌ടർമാരുടെ നിർദേശം. ഇതിനുള്ള മരുന്ന് വിദേശത്തു […]

FEATURED

ഫോൺ വാടക 11,000 രൂപ. മുറി വാടക 100 രൂപ. പുസ്തകങ്ങൾ വാങ്ങാൻ 15,000 രൂപ; എംഎൽഎയ്ക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ ഒരു എംഎൽഎയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പ്രതിമാസം എത്രരൂപ എംഎൽഎയ്ക്ക് സർക്കാർ നൽകുന്നുണ്ടെന്നുമൊക്കെ പൊതുജനങ്ങൾക്ക് അറിയാൻ കൗതുകമുള്ള കാര്യമാണ്. കണക്കുകൾ നോക്കുമ്പോൾ ശമ്പളം എന്ന പേരിൽ നൽകുന്ന ഫിക്സഡ് അലവൻസ് നിലവിൽ രണ്ടായിരം രൂപയാണ്. എന്നാൽ മറ്റ് അലവൻസുകൾ വേറെയുമുണ്ട്. നിയോജക മണ്ഡല അലവൻസായി 25000 രൂപ ലഭിക്കും. ഫോൺ വാടകയിനത്തിൽ അനുവദിച്ചിരിക്കുന്നത് 11,000 രൂപയാണ്. ഇൻഫർമേഷൻ അലവൻസ് നാലായിരം രൂപയും സൽകാരത്തിനും മറ്റുമുളള അലവൻസ് എണ്ണായിരം രൂപയും ലഭിക്കും. ഇരുപതിനായിരം രൂപ കുറഞ്ഞത് […]

FEATURED

സഹോദരനുമായി വാക്കുതർക്കം; 10 വയസ്സുകാരൻ തൂങ്ങിമരിച്ചു

അങ്കമാലി: പത്ത് വയസുകാരനെ അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശിൻ്റെയും ദിവ്യയുടെയും മകൻ ആകത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. പാലിശ്ശേരിയിലെ ദിവ്യയുടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ആകതിനെ കണ്ടെത്തിയത്. ഉടൻ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കുറച്ചുനാളായി രമേശും കുടുംബവും പാലിശ്ശേരിയിലെ ദിവ്യയുടെ വീട്ടിലായിരുന്നു താമസം. ഈ വർഷം അഞ്ചാം ക്ലാസിലേയ്ക്ക് പ്രവേശനം നേടിയ വിദ്യാർത്ഥിയാണ് ആകത്. സഹോദരനുമായുണ്ടായ […]

FEATURED

ശ്രീശങ്കര നൃത്ത സംഗീതോത്സവം ജനപ്രിയ കലാരൂപങ്ങളെക്കൊണ്ട് ശ്രദ്ധേയമാകുന്നു

കാലടി: തനത് കലകളുടെ ഏറ്റവും മികച്ച മഹോത്സവമായി മാറിക്കൊണ്ടിരിക്കുന്ന കാലടിയിൽ നടക്കുന്ന അന്തർദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവം ഓരോ ദിവസവും ജനപ്രിയ കലാരൂപങ്ങളെക്കൊണ്ട് ശ്രദ്ധേയമാകുന്നു. നാലാമത് അന്തർദ്ദേശീയ ഫെസ്റ്റിവലിന്റെ വേദി , സൗകര്യങ്ങൾ കൊണ്ടും സമ്പന്നമാണ്. നാലാം ദിവസത്തെ കലാപരിപാടികൾ ഗ്രൂപ്പിനങ്ങളോടെ ആരംഭിച്ചു. കൾച്ചറൽ അംബാസഡർ നിരഞ്ജന മേനോന്റെ നൃത്ത പരിപാടി വേറിട്ട അവതരണമായിരുന്നു. ഒഡീഷ്യയുടെ തനത് കലാരൂപമായ ഒഡീസി യുവകലാകാരൻ രുദ്ര പ്രസാദും യുവകലാകാരി അനന്യ പരീദയും ചേർന്ന് സമ്പന്നമാക്കി. ചാർട്ടേർഡ് അക്കൗണ്ടൻ്റ് കൂടിയായ ബാംഗ്ളൂരിൽ […]

FEATURED

13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും. പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം. വേദിയിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവൻ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി […]

FEATURED

മന്ത്രിപ്പട്ടികയിൽ സർപ്രൈസ് എൻട്രികൾ. 20 മന്ത്രിമാരുടെ പട്ടി ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: നീണ്ട അനശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ പട്ടിക തയാർ. നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി പട്ടിക ​ഗവർണർക്ക് കൈമാറി. 20 മന്ത്രിമാരുടെ പട്ടികയാണ് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ എടുത്തപ്പെട്ട തീരുമാനമാണ് മന്ത്രിപ്പട്ടിക തയാറാക്കിയതെന്നും അർഹതപ്പെട്ട ഒരുപാട് പേരെ ഉൾക്കൊള്ളിക്കാനായില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് […]

FEATURED

സംസ്ഥാനത്ത് വേനൽ മഴ ശക്തം, അടുത്ത 5 ദിവസം മഴ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ ശക്തം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമനുസരിച്ച് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, […]

FEATURED

കാറിന് തീപിടിച്ച് ​ഗർഭിണി മരിച്ച സംഭവം; ഷോർട്ട് സർക്യൂട്ട് അല്ലെന്ന് എംവിഡി

കോഴിക്കോട്: കോഴിക്കോട് കാറിന് തീ പിടിച്ചു ഗർഭിണി മരിച്ച സംഭവത്തിൽ കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താൻ ആയില്ല. ഷോർട്ട് സർക്യൂട്ട് അല്ലെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വയറിങ്ങിന് തകരാർ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നുമാണ് കണ്ടെത്തൽ. കാറിന്റെ പിറകിൽ നിന്നാണ് തീ പടർന്നത്. കാരണം കണ്ടെത്താൻ പരിശോധന തുടരും. ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുന്നു. ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് […]

FEATURED

റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല്

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. മാലയില്‍ കൊരുത്തിരുന്നത് യഥാർഥ പുലിപ്പല്ലാണെന്ന് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിനു പിന്നാലെ വനംവകുപ്പ് വേടനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. നേരത്തേ വേട്ടയാടലും തിരിച്ചറിഞ്ഞിട്ടും അനധികൃതവസ്തു കൈവശം വെച്ചു എന്നതുമായ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് വനംവകുപ്പ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു […]

FEATURED

പെരുമ്പാവൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പെരുമ്പാവൂരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രന്‍, അംബിക ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. വീട്ടിന് പുറത്തെ മരത്തിൽ തൂങ്ങിയ നിലയാണ് ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം.