ശാസ്താംപൂവം ഗോത്രവർഗ മേഖലയിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയും റോട്ടറി ക്ലബ്ബും സംയുക്തമായി സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു

അങ്കമാലി: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്ത്, അപ്പോളോ അഡ്ലക്സ് ആശുപത്രിയും അങ്കമാലി റോട്ടറി ക്ലബ്ബും സംയുക്തമായി ശാസ്താംപൂവം ഗോത്രവർഗ സെറ്റിൽമെന്റിൽ വെച്ച് സി.പി.ആർ (CPR) പരിശീലനവും ലൈഫ് സേവിങ് സ്കിൽ ക്ലാസ്സും സംഘടിപ്പിച്ചു. 2026 ജനുവരി 17 ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് നടന്ന ചടങ്ങിൽ വെള്ളിളിക്കുളങ്ങര റേഞ്ച് ഓഫീസർ ഷിനോജ് കെ.എസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. കിറോഷ് രാജൻ പൊന്നമ്പിൽ ചടങ്ങിൽ […]

കാലടി പുത്തന്‍കാവ് മകരച്ചൊവ്വ ഉത്‌സവത്തിന് കൊടിയേറി

കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിന് തുടക്കമായി. തന്ത്രി പ്രതിനിധി നരമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഞായറാഴ്ച രാവിലെ ഏഴു മുതല്‍ സൗന്ദര്യലഹരി പാരായണം. വൈകീട്ട് നാലിന് പുത്തന്‍കാവ് പൂരത്തില്‍ തിരുവല്ല രാധാകൃഷ്ണന്റെ പ്രമാണത്തില്‍ നടക്കുന്ന മേജര്‍സെറ്റ് പാണ്ടിമേളത്തില്‍ 71 കലാകാരന്‍മാര്‍ അണിനിരക്കും. വൈകീട്ട് 7.30-ന് നാട്ടരങ്ങ്. തിങ്കളാഴ്ച വൈകീട്ട് 5.30 മുതല്‍ കര്‍ണാടിക് ഹിന്ദുസ്ഥാനി ജുഗല്‍ബന്ദി, 6.30 മുതല്‍ ശാസ്ത്രീയ നൃത്തം, ഗാനോപഹാരം. ചൊവ്വാഴ്ച രാവിലെ 5.30-ന് 101 കരിക്ക് അഭിഷേകം, 8.30-ന് പൊങ്കാല, […]

19ഗ്രാം എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ

അങ്കമാലി: 19ഗ്രാം എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ. കോട്ടയം കങ്ങഴ കണിയാണിക്കൽ അനന്ദു (26) വിനെയാണ് റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗലൂരുവിൽ നിന്നും അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന എം.ഡി.എം.എ. അങ്കമാലിയിൽ വച്ചാണ് പിടികൂടിയത് ഷോൾഡർ ബാഗിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗലൂരുവിൽ ഐ.ടി വിഭാഗം ജീവനക്കാരനാണ്. നർക്കോട്ടിക്ക് സെൽ […]

സിജോ പൈനാടത്തിന് സംസ്ഥാന സർക്കാർ പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ 2025 ലെ മികച്ച പത്രഫീച്ചറിനുള്ള പ്രത്യേക പുരസ്കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. സംസ്ഥാനത്തെ ക്ഷീരമേഖലയും ചെറുകിട ക്ഷീരകർഷകരും നേരിടുന്ന പ്രതിസന്ധികളും ആവലാതികളും പഠനവിധേയമാക്കി, ദീപിക ദിനപത്രത്തിന്‍റെ ലീഡർ പേജിൽ 2025 സെപ്റ്റംബർ 09 മുതൽ 13 വരെ പ്രസിദ്ധീകരിച്ച “ക്ഷീണിക്കുന്ന ക്ഷീരജീവിതം’ എന്ന അന്വേഷണ പരന്പരയ്ക്കാണു പുരസ്കാരം. ‌25000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമുൾപ്പെടുന്ന പുരസ്കാരം 19ന് കൊല്ലം ആശ്രാമം മൈതാനത്തു നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന്‍റെ […]

സംസ്‌കൃത സർവകലാശാലയുടെ കാലടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് ചിക്കൻപോക്‌സ്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് ചിക്കൻപോക്‌സ് വ്യാപകമാകുന്നു. നിലവിൽ 6 വിദ്യാർത്ഥികൾക്കാണ് ചിക്കൻപോക്‌സ് പിടിപെട്ടിരിക്കുന്നത്. ഇവരുമായി നേരിട്ട് സമ്പർക്കത്തിലുള്ള 9 വിദ്യാർഥികളെ കണ്ടെത്തിയിട്ടുണ്ട്. ചിക്കൻപോക്‌സ് പിടിപെട്ടവരെയും, സമ്പർക്കത്തിലുള്ളവരെയും അവരവരുടെ വീടുകളിലേക്ക് അയച്ചു.

കാലടി പാലം. സിപിഎമ്മും ബിജെപിയും നടത്തുന്നത് കുപ്രചരണം; റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി

കാലടി: കാലടി പാലത്തിന്‍റെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് സി.പി.എമ്മും ബിജെപിയും നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കുപ്രചരണമെന്ന് എം.എല്‍,എമാരായ റോജി എം ജോണും, എല്‍ദോസ് കുന്നപ്പിള്ളിയും. കാലടി പാലം പൂര്‍ണ്ണമായും അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം മതിയെന്നുള്ളത് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലെ പൊതു തീരുമാനമാണ്. നിലവിലെ പാലത്തിന്‍റെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പാലം ഒരു മാസത്തിലധികം പൂര്‍ണ്ണമായും അടച്ചിടേണ്ടി വരുമെന്ന് […]

അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ

കാലടി: കൊല്ലം യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജി ജേതാക്കളായി. സെമി ഫൈനലിൽ കേരള യൂണിവേഴ്സിറ്റിയെയും ഫൈനലിൽ യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിനെയുമാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ അജീഷ് തമ്പിയെ ഫൈനലിലെ മികച്ചകളിക്കാരനായി തെരഞ്ഞെടുത്തു.

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ തിരുനടയടച്ചു

കാലടി: ഇടറുന്ന കണ്ഠങ്ങളുരുവിട്ട മന്ത്രങ്ങള്‍ ഏറ്റുവാങ്ങി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ തിരുനടയടച്ചു. മൂടി നിന്ന മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞപ്പോഴും നടയില്‍ കൂടിനിന്ന ഭക്തരുടെ കണ്ണുകള്‍ തോരാതെ പെയ്തു. ദേവിയുടെ തിരുമുഖം കണ്ണില്‍ നിന്നു മറഞ്ഞതോടെ അവര്‍ ഒരാണ്ടു നീണ്ട കാത്തിരിലേക്കു മടങ്ങി. അവസാന ഭക്തരും ദര്‍ശനം നടത്തിയ ശേഷം ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് നട അടക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. നാലമ്പലത്തില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു. മഹാദേവന്റെ അത്താഴപൂജയ്ക്കുള്ള നിവേദ്യം ഒരുക്കിയശേഷം ബ്രാഹ്‌മണിഅമ്മയുടെ അകമ്പടിയോടെ പാട്ടുപുരയില്‍ നിന്നു […]

കാലടി സമാന്തരപാലം മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും

കാലടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന സമാന്തരപാലത്തിന്‍റെ നിര്‍മ്മാണം മെയ് അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എമാരായ റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ അറിയിച്ചു. പാലത്തിന്‍റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുവാനായി എം.എല്‍.എമാരുടെ നേത്യത്വത്തില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും കരാറുകാരുമുള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് ഇത് അറിയിച്ചത്. പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം നിലവിലെ പാലം അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ നടത്തും. നിലവിലെ പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്കായി 1.12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പണികള്‍ക്കായി ഏകദേശം ഒന്നര മാസക്കാലം പാലം പൂര്‍ണ്ണണായും അടച്ചിടേണ്ടി […]

കാലടി പാലം. അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കരുത്; ബസ്സുടമകൾ. പാലം അടച്ചാൽ പാലത്തിന്റെ ഇരുവശത്തുമായി ബസ്സുകൾ സർവീസ് നടത്താം

കാലടി: കാലടി ശ്രീശങ്കരാ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ ഒരു കോടി 12 ലക്ഷം രൂപയ്ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ അടിയന്തരമായി നിർമ്മാണം ആരംഭിക്കണമെന്ന് അങ്കമാലി – കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശബരിമല മണ്ഡലകാലം അവസാനിച്ച ശേഷം നിർമ്മാണം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം കളക്ടറേറ്റിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പാലം 25 ദിവസം അടച്ചിട്ടാൽ പ്രദേശവാസികളായ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നതിന്റെ പേരിൽ തീരുമാനമെടുക്കാതെ […]

അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ

അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ‘മെഗാ സർജിക്കൽ ക്യാമ്പയിൻ’ സംഘടിപ്പിക്കുന്നു. യൂറോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, ന്യൂറോ സർജറി, കാർഡിയോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ സേവനം ക്യാമ്പയിനിൽ ലഭ്യമാകും. റോബോട്ടിക് സർജറി അടക്കമുള്ള അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ രോഗികൾക്ക് പരിരക്ഷ നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി […]

കേസ് ഒത്തുതീർപ്പാക്കാൻ പണം തട്ടി; കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലെ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

പെരുമ്പാവൂര്‍: കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സൈബര്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പണം തട്ടിയ കേസിലാണ് നടപടി. ഗ്രേഡ് എസ്‌ഐ റൗഫ്, സിപിഒമാരായ സഞ്ജു, ഷെഫീഖ്, ഷക്കീര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. 6.60 ലക്ഷം രൂപയാണ് പോലീസുകാര്‍ തട്ടിയെടുത്തത്, എഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഗുജറാത്തില്‍ നടന്ന സാമ്പത്തി: കത്തട്ടിപ്പു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി ഗുജ റാത്ത് പൊലീസിലെ 2 ഉദ്യോഗ സ്ഥര്‍ കേരളത്തിലെത്തി. […]

ലഹരി മാഫിയവുമായി ബന്ധം; കാലടിയിൽ പോലീസുകാരന് സസ്പെൻഷൻ

കാലടി: കാലടി പോലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെ സസ്പെൻഡ് ചെയ്തു. ദിവസങ്ങൾക്ക് മുൻപ് പെരുമ്പാവൂരിൽ നിന്ന് ലഹരി മരുന്നുമായി സെലീന എന്ന സ്ത്രീയെ പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾ, 9 ലക്ഷം രൂപ, നോട്ട് എണ്ണും മെഷീൻ എന്നിവ സെലീനയിൽ നിന്നും കണ്ടെത്തിയിരുന്നു. അവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുബീറിനെ സസ്പെൻ്റ് ചെയ്തത്.

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; സുരക്ഷാക്രമീകരണങ്ങൾക്ക് 350 ഓളം പോലീസ് ഉദ്യോഗസ്ഥർ

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ശ്രീ പാർവ്വതിദേവിയുടെ നടതുറപ്പു മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾക്ക് 350 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും, പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും. മഫ്ടിയിലും പോലീസുണ്ടാകും. ലഹരി വിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തും. ജനുവരി 2 വൈകീട്ട് 4 മുതൽ 13 രാത്രി 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാറമ്പിള്ളിയിൽ നിന്ന് ശ്രീമൂലം പാലം വഴിയും വാര്യാട്ടുപുരം പുതിയേടം എന്നിവിടങ്ങളിൽ നിന്ന് തിരുവിരാണിക്കുളം വഴി മാറമ്പിള്ളിയിലേക്കുള്ള ഭാരവാഹനങ്ങളുടെ […]

കാഞ്ഞൂർ തിരുനാൾ ജനുവരി 19,20; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 19,20 തിയതികളിൽ ആഘോഷിക്കും. തിരുനാളിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിനോടനുബന്ധിച്ചുളള നെവേന ടൗൺകപ്പേളയിൽ 10 നും, പളളിയിൽ 11 നും ആരംഭിക്കും. പളളിയിൽ രാവിലെ 5.30 നും ടൗൺകപ്പേളയിൽ വൈകീട്ട് 5.30 ആണ് നൊവേന. 17 രാവിലെ 9 ന് വികാരി ഫാ. ജോയി കണ്ണമ്പുഴ തിരുനാളിന് കൊടികയറ്റേും. ജനുവരി 18ന് രാവിലെ 5.30നും 7നും 10നും വിശുദ്ധ […]

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു

കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ.

മലയാറ്റൂർ കാർണിവലിനോട് അനുബന്ധിച്ച് ഡിസംബർ 31 തീയതി വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മലയാറ്റൂർ കാർണിവലിനോട് അനുബന്ധിച്ച് ഡിസംബർ 31 തീയതി വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തൃശൂർ, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്ന് വരുന്നവർ അങ്കമാലി ടി.ബി ജംഗ്ഷൻ വഴി തുറവൂർ ചന്ദ്രപ്പുര, നടുവട്ടം ജംഗ്ഷൻ, നീലീശ്വരം കുടി എത്തിചേരുക. കാലടി ഭാഗത്ത് നിന്നുള്ളവർ മേക്കാലടി, കൊറ്റമം വഴി എത്തുക. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്നവർ വല്ലം, കുറിച്ചിലക്കോട്, കോടനാട് പാലം താഴത്തെ പള്ളി വഴി എത്തിച്ചേരുക. കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർ കീഴില്ലം ഷാപ്പുപടി, രായമംഗലം, കുറുപ്പംപടി, […]

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ജനുവരി 02 മുതല്‍ 13 വരെ

കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യവരദായിനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം 2026 ജനുവരി 02 മുതല്‍ 13 ജനുവരി വരെ ആഘോഷിക്കും. ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ട അകവൂര്‍ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും പൂക്കാവടിയുടേയും അകമ്പടിയോടെ തിരുവാഭരണഘോഷയാത്ര ജനുവരി 02 ന് വൈകിട്ട് 4.30 ന് ആരംഭിക്കുന്നതോടെ നടതുറപ്പ് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും. തിരുവാഭരണഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ചശേഷം രാത്രി 8 ന് പ്രത്യേക ആചാരങ്ങളോടെയാണ് നട തുറക്കുന്നത്. തുടര്‍ന്ന് ഭക്തര്‍ ദര്‍ശനം നടത്തിയശേഷം രാത്രി 10 […]

കാലടിയിൽ ആദ്യ ടേമിൽ പൗളി ബേബി പ്രസിഡന്റ്. പി.വി.സ്റ്റീഫൻ പട്ടത്തി വൈസ് പ്രസിഡന്റ്‌

കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് പദവികൾ സംബന്ധിച്ച് യു.ഡി.എഫ്.ൽ ധാരണയായി. പ്രസിഡൻ്റ്,വൈസ് പ്രസിഡൻ്റ് പദവികൾക്ക് 2 ടേം നിശ്ചയിച്ചു. ആദ്യ ടേമിൽ 18-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പൗളി ബേബി പ്രസിഡന്റും 15-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി.വി. സ്റ്റീഫൻ പട്ടത്തി വൈസ് പ്രസിഡൻ്റും ആകും. ആദ്യ 3 വർഷമായിരിക്കും പൗളി ബേബി പ്രസിഡൻ്റ് പദം അലങ്കരിക്കുന്നത്. തുടർന്നുള്ള രണ്ടു വർഷം 7-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹർഷ മനോജ് പ്രസിഡൻ്റ് പദമലങ്കരിക്കും.വൈസ് പ്രസിഡൻ്റ് […]

കാലടിയിൽ ആദ്യ ടേമിൽ പൗളി ബേബി പ്രസിഡന്റ്. പി.വി.സ്റ്റീഫൻ പട്ടത്തി വൈസ് പ്രസിഡന്റ്‌

കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് പദവികൾ സംബന്ധിച്ച് യു.ഡി.എഫ്.ൽ ധാരണയായി. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദവികൾക്ക് 2 ടേം നിശ്ചയിച്ചു. ആദ്യ ടേമിൽ 18-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പൗളി ബേബി പ്രസിഡന്റും 15-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി.വി. സ്റ്റീഫൻ പട്ടത്തി വൈസ് പ്രസിഡൻ്റും ആകും. ആദ്യ 3 വർഷമായിരിക്കും പൗളി ബേബി പ്രസിഡൻ്റ് പദം അലങ്കരിക്കുന്നത്. തുടർന്നുള്ള രണ്ടു വർഷം 7-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹർഷ മനോജ് പ്രസിഡൻ്റ് പദമലങ്കരിക്കും. […]