അങ്കമാലി: നഗരസഭ ചെയർമാനായി കെ.പി.സി.സി അംഗവും, നായത്തോട് വാർഡ് കൗൺസിലറുമായ അഡ്വ.ഷിയോ പോൾ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ പാർട്ടിയുമായുള്ള മുൻധാരണ പ്രകാരം ചെയർമാനായിരുന്ന മാത്യു തോമസ് രാജിവച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഷിയോ പോൾ ഒൻപതിനെതിരെ 16 വോട്ടുകൾ നേടി തെരഞ്ഞെടുക്കപ്പെട്ടത്. 30 അംഗ കൗൺസിലിൽ കോൺഗ്രസ്-15, എൽ.ഡി.എഫ്-10, സ്വതന്ത്രർ-മൂന്ന്, എൻ.ഡി.എ-രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുൻ ചെയർമാൻമാരായ മാത്യു തോമസ് ഷിയോ പോളിൻ്റെ പേര് നിർദ്ദേശിക്കുകയും, റെജി മാത്യു പിന്താങ്ങുകയും […]