06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,169 views 0 sec 0 Comment

കാലടി-മറ്റൂര്‍ ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ 1.5 കോടി

admin - January 28, 2026

കാലടി-മറ്റൂര്‍ ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സ്ഥിരമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ 1.5 കോടി രൂപ അനുവദിച്ചതായി അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ അറിയിച്ചു. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. മറ്റൂര്‍ ജംഗ്ഷന് സമീപം പാലച്ചുവട് മുതല്‍ കാലടി പാലത്തിന് ശേഷം താന്നിപ്പുഴ വരെ സ്ഥിരമായ മീഡിയനും അനബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുവാനാണ് തുക അനുവദിച്ചിരിക്കുന്നത്.

കാലടിയിലെ ഗതാഗത കുരുക്ക് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ എം.എല്‍.എയുടേയും പഞ്ചായത്ത് ജനപ്രതിനിധികളുടേയും കാലടി റെസിഡന്‍റ്സ് അസ്സോസ്സിയേഷന്‍ ഭാരവാഹികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ താല്‍ക്കാലിക മീഡിയനുകള്‍ സ്ഥാപിച്ചെങ്കിലും വാഹനങ്ങല്‍ ഇടിച്ച് ഇത് തകര്‍ന്ന് പോയിരുന്നു.

പിന്നീട് മന്ത്രിയുടെ സാന്നിധ്യത്തില്‍ എറണാകുളത്ത് വച്ച് എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും റസിഡന്‍റ്സ് അസ്സോസ്സിയേഷന്‍ ഭരവാഹികളും യോഗം ചേരുകയും സ്ഥിരമായ മീഡിയനുകള്‍ സ്ഥാപിക്കാന്‍ 1.5 കോടി രൂപ എങ്കിലും ആവശ്യമായി വരുമെന്ന് പി.ഡബ്ലു.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിശദമായ ഡി.പി.ആര്‍ തയ്യാറാക്കി റോഡ് സേഫ്റ്റി അതോറിറ്റിക്ക് സമര്‍പ്പിച്ചു. ഇതിന് ഭരണാനുമതി നല്‍കാന്‍ ഗതാഗത മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.

കാലടിയിലെ പുതിയ സമാന്തര പാലത്തിന്‍റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. മെയ് അവസാനത്തോടെ പാലം പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പി.ഡബ്ലു.ഡി എഞ്ചിനീയര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് ഇപ്പോള്‍ ലഭ്യമായ തുക വിനിയോഗിച്ച് ക്യത്യമായ ലൈന്‍ ട്രാഫിക് ഉറപ്പ് വരുത്തി കാലടിയിലേയും മറ്റൂരിലേയും ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ പറഞ്ഞൂ.

PREVIOUS

കാലടി ആദിശങ്കരയ്ക്ക് ദേശീയ അംഗീകാരം

NEXT

2 മണിക്കൂർ 53 മിനിറ്റ് ബജറ്റ് പ്രസംഗം, പ്രധാന പ്രഖ്യാപനങ്ങൾ ഇവ
Related Post
April 2, 2024
ആലുവയിൽ 12 പേർക്ക് തെരുവുനായയുടെ കടിയേറ്റു; പേവിഷബാധയുള്ളതായി സംശയം
September 14, 2024
ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന
March 30, 2025
കറുകുറ്റിയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
September 28, 2023
സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ​ഗോപി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved