കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. മൂന്നുപേരുടെ നില അതീവ ഗുരുതര‌മാണെന്നും പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. തൃശൂർ-കോഴിക്കോട് ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത വേ​ഗതയാണ് അപകടകാരണമെന്ന്  ദൃക്സാക്ഷികൾ പറയുന്നു. വേഗതയും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറിന് […]

ധർമേന്ദ്ര പ്രധാൻ രാജിവച്ചു

ന്യൂഡൽഹി∙ ചോദ്യപേപ്പർ ചോർച്ച വിവാദത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണു രാജി. അവസാന നിമിഷവും ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നു മറ്റൊരു വകുപ്പിലേക്കു മാറ്റാൻ സർക്കാർ ആലോചിച്ചിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവയ്‌ക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നു സമരക്കാരും തീരുമാനമെടുത്തതോടെ സർക്കാരിനു […]

രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറി; എഡിജിപി അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം:∙ എഡിജിപി എം.ആര്‍.അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി ഡിജിപി റാവാഡ എ.ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പിനു കൈമാറിയത്. അജിത് കുമാര്‍ നല്‍കിയ വിശദീകരണം അടക്കമായിരുന്നു റിപ്പോർട്ട്. കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്തിയെന്നു പറയുന്ന സമയത്ത് താന്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ലെന്നും വയനാട്ടില്‍ ആയിരുന്നുവെന്നുമാണ് […]

തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് മരിച്ചത്. മകൻ രാധാകൃഷ്ണൻ (54) അറസ്റ്റിലായിട്ടുണ്ട്. ഭൂമി നൽകിയിട്ടും മകൻ അച്ഛന് ജീവനാംശം നൽകിയില്ല എന്നതാണ് പ്രകോപനം. മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. മറ്റൊരു മകന്റെ വീട്ടിൽ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.  

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും

കാലടി; എം.സി റോഡിലെ കാലടി ശ്രീശങ്കരപാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതുളളതിനാൽ 23,24,25 തീയതികളിൽ രാത്രി 10 മണി മുതൽ രാവിലെ 6 വരെ പാലം അടച്ചിടും. പാത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചിക്കും. യാത്രക്കാർ താഴെ പറയുന്ന യാത്രാമാർഗ്ഗങ്ങൾ സ്വീകരിക്കണം അങ്കമാലി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ അങ്കമാലിയിൽ നിന്നും എം.സി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂർ എത്തി യാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് (തിരിച്ച്) ഉപയോഗിക്കേണ്ടതാണ്. […]

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ സ്വദേശി ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസ് മകൻ ഡെനിൻ ആണ് മരിച്ചത്. 27 വയസായിരുന്നു. അങ്കമാലി, തുറവൂർ, കൊമര, പാടശേഖര വാതക്കാട് റോഡിൽ ഇന്ന് പുലർച്ചെ 2 മണിയോയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു സമീപത്തെ കാനയിൽ പതിക്കുകയായിരുന്നു. അങ്കമാലി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു

അങ്കമാലി : കറിയ്ക്ക് രുചിയില്ലെന്ന് ആരോപിച്ച് പാചകക്കാരനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് ഹോട്ടലുടമ. കൊല്ലം സ്വദേശിയായ റിയാസിനാണ് പരിക്കേറ്റത്. അങ്കമാലി മീൻവിലാസം ഹോട്ടലിലാണ് സംഭവം. ഹോട്ടലുടമ മുഹമ്മദ് ഉവൈസാണ് ജീവനക്കാരനെ ആക്രമിച്ചത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ 19-ാം തീയതി രാത്രി പത്ത് മണിക്കായിരുന്നു സംഭവം. കിച്ചണിലെ കത്തിയും തവിയും ഉപയോഗിച്ചാണ് ജീവനക്കാരനെ ആക്രമിച്ചത്. ഹോട്ടലിൽ എത്തിയതിന് പിന്നാലെ മുഹമ്മദ് ഉവൈസ് ഭക്ഷണം ഓർഡർ ചെയ്‌തു. തുടർന്ന് ആഹാരം കഴിച്ചുകൊണ്ടിരിക്കെ ഉവൈസ് റിയാസിനെ സമീപത്തേക്ക് വിളിച്ചു. കറി […]

സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം

കാഞ്ഞൂർ: സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി കാഞ്ഞൂരിന്റെ രണ്ട് യുവതാരങ്ങൾ കേരളത്തിന്റെ അഭിമാനമായി. ഗ്രൂപ്പ്2 വിഭാഗത്തിൽ മത്സരിച്ച ഇന്ദ്രാണി എം. മേനോൻ അഞ്ച് സ്വർണ മെഡലുകൾ നേടി വ്യക്തിഗത ചാമ്പ്യനായപ്പോൾ, ഗ്രൂപ്പ്3 വിഭാഗത്തിൽ ഡേവിഡ് ജോൺ ജിജോ മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ഇരുവരും അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളാണ്. ഇന്ദ്രാണി ഒമ്പതാം ക്ലാസിലും ഡേവിഡ് ജോൺ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ മത്സരങ്ങളിലെ […]

നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരുഭാ​ഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരൻ്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. തുക നൽകാൻ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കിൽ സർകാർ സഹായം നൽകണം. കൂടാതെ ചെന്താമര പിഴ അടച്ചില്ലെങ്കിൽ 3 വർഷം […]

നീറ്റ് മാർക്ക് കുറഞ്ഞതിൽ നിരാശ; പുഴയിൽ ചാടിയ വിദ്യാർഥിനിയെ രക്ഷിച്ച് ബസ് ഡ്രൈവർ

കൊച്ചി ; നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് പുഴയിൽ ചാടിയ പെൺകുട്ടിയെ സ്വന്തം ജീവൻ പണയം വച്ച് സ്വകാര്യ ബസ് ഡ്രൈവർ രക്ഷപ്പെടുത്തി. വടക്കൻ പറവൂർ മാഞ്ഞാലി പാലത്തിൽ നിന്നും പെരിയാറ്റിലേക്ക് ചാടിയ ഇരുപതുകാരിയായ വിദ്യാർഥിനിയെയാണ് പറവൂർ-അങ്കമാലി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ ചാലക്ക സ്വദേശി അജേഷ് (41) സാഹസികമായി രക്ഷപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് മറ്റാരും ചാടാൻ ധൈര്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് അജേഷ് രക്ഷകനായത്. ചെങ്ങമനാട് സ്വദേശിയാണ് പെൺകുട്ടി. ബസ് ഓടിച്ചു വരുന്നതിനിടയിൽ പാലത്തിന് സമീപം […]

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യപ്രതി പൾസർ സുനിയുടെ ഹർജി തള്ളി. അപ്പീലിൽ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതിയാണ് ഹർജി തള്ളിയത്. ഇരയുടെ അന്തസ്സും കണക്കിലെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു. 20 വർഷം തടവിനാണ് പൾസർ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ് നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ […]

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യപ്രതി പൾസർ സുനിയുടെ ഹർജി തള്ളി. അപ്പീലിൽ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതിയാണ് ഹർജി തള്ളിയത്. ഇരയുടെ അന്തസ്സും കണക്കിലെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു. 20 വർഷം തടവിനാണ് പൾസർ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ് നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ […]

പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ലഹരി വിൽപന ആരോപിച്ച് ആൾക്കൂട്ട വിചാരണ. മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി തലമുണ്ഡനം ചെയ്തതായി പരാതി. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. കഞ്ചാവ് വിൽക്കുവാനോ വാങ്ങുവാനോ വന്നവർ എന്ന് ആരോപിച്ചായിരുന്നു ഉപദ്രവം. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയത്. കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പെരുമ്പാവൂര്‍ ഭായി കോളനിക്ക് സമീപം  മഞ്ഞപ്പെട്ടി സ്വദേശികളായ 3 യുവാക്കളെ 6 പേര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി […]

അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ

അങ്കമാലി:  നെഞ്ചിൻകൂടിനകത്ത് പിൻഭാഗത്തായി നട്ടെല്ലിനോട് ചേർന്ന് കിടക്കുന്ന ഗുരുതരമായ മുഴ (posterior mediastinal tumor) റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ. 37 വയസ്സുകാരിയായ ലേഡി ഡോക്ടറുടെ നെഞ്ചിലെ മുഴയാണ് അത്യാധുനിക റോബോട്ടിക് തൊറാസിക് സർജറിയിലൂടെ പൂർണ്ണമായും പുറത്തെടുത്തത്. സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ നെഞ്ചിൻകൂട് തുറന്നുള്ള ശസ്ത്രക്രിയയാണ് (posterolateral thoracotomy) ചെയ്തുവരുന്നത്. ഇതിനായി പിൻഭാഗത്ത് 12 മുതൽ 15 സെന്റിമീറ്റർ വരെ നീളത്തിൽ വലിയ മുറിവുണ്ടാക്കേണ്ടി വരാറുണ്ട്. എന്നാൽ അപ്പോളോ അഡ്‌ലക്‌സ് […]

സന്ധി ചലനശേഷി വീണ്ടെടുക്കാൻ ഗെയിം സാങ്കേതികവിദ്യ; ആദിശങ്കരയിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന അംഗീകാരം

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളുടെ നൂതന കണ്ടുപിടുത്തത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഇലക്ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വകുപ്പിലെ അവസാന വർഷ വിദ്യാർത്ഥികളായ ശ്രീജിത്ത് രാമചന്ദ്രൻ, മിസ്‌ന അബ്ദുൾ മനാഫ്, എസ്. വിനായക്, ഷംനാദ് എം. എന്നിവർ വികസിപ്പിച്ച ‘ഗാമിഫൈഡ് ജോയിന്റ് റീഹാബിലിറ്റേഷൻ സിസ്റ്റം’ എന്ന ഉപകരണത്തിനാണ് അവാർഡ് ലഭിച്ചത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സംഘടിപ്പിച്ച യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ മികച്ച നവീന […]

കാലടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ കർശന നടപടി  വേണം ; മനുഷ്യവകാശ കമ്മീഷൻ 

കാലടി : മഴ കനത്തതോടെ കാലടിപാലം ഗതാഗതകുരുക്കിലായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ അടിയന്തര സ്ഥലപരിശോധനയ്ക്ക്  മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.  പൊതുമരാമത്ത് വകുപ്പ് (കൊച്ചി) എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് (പാലങ്ങളും റോഡുകളും) കമ്മീഷൻ നിർദ്ദേശം നൽകിയത്.  അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ സ്ഥലപരിശോധനയ്ക്ക് നിയോഗിക്കണം.  കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് എഞ്ചിനീയർക്കും മുൻകൂർ നോട്ടീസ് നൽകണം. റോഡിൽ അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ മനസിലാക്കിയ ശേഷം തയ്യാറാക്കുന്ന റിപ്പോർട്ടിൽ എക്സിക്യുട്ടീവ് എഞ്ചിനീയർ […]

പത്തനംതിട്ടയിൽ 13 കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം; പീഡനം നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം

പത്തനംതിട്ട; സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജം. പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെയാണ് പൊലീസ് കേസിൽ സമഗ്രമായ അന്വേഷണം നടത്തിയത്. കസ്റ്റഡിയിലെടുത്ത 6 പേരെ പൊലീസ് ഇന്നലെ താൽക്കാലികമായി വിട്ടയച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്നായിരുന്നു ഇത്. വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു. കുട്ടികൾ തമ്മിലുണ്ടായ തർക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന് പൊലീസ് […]

കാർ യാത്രികന് ഹൃദയാഘാതം; ബസിൽ യാത്ര ചെയ്ത ‘മാലാഖ’മാർ ഓടിയെത്തി, സഹായത്തിന് നാട്ടുകാരും

പെരുമ്പാവൂർ:  എംസി റോഡിൽ കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ ഹൃദയാഘാതമുണ്ടായ കാർ യാത്രികനെ സമീപത്തുണ്ടായിരുന്ന ‘എയ്ഞ്ചൽ’ ബസിലുണ്ടായിരുന്ന നഴ്സുമാർ ഓടിയെത്തി സിപിആർ നൽകി രക്ഷിച്ചു. ട്രാഫിക് ബ്ലോക്കിലൂടെ ഓടിനടന്ന് ആരോഗ്യപ്രവർത്തകരാരെങ്കിലുമുണ്ടോയെന്നു വിളിച്ചു ചോദിച്ച നാട്ടുകാരൻ രഞ്ജിത്തിന്റെ ഇടപെടലാണു നിർണായകമായത്. നാട്ടുകാരുടെ സഹായത്തോടെ അതിവേഗത്തിൽ ആശുപത്രിയിൽ എത്തിക്കാനായതും തുണയായി. കൊരട്ടി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ നഴ്സ് അഞ്ജലി ബൈജു (24), കാലടി സ്വദേശിനിയും കോതമംഗലം മാർ ബസേലിയോസ് നഴ്സിങ് കോളജിലെ അവസാന വർഷം ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയുമായ ആർദ്ര രാജ് […]

ബിജെപി സംഘടനാ നേതാവിനെ കാർഷിക സർവ്വകലാശാല വിസിയായി നിയമിച്ച് ലോക് ഭവൻ

തിരുവനന്തപുരം: കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു ലോക് ഭവൻ. ഡോ സജിത റാണിക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവ്വകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസലറെയാണ് നിയമിച്ചിരിക്കുന്നത്. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിക്കൊണ്ടാണ് അധ്യാപക പരിഷത് നേതാവിന് നിയമനം.

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. മകൻ ശാന്തനു […]