ബഹ്‌റൈനിൽ വാഹനാപകടം; മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു

ബഹ്റൈന്‍: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം അഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ സ്വദേശികളാണ് മരിച്ച മലയാളികൾ. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച […]

ആദിത്യ എൽ 1 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരം. കൃത്യമായ ഭ്രമണപദത്തിൽ പേടകം സ്ഥാപിച്ചു. ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1 ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ […]

ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു; പെരുമ്പാവൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്‌സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്‌ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് […]

കിടപ്പ് രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണവുമായി സിപിഎം

കാലടി: കിടപ്പ് രോഗികൾക്കും മറ്റും വീടുകളിൽ ചെന്ന് പരിചരണമൊരുക്കുകയാണ് സിപിഎം. സിപിഎം അങ്കമാലി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് രോഗികളുടെ അടുത്ത് ചെന്ന് സാന്ത്വന പരിചരണം നൽകുന്നത്. വിദഗ്ദ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിചരണം. ആംബുലൻസിൽ ആവശ്യമായ ഉപകരണങ്ങളോടെയാണ് രോഗികളുടെ അടുത്ത് എത്തുന്നത്. സൗജന്യമായാണ് പരിചരണം നൽകുന്നതും. പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞൂരിൽ നടന്നു. സിപിഎം ഏരിയ സെക്രട്ടറി കെ.കെ ഷിബു ഉദ്ഘാടനം നിർവഹിച്ചു. സി.കെ സലികുമാർ, കെ.പി ബിനോയി, പി.അശോകൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ സംഘടനകളും, വ്യക്തികളും പദ്ധതിക്കാവിശ്യമായ […]

സംസ്ഥാനത്ത് ഇന്നും മഴ കനക്കും, ഇടുക്കിയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും.പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ  തിരുവന്നതപുരത്ത് യെല്ലോ അലർട്ട് ഉണ്ട്. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ […]

പൊലീസിനെ ആക്രമിച്ച് ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ

ചിന്നക്കലാൽ: ഇടുക്കി ചിന്നക്കനാലിൽ കായംകുളം പൊലീസിനെ ആക്രമിച്ച് ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ. കായംകുളം സ്വദേശി കൊച്ചുമോൻ, കൃഷ്ണപുരം സ്വദേശി പി. സജീർ എന്നിവരാണ് പിടിയിലായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്ന് ശാന്തൻപാറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ക്വട്ടേഷൻ സംഘത്തിലെ എല്ലാവരും അറസ്റ്റിലായി. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ക്വട്ടേഷൻ സംഘത്തിലെ നാല് പേരെ, സംഭവം നടന്ന തിങ്കളാഴ്ച തന്നെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ L1 വിക്ഷേപണം ഇന്ന്

ദില്ലി: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം ഇന്ന് നടക്കും. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ശ്രീഹരിക്കോട്ടയിൽ തുടങ്ങി. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ […]

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; യുവതി പിടിയിൽ

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം. ഇതിനായി സഹായം ചെയ്ത് നൽകിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിലായി. 2023 മാർച്ച് മാസം ആദ്യം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട്  കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ  പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ  മുണ്ടയാട് സ്വദേശിനിയായ 29-കാരി അഫ്സീന പിപിയെ കോഴിക്കോട് ടൌൺ പൊലീസ് അസിസ്റ്റ്ന്റ് കമ്മീഷണർ ബിജുരാജ് പി അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൌഹൃദം സ്ഥാപിച്ചു. ശേഷം […]

ആദ്യരാത്രി എന്ന് തെറ്റിദ്ധരിപ്പിച്ച് പീഡനം; പ്രതികൾക്കെതിരെ പോക്‌സോ കോടതിയിൽ കുറ്റപത്രം

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം സൗഹൃദമുണ്ടാക്കി വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിക്കുന്ന സംഘത്തിനെതിരെ തലസ്ഥാന പോക്‌സോ കോടതിയിൽ കുറ്റപത്രം. എറണാകുളത്തു നിന്നും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കളിയിക്കാവിള സ്വദേശിനിയായ പാറശ്ശാലയിലെ പ്ലസ് വൺ സ്‌കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി നക്ഷത്രഹോട്ടലിലെത്തിച്ച് ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് രാത്രിയും പകലും പീഡിപ്പിച്ച കേസിൽ കാമുകനും നാലു സുഹൃത്തുക്കളും പിടിയിലായ സംഭവത്തിൽ തിരുവനന്തപുരം പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. റൂറൽ പാറശ്ശാല പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ […]

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ അസഫാക്ക് ആലത്തിനെതിരെ എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് (അട്രോസിറ്റി എഗൈൻസ്റ്റ് വുമൻ ആൻറ് ചിൽഡ്രൻ) ൽ ആണ് അന്വേഷണ സംഘത്തലവനായ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. ശക്തമായ സാഹചര്യ തെളിവുകളുടെയും, സൈൻറിഫിക്ക്, സൈബർ ഫോറൻസിക്ക് തെളിവുകളുടെയും, ഡോക്ടർമാരുടെ റിപ്പോർട്ടിന്‍റെയും, മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. അറുനൂറ്റി നാൽപത്തിയഞ്ച് പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് […]

പുലികളി സംഘത്തിന് ധനസഹായവുമായി സുരേഷ് ഗോപി; 50,000 രൂപ വീതം നേരിട്ടെത്തി കെെമാറി

തൃശൂർ: പുലികളി സംഘത്തിന് ധനസഹായവുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റിൽ നിന്നുമാണ് ധനസഹായം നൽകിയത്. ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം സുരേഷ് ​ഗോപി നേരിട്ടെത്തി കെെമാറി. നേരത്തെ കേന്ദ്ര സർക്കാരും പുലികളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചിരുന്നു. ഓരോ സംഘത്തിനും ഒരു ലക്ഷം രൂപ വീതമാണ് കേന്ദ്ര സംസ്‌കാരിക വകുപ്പ് സഹായധനം അനുവദിച്ചത്. സർക്കാർ നൽകുന്ന ഒരുലക്ഷത്തിന് പുറമേയാണ് താൻ നൽകുന്ന 50,000 രൂപയെന്ന് സുരേഷ് ​ഗോപി അറിയിച്ചു. […]

നടി അപർണ നായരുടെ ആത്മഹത്യ; കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ് നിഗമനം

തിരുവനന്തപുരം:സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളെന്ന നിഗമനത്തിൽ പൊലീസ്. ഇന്നലെയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അപർണ സോഷ്യൽ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപർണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു. ഭർത്താവ് സഞ്ജിതിനും രണ്ട് […]

നാലു വയസ്സുകാരനായ മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു

ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ നാലു വയസ്സുകാരനായ മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ആറ്റിങ്ങൽ മാമം സ്വദേശി രമ്യയാണ് നാല് വയസുകാരനായ മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. എട്ട് വയസുള്ള മൂത്ത കുട്ടിയേയും ഇളയ മകൻ  അഭിദേവിനെയും പിടിച്ച് രമ്യ ഇവർ താമസിച്ചിരുന്ന വാടക […]

ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞു. എറണാകുളം അഡീഷൻസ് സെഷൻസ് കോടതിയാണ് ആലുവ പൊലീസ് എടുത്ത കേസിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനെന്നും കോടതി ചോദിച്ചു. വലിയ വിമർശനത്തോടെയാണ് കോടതി ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. പൊലീസിന്റെ വയർലെസ് സംവിധാനം ചോർത്തി എന്ന പരാതിയിലാണ് ആലുവ  പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഷാജനെ അറസ്റ്റ് ചെയ്യാൻ വേണ്ടി ആലുവ പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. […]

കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

ന്യൂഡൽഹി: കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മന്ത്രിയുടെ മകന്റെ പേരിൽ ലൈസൻസുള്ള പിസ്റ്റൾ കണ്ടെടുത്തു.   ഇന്ന് പുലര്‍ച്ചെയാണ് 4.15 ഓടേയാണ് സംഭവം. കൊല്ലപ്പെട്ട വികാസ് ശ്രീവാസ്തവ, കൗശൽ കിഷോറിന്റെ മകൻ വികാസ് കിഷോറിന്റെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ പൊലീസ് കണ്ടെടുത്ത പിസ്റ്റൾ മകനുടേതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സംഭവത്തിൽ […]

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; ഇന്ന് കുറ്റപത്രം സമർപ്പിക്കും

ആലുവ; ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം നൽകും. കേരളത്തെ ഞെട്ടിച്ച കൊലപാതമുണ്ടായി മുപ്പത്തഞ്ചാം ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം നൽകുക. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. വിചാരണ വേഗത്തിലാക്കുന്നതിനും പൊലീസ്, കോടതിയിൽ അപേക്ഷ നൽകും. കേസിൽ ബിഹാർ സ്വദേശി അസഫാക് ആലം മാത്രമാണ് പ്രതി.  സാക്ഷികളുടേയും ശക്തമായ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണ റിപ്പോർട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പടുത്തി 800 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയിട്ടുള്ളത്. പ്രതിക്കു പരമാവധി […]

പാലിയേക്കര ടോളിൽ നിരക്കുകൾ ഉയർത്തി; ഇന്ന് മുതൽ പുതുക്കിയ നിരക്ക് നൽകണം

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല. ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപ വരെ വർധനയുണ്ട്. കാർ, ജീപ്പ്, വാൻ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം […]

തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും

തൃശൂർ: അരമണി ഇളക്കി മേള അകമ്പടിയിൽ ഇന്ന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും. രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചയോടെ മേളക്കാരുമെത്തും. പിന്നാലെ പുലിപ്പുറപ്പാട്. ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂർ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. തുടർന്ന് സീതാറാം മിൽ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും. തുടർന്ന് കാനാട്ടുകരയും അയ്യന്തോളും […]

ആദിത്യ എല്‍ വണ്‍ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും; വിക്ഷേപണം നാളെ

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വണ്ണിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും.  വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നാളെ രാവിലെ 11.50നാണ്   പി.എസ്.എല്‍.വി റോക്കറ്റില്‍  ആദിത്യ എല്‍ വണ്ണിന്റെ വിക്ഷേപണം. സൂര്യനില്‍ നിന്നു വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍ വണ്ണിന്റെ  ലക്ഷ്യം. 5 കൊല്ലവും രണ്ടുമാസവും നീണ്ടുനില്‍ക്കുന്ന സ്പേസ് ഓബ്സര്‍വേറ്ററി ദൗത്യം വിജയിച്ചാല്‍ സൂര്യപര്യവേക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും.

സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി

കരമന: സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.  അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.മൃതദേഹം സ്വകാര്യ ആശുപത്രി  മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെ മുറിയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിൽ അമ്മയും സഹോദരിയുമാണ് ഉണ്ടായിരുന്നത്. കരമന പൊലീസിനാണ് അന്വേഷണച്ചുമതല. ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി,  മേഘതീർഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ […]