FEATURED

സിഐ അനിൽകുമാറിന് കെ എസ് യു നേതാവിന്റെ ‘സ്‌കെച്ച്’

കാലടി: കാലടി സിഐ ആയിരുന്ന അനിൽകുമാർ ടി മേപ്പിള്ളിക്ക് കെ എസ് യു ഭീഷണി. കെ എസ് യു ജില്ലാ വൈസ് പ്രസിഡൻറ് അനിസൺ കെ ജേയ് ആണ് അനിൽകുമാറിനെ സ്‌ക്കെച്ചിട്ടിരിക്കുന്നത്. ഫെസ്ബുക്കിലൂടെയാണ് ഭീഷിണി. നേരത്തെ കാലടി ശ്രീശങ്കര കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസും കെ എസ് യു പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ അനിസൻ ഉൾപ്പെടെ കെ എസ് യു പ്രവർത്തകരെ പോലീസ് മർദ്ദിച്ചിരുന്നു. ഇതേ തുടർന്നാണ് അനിൽകുമാറിനെ കെഎസ്‌യു സ്‌ക്കെച്ചിട്ടിരിക്കുന്നത് ഫെസ്ബുക് […]

FEATURED

സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തിൽ അന്തരിച്ചു

പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 100 ലേറെ സിനിമകളിൽ അഭിനയിച്ചു. ഹിറ്റ് ആയി പ്രദർശിപ്പിക്കുന്ന മോഹിനിയാട്ടമാണ് അവസാന സിനിമ.

FEATURED

കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന തെറ്റിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേർ വീഴുകയും ചെയ്തു. ഉടൻ തന്നെ പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളയ്ക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക […]

FEATURED

അങ്കമാലിയിൽ രണ്ടുമണിക്കൂർ ഭീതിപരത്തി കൊമ്പൻ; ഒരാളെ ചവിട്ടിക്കൊന്നു

കൊച്ചി: അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതിപരത്തി. പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചത്. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പാപ്പാനും പരിക്കേറ്റിറ്റുണ്ട്. ഇയാളുടെ നില ​ഗുരുതരമാണ്. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കൊമ്പിന്റെ പരിക്ക് […]

FEATURED

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അനോഷ് മരണത്തെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി

​അങ്കമാലി: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി മാനേജ്മെന്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊടകര കോടാലി സ്വദേശികളായ സിൽജോ – ജോൺസി ദമ്പതികളുടെ മകനാണ് അനോഷ്. മരണത്തെ മുഖാമുഖം കണ്ട നാളുകൾക്ക് ശേഷമാണ് ഈ പത്തുവയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ​കഴിഞ്ഞ ഏപ്രിൽ 18-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിലെ ഹാളിൽ നിലത്തുകിടന്നുറങ്ങുകയായിരുന്ന അനോഷിനും സഹോദരൻ അൽജോയ്ക്കും പുലർച്ചെ […]

FEATURED

മകന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി

മലയാറ്റൂർ: മകന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം അന്തരിച്ച മലയാറ്റൂർ നീലീശ്വരം സ്വദേശി പീ സി സജീവന്റെ അമ്മ കൗസല്യ ചന്ദ്രൻ (83) അന്തരിച്ചു. ഞായറാഴ്ച്ചയാണ് സജീവൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. സജീവനും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ രാത്രി അസ്വസ്ഥതകൾ കാണിച്ച കൗസല്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സജീവന്റെ സംസ്‌ക്കാര ചടങ്ങിന് എത്തിയവർ ഏറെ വേദനയോടെയാണ് അമ്മയുടെ ദുഖം കണ്ട് നിന്നത്. കൗസല്യയുടെ സംസ്‌ക്കാരം ഇന്ന് 2 മണിയ്ക്ക് […]

FEATURED

പെരിയാറിൽ ചൂണ്ടയിടുകയായിരുന്ന യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂർ: പെരിയാറിൻ്റെ താണിപ്പുഴക്കടവിൽ ചൂണ്ടയിടുകയായിരുന്ന യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താണിപ്പുഴ കിഴക്കാപ്പുറത്ത് കുടി ജയൻ മകൻ വിഷ്‌ണു (22) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം പുഴയിൽ ചൂണ്ടയിടാൻ വന്നതായിരുന്നു വിഷ്‌ണു. ബന്ധു പുഴ തീരത്ത് നിന്ന് മാറി തിരികെ വന്നപ്പോൾ വിഷ്ണു പുഴയിൽ വീണ് കിടക്കുന്നതാണ് കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

FEATURED

കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു. കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽ ആണ് മരിച്ചത്. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 2.50നായിരുന്നു മരണം. പെരിയാർ വാലി കനാലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഇന്നലെ മുങ്ങി മരിച്ചിരുന്നു. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളാണ് ഇവര്‍. പെരുമ്പാവൂരിലെ കോളേജിലെ ചെറുകുന്നം കെ എം പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ മൂവരും. മലപ്പുറം കൊല്ലം സ്വദേശികളായ അജ്മൽ, […]

FEATURED

ചെറിയ ഡപ്പികളിലാക്കി ബൈക്കിൽ കറങ്ങി നടന്ന് ലഹരിവിൽപ്പന; അസം സ്വദേശി ആലുവയിൽ പിടിയിൽ

ആലുവ: ആലുവയിൽ എക്സൈസ് 51 ഗ്രാം ഹെറോയിൻ പിടികൂടി. അസം സ്വദേശി മെയ്നൂൽ ഹക്ക് ആണ് മയക്കുമരുന്ന് കടത്തിയത്. ആലുവ റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിലായിരുന്നു ലഹരിക്കടത്ത്. ഇതര സംസ്ഥാനത്തു നിന്ന് എത്തിക്കുന്ന മയക്കുമരുന്ന്, ചെറിയ ഡപ്പികളിലാക്കി വിൽക്കുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

FEATURED

പഞ്ചായത്ത് ഓഫീസ് പൂട്ടാതെ പോയ സംഭവം; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് പഞ്ചായത്ത് ഓഫീസ് രണ്ട് രാത്രിയും ഒരു പകലും തുറന്നുകിടന്ന സംഭവത്തിൽ നടപടി. ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാർ ഓഫീസ് പൂട്ടാതെ പോയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ട ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പകലും രാത്രിയും ഓഫീസ് തുറന്ന നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാലടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. […]

FEATURED

പഞ്ചായത്ത ഓഫീസ് പൂട്ടാതെ പോയ സംഭവം; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് പഞ്ചായത്ത് ഓഫീസ് രണ്ട് രാത്രിയും ഒരു പകലും തുറന്നുകിടന്ന സംഭവത്തിൽ നടപടി. ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാർ ഓഫീസ് പൂട്ടാതെ പോയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ട ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പകലും രാത്രിയും ഓഫീസ് തുറന്ന നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാലടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. […]

FEATURED

ഹർത്താലിൽ നടന്ന അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ഏപ്രിൽ 28ന് സംസ്ഥാനത്ത് നടന്ന ഹർത്താലിലുണ്ടായ അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷൻ‌ ബെഞ്ചിന്‍റേതാണ് നടപടി. ചൊവ്വാഴ്ച വൈകിട്ടോടെ ഡിജിപിയോട് റിപ്പോർട്ട് നൽകണമെന്ന് ആവശ‍്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ‍്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിൽ‌ ഹർത്താലിന് ആഹ്വാനം ചെയ്തത്. വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസ് ഉദ‍്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി.    

FEATURED

എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന്; പ്ലസ് ടു 22ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്‍റെ ഫലവും പ്രഖ്യാപിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. ശേഷം ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്‍റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷ ഫലം ജൂൺല […]

FEATURED

“ചക്ക വീണ് പാമ്പു ചത്തു”; മൂർഖനെയാണ് വീട്ടുവളപ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത്

എറണാകുളം: എറണാകുളത്ത് ചക്ക വീണ് പാമ്പു ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. മൂർഖൻ പാമ്പാണ് ചക്ക വീണ് ചത്തത്. മുറ്റത്തിന് സമീപം 4 ചക്കകൾ വീണു കിടന്നിരുന്നു. ഇതെടുക്കാനായി എത്തിയപ്പോഴാണ് പാമ്പ് ചത്തു കിടക്കുന്നത് കാണുന്നത്. സംസ്ഥാനത്ത് പാമ്പു കടിയേൽക്കുന്നവരുടെ എണ്ണം വർ‌ധിച്ച് വരികയാണ്. തിങ്കളാഴ്ച മാത്രം 7 പേർക്കാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസങ്ങളാലായി നിരവധി പേർക്കും പരുക്കേറ്റിട്ടുണ്ട്.

FEATURED

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ചായ വാങ്ങാൻ പോകവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാലടി : ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ചായ വാങ്ങാൻ പോകവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാണിക്കമംഗലം തീരുതനത്തിൽ വീട്ടിൽ ജോസിൻ്റെ ഭാര്യ റോസി (68) യാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 9.30ന് മാണിക്കമംഗലം സെൻ്റ് റോക്കീസ് പള്ളിയിൽ ചേരാനല്ലൂർ തോട്ടങ്കര കുടുംബാംഗമാണ് പരേതകഴിഞ്ഞ 13 ന് പുലർച്ചെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ മുൻപിൽ എം.സി റോഡിലായിരുന്നു അപകടം. റോസിയുടെ ഭർത്താവ് ജോസ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ ചായ ആവശ്യപ്പെട്ട […]

FEATURED

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം. ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം രക്തസാക്ഷി […]

FEATURED

നഗ്നദൃശ്യങ്ങൾ പോൺ സൈറ്റിൽ കൊടുക്കുമെന്ന് ഭീഷണി, 65 ലക്ഷം തട്ടി: ഷിയാസ് കരീമിനെതിരേ വീണ്ടും പരാതി

റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരേ വീണ്ടും ലൈംഗിക ചൂഷണ പരാതിയുമായി യുവതി. നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും അശ്ലീല പോൺ സൈറ്റിൽ കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി 65 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് പറഞ്ഞ് പാലാരിവട്ടം പൊലീസിലാണ് യുവതി പരാതി നൽകിയത്. നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. മാനസികമായി പീഡിപ്പിച്ചതിനാലാണ് പരാതി നൽകുന്നത് എന്ന് പൊലീസിനു നൽകിയ മൊഴിയിൽ യുവതി പറയുന്നു. ഇൻസ്റ്റഗ്രാം […]

FEATURED

മക്കളുടെ തലയണയ്ക്ക് അടിയിൽ പാമ്പിനെ കണ്ടു: പിന്നാലെ വീട്ടിൽ നിന്ന് പിടിച്ചത് അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ

കോഴിക്കോട്: കുറ്റ്യാടിയിൽ വീട്ടിലെ കിടപ്പുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. മുണ്ടക്കുറ്റി മീത്തലെ കാപ്പുമ്മൽ രമേശന്‍റെ വീട്ടിൽ നിന്നാണ് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ പിടിച്ചത്. രമേശന്‍റെ ഒരു വയസുള്ള മകനും എട്ട് വയസുള്ള മകളും കിടന്നുറങ്ങിയ കട്ടിലിലെ തലയണയ്ക്കടിയിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിൽ നിന്ന് അഞ്ച് പാമ്പിനെയാണ് പിടികൂടിയത്. ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. തുടർന്ന ബാത്ത്റൂമിൽ നിന്ന് മറ്റൊരു പാമ്പിനെ കൂടി കണ്ടെത്തുകയായിരുന്നു. രമേശൻ […]

FEATURED

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാ​ഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി […]

FEATURED

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല, ഹൈക്കോടതി

തൃശൂർ പൂരത്തിലെ ആന എഴുന്നെള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂർ സ്വദേശിയായ വെങ്കിടാചലം എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ മറുപടി. ചൂട് കൂടിയത് കണക്കിലെടുത്ത് ആന എഴുന്നെള്ളിപ്പിൽ നിയന്ത്രണങ്ങൾ വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മുൻപ് ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാർഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു അതുകൊണ്ടുതന്നെ ഇത്തരം നിലപാടുകളിലേക്ക് പോകാൻ സാങ്കേതികമായി കോടതിയ്ക്ക് […]