എസ്എഫ്ഐ നേതാവ് പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരാകുന്നു

കാസർഗോഡ്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വിവാഹിതനാകുന്നു. മുൻ എസ്എഫ്ഐ നേതാവ് കെ. വിദ‍്യയാണ് വധു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫിസിൽ വച്ച് തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ഇരുവരുടെയും വിവാഹം. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ‍്യ കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി വിദ‍്യാർഥിനിയാണ്. അതേസമയം, എറണാകുളം മഹാരാജാസ് കോളെജിലെ പിജി വിദ‍്യാർഥിയായിരുന്ന ആർഷോ പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ്. ഇരുവരും സമൂഹമാധ‍്യമങ്ങളിൽ സജീവമാണെങ്കിലും വിവാഹ വാർത്തയൊന്നും പങ്കുവച്ചിട്ടില്ല.

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, അതിരപ്പിള്ളി പഞ്ചായത്തിൽ ഹർത്താൽ

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. വൈശേരി പുല്ലേർകാട്ട് മോഹനൻ (65) ആണ് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. പുലർച്ചെ 2:45ഓടെയാണ് സംഭവം. സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മോഹനൻ മുന്നിൽപെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനയെ ഓടിക്കാനായി പന്തം കത്തിച്ച് ഇറങ്ങിയതിന് പിന്നാലെ ആന പാഞ്ഞടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. മോഹനനെ തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞ […]

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് 5 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 72 വർഷം തടവ്

പെരുമ്പാവൂർ: അഞ്ച് വയസ്സുള്ള പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി ഉപദ്രവിച്ച മധ്യവയസ്കന് എഴുപത്തി രണ്ട് വർഷം കഠിനതടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ബീഹാർ മുജ്താപൂർ സ്വദേശി നജീർ മിയ (55) നാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷവിധിച്ച് ഉത്തരവായത്. 2025 ജനുവരി 17നാണ് കേസ്സിന് ആസ്പദമായ സംഭവം. കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കാലി കോട്ടച്ചിറലുള്ള കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. അതിഥി […]

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി യു കുരുവിള അന്തരിച്ചു

കൊച്ചി: മുൻമന്ത്രി ടി യു കുരുവിള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള. 2006, 2011 വർഷങ്ങളിൽ കോതമംഗലത്ത് നിന്ന് നിയമസഭയിൽ എത്തി. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കൂറുമാറ്റക്കാരായ കേരള കോണ്‍ഗ്രസുകാര്‍ക്കിടയില്‍ എക്കാലത്തും […]

ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് നാല് ജീവപര്യന്തവും 35 വർഷം തടവും, പിഴയും

ആലുവ: ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്തി ഒരായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്ത്യൻ രാജ് (36) നാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷവിധിച്ച് ഉത്തരവായത്. 2023 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ആലുവ എടയപ്പുറത്തുള്ള വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. […]

തിരുവനന്തപുരത്ത് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡര്‍ പൊട്ടി, കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരരത്ത് വെമ്പായത്തെ അമ്യൂസ്മെന്‍റ് പാര്‍ക്കായ ഹാപ്പി ലാൻഡിൽ അപകടം. റൈഡറിന്റെ വെൽഡിങ്ങ് പൊട്ടി വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ ഒരാളെ തിരു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് നാഗർകോവിൽ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. എല്ലാവരും സ്ത്രീകൾ. ഒരാളുടെ കാലിനാണ് പരിക്ക്. ചലഞ്ചർ എന്നാണ് അപകടം ഉണ്ടായ റൈഡിന്റെ പേര്. നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർക്കാണ് പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി […]

പി രാജീവും എം സ്വരാജും അടക്കം പ്രതികൾ, കേസെടുത്ത് കൊച്ചി സിറ്റി പൊലീസ്

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് മാർച്ച് നടത്തിയ സി.പി.ഐ(എം) നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനെതിരെ എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ […]

ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രിന്‍റിങ് പ്രസ് ഉടമ പിടിയിൽ

തിരുവനന്തപുരം: ഓഫീസിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാളെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം ചെക്കാലമുക്ക് ‘സിന്ധു ഭവനിൽ’ രാഹുൽ പി അശോക് (38) ആണ് പിടിയിലായത്. ചെക്കാലമുക്കിൽ ഇയാൾ നടത്തുന്ന പ്രിന്‍റിങ് സ്ഥാപനത്തിലാണ് സംഭവം നടന്നത്. സ്ഥാപനത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ പവർ ബാങ്കുമായി ഘടിപ്പിച്ച നിലയിൽ ഒളിക്യാമറ ഓൺ ചെയ്തു വെച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ശുചിമുറി ഉപയോഗിക്കാനെത്തിയ പുല്ലമ്പാറ സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് ഇയാൾ പകർത്താൻ ശ്രമിച്ചത്.

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി

കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൌദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരിൽ വിമാനമിറങ്ങിയത്. സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു. തറവാട്ട് വീട്ടിൽ റഹീമിനെ കാത്തിരിക്കുകയാണ് ഉമ്മ. 2006ലാണ് സൌദി ബാലന്‍റെ മരണത്തെ തുടര്‍ന്ന് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. റഹീമിന്‍റെ മോചനത്തിനായി ലോക മലയാളികള്‍ സമാഹരിച്ചത് 34 കോടി രൂപയാണ്. ദിയാധനം നൽകിയാണ് മോചനം സാധ്യമായത്. 2024 ജൂലൈയിൽ റഹീമിന്‍റെ വധശിക്ഷ […]

പിണറായി വിജയന്റെയും റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്,വീണയെ ചോദ്യം ചെയ്യുന്നു

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. സിഎംആർഎല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ട്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലടക്കം ഇഡി സംഘം റെയ്ഡ് നടത്തി വരികയാണ്. പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂർ പിണറായിയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. പിണറായി വിജയനും മകൾ വീണാ വിജയനുൾപ്പടെയുള്ളവരും തിരുവനന്തപുരത്തെ വീട്ടിലാണ് ഉള്ളത്. […]

പ്ലസ് ടുവിലും മിന്നും നേട്ടം; ഇരട്ടകൾക്ക് വീണ്ടും ഫുൾ എ പ്ലസ്

കാഞ്ഞൂർ: പഠനത്തിൽ കൈകോർത്ത ഇരട്ടകൾക്ക് വീണ്ടും തിളക്കമാർന്ന വിജയം. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ശ്രദ്ധേയരായി. കാഞ്ഞൂർ അയ്‌നാടൻ വീട്ടിൽ ഡേവിസിന്റെയും മെറീനയുടെയും മക്കളായ അനിതാ ഡേവിസും ആതിര ഡേവിസുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. എസ്.എസ്.എൽ.സി പരീക്ഷയിലും ഇരുവരും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. തുടർച്ചയായ മികച്ച വിജയത്തിൽ കുടുംബവും നാട്ടുകാരും അഭിമാനത്തിലാണ്. ചെങ്ങൽ സെന്റ്; ജോസഫ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും  

ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് നടപടി. പരാതിക്കാരി ഇന്നലെ മൊഴി മാറ്റിയിരുന്നു.തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതിയില്‍ വെച്ച് ഇന്നലെയിരുന്നു മൊഴിമാറ്റം. കോവളത്ത് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു എൽദോസിനെതിരായ കേസ്. നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ കേസില്‍ നിന്ന് പൂര്‍ണ്ണമായി കുറ്റവിമുക്തനാകാന്‍ കഴിഞ്ഞത് എല്‍ദോസ് കുന്നപ്പിള്ളിക്കും കോണ്‍ഗ്രസ് ക്യാമ്പിനും വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍, നിയമപരമായി പൂര്‍ണ്ണ വിജയം നേടിയെങ്കിലും രാഷ്ട്രീയമായി […]

ആലപ്പുഴ ‘രക്ഷാപ്രവർത്തനം’ ; മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാരായ അഞ്ച് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ വിവിധ യൂണിറ്റുകളിലായതിനാൽ ഉത്തരവ് പൊലീസ് മേധാവി സസ്പെന്‍ഷന്‍ ഉത്തരവിറക്കി. ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ഇവര്‍ സ്പെഷൽ ബ്രാ‌ഞ്ചിന് കീഴിലാണ് ജോലിയെടുക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു എസ്ഐടി റിപ്പോര്‍ട്ട്. ഈ വകുപ്പും […]

ബീക്കൻ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: ആംബുലൻസിൽ ബീക്കൻ ലൈറ്റിട്ട് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. ഇവരിൽ നിന്ന് 280 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ വാണിയമ്പറായിൽവെച്ചാണ് ഇവർ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മുതൽ ദേശീയപാതയിൽ പരിശോധന നടത്തി വന്നിരുന്നു. ശാരോൺ എന്ന പേരിലുള്ള ആംബുലൻസിൽ ലഹരി കടത്തുന്നതിനിടെ ഇന്ന് രാവിലെയാണ് രണ്ടംഗ സംഘം പിടിയിലാകുന്നത്. പോലീസിനേയും മറ്റു അന്വേഷണ ഏജൻസികളേയും വെട്ടിക്കുന്നതിനായിട്ടാണ് പ്രതികൾ ആംബുലൻസ് […]

വയറുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ 19 കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്‍പതുകാരിയാണ് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ശേഷം ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. നവജാത ശിശുവിന് പരിക്കുകളില്ല. ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് വയറുവേദന എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. പിതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരം മറച്ചുവയ്ക്കുകയായിരുന്നു. ശുചിമുറിയില്‍വെച്ച് പ്രസവിച്ച ശേഷം ശേഷം കുഞ്ഞിനെ ജനലിലൂടെ […]

പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ച കേസിൽ വഴിത്തിരിവ്; യുവതികൾ അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ച കേസിൽ വഴിത്തിരിവ്. വീട്ടിന് മുന്നിൽ വെച്ചിരുന്ന വിവേകിൻ്റെ ബുള്ളറ്റ് കത്തിച്ചത് രണ്ട് യുവതികളാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. അതേസമയം, പൊലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ചികിത്സയിൽ തുടരുകയാണ്. ബൈക്ക് കത്തിച്ചതിന് പിന്നിൽ […]

വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

കൽപ്പറ്റ : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

കാലടി ആദിശങ്കര ട്രെയിനിങ് കോളേജിന് ബിഎഡ് പരീക്ഷയിൽ തിളക്കമാർന്ന നേട്ടം

കാലടി: കാലടി ആദിശങ്കര ട്രെയിനിങ് കോളേജിന് ബിഎഡ് പരീക്ഷയിൽ മികച്ച നേട്ടം. വിവിധ വിഷയങ്ങളിലായി 16 വിദ്യാർത്ഥികൾ ആദ്യ 10 റാങ്കുകളിൽ ഇടം നേടി. ഇതിൽ 7 പേർ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇംഗ്ലീഷ് വിഷയത്തിൽ ബിനിത ബിജു, മെറീന ജെയ്സൺ, ശ്രീലക്ഷ്മി എ. നായർ എന്നിവർ ഒന്നാം റാങ്ക് നേടി. കോമേഴ്‌സ് വിഷയത്തിൽ രേവതി ടി.ജി, ജിസ്ന ജോസ്, മരിയ സാൻറ്റീ എന്നിവർ ഒന്നാം റാങ്ക് നേടി. ഫിസിക്കൽ സയൻസിൽ വിഷ്ണുമായ ജെ ഒന്നാം റാങ്ക് […]

എൽദോസ് കുന്നപ്പിള്ളിക്കെതിരെയുളള പീഡന പരാതി; തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് അതിജീവിത കോടതിയിൽ

നെയ്യാറ്റിൻകര: എൽദോസ് കുന്നപ്പിള്ളിക്കെതിരെയുളള പീഡന പരാതിയിൽ തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് അതിജീവിത കോടതിയിൽ മൊഴി നൽകി നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി ഒന്നിലാണ് അതിജീവിതയുടെ കുറുമാറ്റം നടന്നത്. ഇന്ന് നടന്ന ഒന്നാം സാക്ഷിയായ അതിജീവിതയെ വിസ്തരിക്കുന്ന വേളയിലാണ് കുറു മാറിയത് കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറുകയായിരുന്നു കോവളത്ത് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിൽ വച്ച് തന്നെ പീഡിപ്പിച്ചു എന്നുള്ളതായിരുന്നു അതിജീവിതയുടെ പരാതി. എന്നാൽ ഈ മൊഴികളെല്ലാം ഇപ്പോൾ കോടതിയിൽ നിഷേധിച്ച സാഹചര്യമാണ് ഉണ്ടായത്. വിസ്തരണ വേളയിൽ അതിജീവിത […]

മാമോദീസ കഴിഞ്ഞ് യുകെയില്‍ മടങ്ങിയെത്തി; അങ്കമാലി സ്വദേശികളുടെ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തില്‍ മരണത്തിന് കീഴടങ്ങി

യുകെ: കേള്‍ക്കുന്ന ഏതു മലയാളി മനസ്സിനെയും തകര്‍ക്കുന്ന അതിദാരുണമായ ഒരു വാര്‍ത്തയാണ് യുകെയിലെ കടലോര പട്ടണമായ ലിറ്റില്‍ഹാംപ്ടണില്‍ നിന്നും വരുന്നത്. അങ്കമാലി മൂക്കന്നൂര്‍ പടയാറ്റില്‍ ജിതിന്‍ സാജു – റോസ് മേരി ദമ്പതികളുടെ അഞ്ചു മാസം പ്രായമുള്ള മകള്‍ ജെസീക്കയാണ് ഉറക്കത്തില്‍ പൊടുന്നനെ മരണമടഞ്ഞത്. ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്ന അമ്മ റോസ് മേരി, തൊട്ടരികെ കിടന്ന കുഞ്ഞ് കണ്ണ് തുറക്കുന്നില്ലെന്ന് കണ്ടതോടെയാണ് കുടുംബം പരിഭ്രാന്തിയിലായത്. ഉടന്‍ തന്നെ യുകെയിലെ എമര്‍ജന്‍സി വിഭാഗത്തെ വിവരമറിയിച്ചെങ്കിലും, സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം […]