07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
263 views 0 sec 0 Comment

കാലടി പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രഖ്യപിച്ചിട്ടുള്ള പ്രതിഷേധ സദസ്സ് രാഷ്ട്രീയ ദുഷ്ടലാക്കും ഇരട്ടത്താപ്പും: യു.ഡി.എഫ്

admin - January 27, 2026

കാലടി: മെയ് മാസത്തോട് കൂടി കാലടിയിലെ സമാന്തര പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കി തരാമെന്നുള്ള ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും ഉറപ്പ് നിലനില്‍ക്കെ മധ്യ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളില്‍ ഒന്നായ കാലടി ശ്രീശങ്കരാപാലം ഒരു മാസത്തോളം അടച്ചിട്ട് റീടാറിംങ് നടത്തണമെന്നുള്ള എല്‍.ഡി.എഫിന്‍റെ പിടിവാശി തികച്ചും രാഷ്ട്രീയ പ്രേരിതവും ഇരട്ടത്താപ്പുമാണെന്ന് യു,ഡി.എഫ് ആരോപിച്ചു. പാലം പൂര്‍ണ്ണമായും അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം മതിയെന്നുള്ളത് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലെ പൊതു തീരുമാനമാണ്.

യോഗത്തില്‍ പങ്കെടുത്ത കാലടി, ഒക്കല്‍ പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും പോലിസിന്‍റേയും മോട്ടോര്‍ വാഹന വകുപ്പിന്‍റേയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമാണ് എം.സി റോഡ് ഒരു മാസത്തിലധികം പൂര്‍ണ്ണമായി അടച്ചിടുമ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിലെ പാലം അടച്ചിട്ടുള്ള പണി പുതിയ പാലം തുറന്നതിന് ശേഷം മതിയെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത പുതിയ പാലത്തിന്‍റെ നിര്‍മ്മാണ ചുമതലയുള്ള പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എഞ്ചിനീയര്‍മാരാണ് സമാന്തരപാലത്തിന്‍റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത മഴക്കാലത്തിന് മുമ്പായി പുതിയ പാലം പണി പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുമെന്നും അറിയിച്ചത്.

കാലടിയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി 2012 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിനും അപ്രോച്ച് റോഡിനുമായി അനുവദിച്ച 42 കോടി രൂപ ചെലവഴിക്കാന്‍ സമ്മതിക്കാതെ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെച്ചത് അന്ന് എം.എല്‍.എ ആയിരുന്ന ജോസ് തെറ്റയിലിന്‍റെ നേത്യത്വത്തില്‍ രൂപം കൊണ്ട ഗതാഗത പ്രശ്നപരിഹാര വേദി എന്ന ജനവിരുദ്ധ സംഘടനയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലാവധി തീരുന്നത് വരെ ഗതാഗത പ്രശ്ന പരിഹാര വേദിയുടെ നേത്യത്വത്തില്‍ 18 സമരങ്ങളാണ് കാലടിയില്‍ അരങ്ങേറിയത്. തുടര്‍ന്ന് വന്ന ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് കാലടിയിലെ ഗതാഗത കുരുക്ക് അതിരൂക്ഷവും സങ്കീര്‍ണ്ണവുമായി തീര്‍ന്നു.

എന്നാല്‍ ഈ പ്രശ്ന പരിഹാര വേദിയെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തിനു ശേഷം ഇക്കാലമത്രയും ഒരു ഘട്ടത്തില്‍ പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. അന്ന് സമരം നടത്തിയത് മൂലം നടക്കാതിരുന്ന അതേ പാലം പണിയാണ് റോജി എം. ജോണ്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് എം.എല്‍.എമാര്‍ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച് നടത്തി അതേ തുക വിനിയോഗിച്ച് ഇപ്പോള്‍ പാലം പണിയുന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് അന്തിമഘട്ടത്തിലായിരിക്കുന്നതും. യാഥാര്‍ത്ഥ്യം ഇതാണെന്നുള്ളത് നിലനില്‍ക്കെ കാലടി പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സദസ്സ് രാഷ്ട്രീയ ദുഷ്ടലാക്കും ഇരട്ടത്താപ്പുമാണെന്ന് ജനം തിരിച്ചറിയുമെന്നും യു.ഡി.എഫ് നേതാക്കളായ റെന്നി പാപ്പച്ചന്‍, പി.കെ. ഷാജഹാന്‍, അഡ്വ. കെ.ബി സാബു, എം.കെ.അലി, ജോയ് പോള്‍, സാംസണ്‍ ചാക്കോ എന്നിവര്‍ പറഞ്ഞു.

PREVIOUS

എയർപോർട്ട് ലെയ്സൻ ഓഫീസർ സാബു വർഗീസിൻ്റെ അന്വേഷണ മികവിന് കൊച്ചി മെട്രോയുടെ ആദരം

NEXT

മൂന്ന് സീറ്റ് വേണമെന്ന് ഫോർവേഡ് ബ്ലോക്; വൈപ്പിനിൽ ബൈജു മേനാച്ചേരിയും, കൊല്ലത്ത് ജി.ദേവരാജനും പരിഗണനയിൽ
Related Post
June 21, 2024
ഗേറ്റിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
February 25, 2025
ആദിശങ്കരയിൽ ദേശീയ ടെക്‌നോ കൾചറൽ ഫെസ്റ്റ് ബ്രഹ്‌മ; വെള്ളിയാഴ്ച്ച തുടക്കമാകും
March 15, 2024
കാലടിയിൽ ഗ്രാനൈറ്റ് കമ്പനിയിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു
November 8, 2023
ഓപ്പറേഷന്‍ മരട്; മരട് അനീഷ് പിടിയില്‍
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved