FEATURED

നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

അങ്കമാലി: നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം ആലുംമൂട് പുത്തൻ വിളയിൽ റഷീദ് (28)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ നായത്തോടു നിന്നുമാണ് ഇയാളെ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്കായിരുന്നു കച്ചവടം. ബാഗിൽ പേപ്പറിൽ പൊതിഞ്ഞ് രണ്ട് പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ […]

FEATURED

കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

കോട്ടയം: കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു.

FEATURED

കോളോറെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം. നേരത്തെ കണ്ടെത്തിയാൽ ചികിത്‌സിച്ച് മാറ്റാം; സ്ക്രീനിംഗ് പാക്കേജുമായി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ

കൊച്ചി: കോളോറെക്ടൽ ക്യാന്‍സര്‍ അവെയര്‍നെസ്സ് മാസത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് ഗ്യാസ്‌ട്രോ സയൻസിന്റെ നേതൃത്വത്തിൽ കോളോറെക്ടൽ ക്യാൻസർ സ്ക്രീനിംഗ് പാക്കേജുമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റല്‍. കൊളനോസ്‌ കോപ്പി/ഒ ജി ഡി സ്‌കോപ്പി, അൾട്രാസൗണ്ട്, ക്യാൻസർ മാർക്കർ ടെസ്റ്റുകൾ ഉള്‍പ്പെടെയുള്ള 20ൽ അധികം പരാമീറ്റര്‍ ചെക്കപ്പുകള്‍ 4999 രൂപയ്ക്ക് ലഭ്യമാകും. മാർച്ച് 1 മുതല്‍ ആരംഭിച്ച സ്ക്രീനിംഗ് മാർച്ച് 31 വരെ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 8593882299 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതേ മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന […]

FEATURED

കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട; ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

FEATURED

കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 2 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം […]

FEATURED

വാഹനാപകടം വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അങ്കമാലി: ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി ഉണ്ടായ അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥി മരണമടഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശ് മകൻ സിദ്ധാർത്ഥ് (19) ആണ് മരണമടഞ്ഞത്. മൂക്കന്നൂർ ഫിസാറ്റ് കോളേജ് ഇലട്രിക്കൽ ആൻ്റ് ഇലട്രോണിക്സ് എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് കോളേജിൽ നിന്ന് മടങ്ങവേയാണ് അപകടം. കറുകുറ്റി മൂന്നാംപറമ്പ് പള്ളിയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു . […]

FEATURED

അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു

അങ്കമാലി. അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു. കഞ്ഞൂർ തട്ടാംപടി  സ്വദേശി ജിനു (44) ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിൽ കാലു തെറ്റി കിണറിലേക്ക് വീഴുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണ കാരണം.

FEATURED

പാലക്കാട് ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള മകനും ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ലക്കിടിയില്‍ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

FEATURED

അങ്കമാലിയിൽ ഇടിമിന്നലേറ്റ് നഗരസഭ കൗൺസിലറുടെ അമ്മ മരിച്ചു

അങ്കമാലി മേഖല ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരു മരണം. അങ്കമാലി വേങ്ങൂർ സ്വദേശിനി വിജയമ്മ വേലായുധൻ (65) ആണ് മരിച്ചത്. അങ്കമാലി നഗരസഭ കൗൺസിലർ എ.വി രഘുവിന്റെ അമ്മയാണ്. അപകടം ഇന്ന് വൈകിട്ട് നാലുമണിയോടെ. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രി മോർച്ചറിയിൽ

FEATURED

കാലടിയിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം : സ്വകാര്യ ബസുകൾക്ക് പകരം സംവിധാനമൊരുക്കും

കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലംക്സിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ച് ബസ് സ്റ്റാന്റും, സ്റ്റാളുകളും മാറ്റേണ്ടി വരുമ്പോൾ പകരം സംവിധാനമൊരുക്കാൻ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കാലടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന യോഗത്തിലാണ് വിവിധ നിർദ്ദേശങ്ങൾ ഉയർന്നത്. ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും, ബസ് തൊഴിലാളി യൂണിയന്‍ നേതാക്കളും, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് അധികാരികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്. ഷോപ്പിംഗ് […]

FEATURED

മസ്തിഷ്‌ക ജ്വരം: കളമശേരിയിലെ 5 കുട്ടികളുടെയും നില മെച്ചപ്പെട്ടു

കൊച്ചി: കളമശേരിയിൽ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച 5 കുട്ടികളുടെ നില മെച്ചപ്പെട്ടു. കളമശേരി സെന്‍റ് പോൾസ് ഇന്‍റർനാഷണൽ പബ്ലിക് സ്കൂളിലെ 1,2 ക്ലാസുകളിലെ കുട്ടികളാണ് ചികിത്സ തേടിയത്. എറണാകുളത്തെ 2 സ്വകാര്യ ആശുപത്രിളിലായാണ് കുട്ടികൾ ചികിത്സ തേടിയത്. കുട്ടികളെ ഐസിയുവിൽ നിന്നും മാറ്റിയതായാണ് വിവരം. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ 3 വിദ്യാര്‍ഥികളും ചികിത്സയിലുള്ളതായി അനൗദ്യോഗിക വിവരവുമുണ്ട്. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടികൾ കടുത്ത പനിയും ഛർദിയും തലവേദനയുമായാണ് കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയത്. […]

FEATURED

എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം. ‘അഴകിയലൈല’ പാട്ട് വേണ്ട; തിരുവിതാംകൂർ ദേവസ്വം

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആനയിടഞ്ഞ് മരണങ്ങൾ ആവർത്തിക്കുന്നതോടെ ഉത്സവനയത്തിൽ മാറ്റംവരുത്താൻ ദേവസ്വംബോർഡിന്റെ തീരുമാനം. എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം ഉപയോഗിച്ചാൽ മതിയെന്നാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നിർദേശം. ഉത്സവഘോഷയാത്രയിൽ ഡിജെയും നാസിക്‌ഡോളും ലേസർഷോയും ഉപയോഗിക്കുന്നതും ബോർഡ് വിലക്കും. ആചാരപരമായകാര്യങ്ങളിൽ ആനയെഴുന്നള്ളത്തിന് വിലക്കില്ല. എന്നാൽ, പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾക്കുമാത്രമായി ആനയെ ചുരുക്കാനാണ് തീരുമാനം. സ്ഥലപരിമിതിയുള്ള ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളത്തിന് കടുത്തനിയന്ത്രണങ്ങൾവരും. ഓരോക്ഷേത്രത്തിലെയും ആചാരത്തിനും ചടങ്ങിനുമൊത്ത് എഴുന്നള്ളത്തിന് രഥമാകാം. അല്ലെങ്കിൽ ദേവസങ്കല്പത്തിലുള്ള മറ്റുരീതിയിൽ എഴുന്നള്ളത്തുനടത്തണം. രഥത്തിൽ ദേവീദേവന്മാരെ എഴുന്നള്ളിക്കുന്നതിനോട് യോഗക്ഷേമസഭ അടുത്തിടെ അനുകൂലനിലപാടെടുത്തിട്ടുണ്ട്. ഡിജെയിൽ ‘അഴകിയലൈല’പോലുള്ള […]

FEATURED

യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ

കൊച്ചി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ. ഒന്നേകാൽ കിലോഗ്രാമോളം കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡൽ (20) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്. പാലപ്രശ്ശേരി തേറാട്ടുകുന്ന് ഭാഗത്ത് വാടകവീട്ടിൽ മുറിക്കകത്ത് പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. മുർഷിദാബാദിൽ നിന്നും കൊണ്ടുവന്ന് ഇവിടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിലാണ് വിൽപ്പന നടത്തിയിരുന്നത്. വീട്ടിൽ നിരന്തരം ആളുകൾ വന്നു പോകുന്നത് കണ്ട് വീട്ടുടമസ്ഥൻ സംശയം […]

FEATURED

ഗുരുവായൂരിൽ കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം; കാറിനുള്ളിൽ കുടുങ്ങി 6വയസുകാരി

തൃശ്ശൂർ : ഗുരുവായൂരിൽ ആറുവയസ്സുകാരി കാറിൽ കുടുങ്ങി. കർണാടക സ്വദേശികളായ ദമ്പതികളാണ് 6 വയസ്സുള്ള പെൺകുട്ടിയെ കാറിൽ ലോക് ചെയ്ത് ക്ഷേത്ര ദർശനത്തിന് പോയത്. ഒരു മണിക്കൂറിന് ശേഷമാണ് ക്ഷേത്ര ദർശനത്തിന് പോയ രക്ഷിതാക്കൾ തിരിച്ചെത്തിയത്. ഈ സമയം കരഞ്ഞ് നിലവിളിച്ച പെൺകുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ദമ്പതികൾ തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളുമായി ക്ഷേത്രത്തിലേക്ക് ദർശനത്തിന് പോകുകയായിരുന്നു. കുട്ടി കുടുങ്ങിയ വിവരം ഉച്ചഭാഷിണിയിൽ വിളിച്ചു പറഞ്ഞതിന് പിന്നാലെ ദമ്പതികൾ എത്തി. കുട്ടി ഉറങ്ങിയതിനാലാണ് കാറിൽ ഇരുത്തിയതെന്നാണ് ദമ്പതികളുടെ […]

FEATURED

വനിതാ ദിനത്തില്‍ വനിതകൾക്കായി സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജുമായി അപ്പോളോ

അങ്കമാലി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുമ്പന്ധിച്ച് വനിതകള്‍ക്കായി സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ് അവതരിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റല്‍. ഇഎസ്ആര്‍ ഉള്‍പ്പെടെയുള്ള കംപ്ലീറ്റ് ഹീമോഗ്രാം ടെസ്റ്റ്, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ ടെസ്റ്റ്, എച്ച്.ബി.എ.1.സി, ഇലക്ട്രോ കാര്‍ഡിയോഗ്രാം ടെസ്റ്റ്, ഗൈനക്കോളജി കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള 13 ഓളം പരാമീറ്റര്‍ ചെക്കപ്പുകള്‍ 1500 രൂപയ്ക്ക് ലഭ്യമാകും. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു മാര്‍ച്ച് 08 മുതല്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ് മാര്‍ച്ച് 31 വരെ ലഭ്യമാകും. കൂടാതെ […]

FEATURED

കാലടി മറ്റൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

കാലടി മറ്റൂരിൽ വീട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പേലിക്കുടി മണി (54) യെ ആണ് മരിച്ച നിലയിൽ കണ്ടത്. രാവിലെ മണിയെ പുറത്തു കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് കുശൻ നേരത്തെ മരിച്ചതാണ്. ഒറ്റയ്ക്കാണ് താമസിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയാണ്.

FEATURED

പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘം തട്ടിപ്പ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പെരുമ്പാവൂര്‍: അര്‍ബന്‍ സഹകരണ സംഘം നിക്ഷേപകരെ കബളിപ്പിച്ച കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ കൂടി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റ് ഇ.എസ്. രാജന്‍, സെക്രട്ടറി കെ. രവികുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ അറസ്റ്റില്‍ ആയവരുടെ എണ്ണം നാലായി. നേരത്തെ ബോര്‍ഡ് അംഗങ്ങള്‍ ആയിരുന്ന കാഞ്ഞിരക്കാട് സ്വദേശി ഷറഫ്, വല്ലം സ്വദേശി വി.പി. റസാക്ക് എന്നിവര്‍ അറസ്റ്റില്‍ ആയിരുന്നു. ദീര്‍ഘകാലമായി […]

FEATURED

“എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു, പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ല”; പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു പരീക്ഷ നടക്കാനിരിക്കെ വിദ്യാർഥി ആത്മഹത്യ ചെയ്തു. ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയായ ദർശനെയാണ് (17) തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയെ കുറിച്ച് കുട്ടിക്ക് ഭയം ഉണ്ടായിരുന്നുവെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. “എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു, പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ല” എന്നാണ് കുറിപ്പിലുള്ളത്. റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. […]

FEATURED

അജ്ഞാത ജീവി വളർത്തു കോഴികളെ കടിച്ചു കൊന്നു

കാലടി. കളബാട്ടുപുരം മണവാളൻ ജിജോയുടെ വീട്ടിലെ കോഴി കൂട് തകർത്ത് അജ്ഞാത ജീവി വളർത്തു കോഴികളെ കടിച്ച് കൊന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവ മുണ്ടായത്. രണ്ട് കുടുകളിലായി ഉണ്ടായിരുന്ന 10 കോഴികളെ ളെ കടിച്ച് കൊന്നു. മറ്റ് കോഴികൾ ജാതി മരത്തിന്റെ മുകളിലേക്ക് കയറി രക്ഷപ്പെട്ടു. വിവിധയിനം വളർത്ത് കോഴികളാണ് കൂട്ടിലുണ്ടായിരുന്നത്. കൂടിന്റെ സമീപത്തായി പല സ്ഥലത്തായിട്ടാണ് കൊന്നിട്ടിരുന്നത്. രാവിലെയാണ് വീട്ടുകാർ സംഭവമറിയുന്നത്. മരപ്പട്ടിയാണോ എന്ന് സംശയിക്കുന്നതായി ജിജോ പറഞ്ഞു. രാത്രി കാലങ്ങളിൽ തെരവ് നായ്ക്കളുടെയു ശല്യം […]

FEATURED

പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം. ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ്. വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോക്ടർ ജോർജ് പി അബ്രഹാം അറിയപ്പെടുന്നത്. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഇവിടെയെത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് […]