07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
560 views 0 sec 0 Comment

ആലുവ പീഡനം; പ്രതി ക്രിസ്റ്റല്‍ രാജിനെ പുഴയില്‍ നിന്ന് പിടികൂടിയ സിഐടിയു തൊഴിലാളികളെ ആദരിച്ച് മന്ത്രി വി ശിവന്‍കുട്ടി

admin - September 21, 2023

തിരുവനന്തപുരം:ആലുവയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി ക്രിസ്റ്റല്‍ രാജിനെ പുഴയില്‍ നിന്ന് പിടികൂടിയ സിഐടിയു തൊഴിലാളികളെ ആദരിച്ച് മന്ത്രി വി ശിവന്‍കുട്ടി. വി. കെ. ജോഷി, മുരുകേശന്‍. ജി. എന്നിവരെയാണ് കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി ആദരിച്ചത്. ചുമട്ടുതൊഴിലാളികള്‍ നാടിന്റെ സമ്പത്താണ്. തൊഴിലാളികള്‍ക്ക് നാടിനോടുള്ള പ്രതിബദ്ധത പലതരത്തില്‍ തെളിയിക്കപ്പെട്ടതാണ്. കോവിഡ് കാലത്തും നിപ കാലത്തും ഈ പ്രതിബദ്ധത കണ്ടെന്ന് മന്ത്രി പറഞ്ഞു.

ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ മേഖല നവീകരിക്കാന്‍ വലിയ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നവശക്തി പോലുള്ള പദ്ധതി തൊഴില്‍ വകുപ്പ് അതിന്റെ ഭാഗമായാണ് നടപ്പാക്കിയത്. കയറ്റിറക്ക് ജോലിക്ക് ആധുനിക സ്വഭാവം കൈവന്നിട്ടുണ്ട്. ആ നൈപുണി എല്ലാ കയറ്റിറക്ക് തൊഴിലാളികളും ആര്‍ജിക്കേണ്ടതുണ്ട്. ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകാതിരിക്കാന്‍ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. മൂന്ന് പദ്ധതികളിലായി 50,000 ഓളം അംഗങ്ങളാണ് ഈ ബോര്‍ഡില്‍ ഉള്ളത്. മൂന്ന് ക്ഷേമ പദ്ധതികളിലൂടെ ഒരു ചുമട്ടു തൊഴിലാളി കുടുംബത്തിലെ ജനനം, വിദ്യാഭ്യാസം ചികിത്സ, വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങി സമസ്ത മേഖലകളിലും ബോര്‍ഡ് ഇടപെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സിഐടിയു ആലുവ ബൈപ്പാസ് യൂണിറ്റിലെ പ്രവര്‍ത്തകരാണ് വികെ ജോഷിയും ജി മുരുകേശനും. നീന്താന്‍ അറിയുന്നവര്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചാണ് പ്രതിയെ പിടികൂടാൻ പൊലീസ് തങ്ങളെ സമീപിച്ചതെന്ന് സംഭവത്തിന് പിന്നാലെ ജോഷി പറഞ്ഞിരുന്നു. തുടര്‍ന്ന് മുരുകനൊപ്പം പുഴയരികിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ ക്രിസ്റ്റില്‍ വെള്ളത്തിലേക്ക് ചാടി. അപ്പോള്‍ തന്നെ താന്‍ ചാടി ക്രിസ്റ്റിലിന്റെ കൈയിലും മുരുകന്‍ കോളറിലും പിടിച്ചു. അതോടെ ക്രിസ്റ്റില്‍ കീഴടങ്ങുകയായിരുന്നെന്ന് ജോഷി പറഞ്ഞിരുന്നു.

PREVIOUS

തങ്ങളുടെ ഫോട്ടോ എടുക്കരുത്‌; ഉദ്യോഗസ്ഥരോട് 25 കോടി അടിച്ച ഭാഗ്യശാലികള്‍. ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ചു

NEXT

ഇത് ഞാനാണെന്ന് പറയാൻ പറഞ്ഞു….സ്‌റ്റൈൽ ലുക്കിൽ റോജി എം ജോൺ എംഎൽഎ
Related Post
September 25, 2023
വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം; നായ്ക്കളെ തുറന്നുവിട്ട് പ്രതി രക്ഷപ്പെട്ടു
April 3, 2024
2025ൽ കേരളം പരമ ദരിദ്രരില്ലാത്ത സംസ്ഥാനമാകും, ബിജെപി ഭരണത്തോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങൾ കൂടി: പിണറായി
December 4, 2025
ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ കാലടി അറസ്റ്റ് ചെയ്തു
September 7, 2023
ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ടുവയസ്സുകാരൻ മരിച്ചു
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved