1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളിയായ ബിബിൻ

കോട്ടയം: വീണുകിട്ടിയ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത. ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വളയാണ് ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥ് ഉടമക്ക് തിരികെ നൽകിയത്. മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ […]

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

കൊല്ലം: കൊല്ലം അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ജ്യോതി ലക്ഷ്മി(21), അക്ഷയ്(23), ശ്രുതി ലക്ഷ്മി(16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. കരവാളൂർ സ്വദേശികളാണ് ഇവർ. ശബരിമല അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസുമായിട്ടാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. മരിച്ച രണ്ടുപേരും ബന്ധുക്കളാണെന്നാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പ്; എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്. എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിന്‍റെ ജമാഅത്തെ ഇസ്ലാമി ബന്ധവും, എൽഡിഎഫിന്‍റെ പോപ്പുലർ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ പിന്തുണ ജനങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ശബരിമലക്കൊള്ളയിൽ ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ഏൽക്കില്ല. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്തരം കർശനന നടപടി ഉണ്ടാകില്ലെന്ന് വിശ്വാസികൾ കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്. കുടുബസമേതം മുഖ്യമന്ത്രി രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.

എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല, 11 കിലോ കുറഞ്ഞു, സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസാണ്’; പ്രതികരിച്ച് രാഹുല്‍ ഈശ്വർ

തിരുവനന്തപുരം: ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്നും ഞങ്ങളെ പോലുള്ളവർ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നല്‍കണം എന്നും രാഹുല്‍ ഈശ്വർ. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. കിഡ്നിക്ക് പ്രശ്നം ആവുന്നു എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയു കിടന്നു. 11 ദിവസമായി ഞാന്‍ ജയിലില്‍ കിടക്കുന്നു സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ്, എന്നെ ഇങ്ങനെ കിടത്തേണ്ട ഒരു […]

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍. വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്. കൂടാതെ രാഹുൽ മാങ്കൂട്ടത്തിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, […]

”കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി’: മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ

കാലടി:  മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകം. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് അലനെ പോലീസ് കസ്റ്റഡിലെടുത്തു. അലൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു. പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. തുടർന്നാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ […]

‘കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി’: മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ

കാലടി:  മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകം. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് അലനെ പോലീസ് കസ്റ്റഡിലെടുത്തു. അലൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു. പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. തുടർന്നാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ […]

മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിത്ര പ്രിയ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിരികിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്.

വോട്ട് ചെയ്യാൻ വന്നയാൾ കുഴഞ്ഞ് വീണു മരിച്ചു

കാലടി; വോട്ട് ചെയ്യാൻ വന്നയാൾ കുഴഞ്ഞ് വീണു മരിച്ചു. ശ്രീമൂലനഗരം ഹെർബട്ട് ലക്ഷംവീട് കോളനിയിലെ ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ സ്‌കൂളിലാണ് വോട്ട് ചെയ്യാൻ വന്നത്. മക്കൾക്കൊപ്പമാണ് ബാബു വോട്ട് ചെയ്യാൻ എത്തിയത്. വോട്ട് ചെയ്ത ശേഷം പോളിങ്ങ് ബൂത്തിൽ വിശ്രമിക്കുമ്പോൾ ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞൂർ പഞ്ചായത്തിലെ 16 )ം വാർഡിലെ വോട്ടറാണ്.  

വോട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണു മരിച്ചു

കാലടി; വോട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണു മരിച്ചു. ശ്രീമൂലനഗരം ഹെർബട്ട് ലക്ഷംവീട് കോളനിയിലെ ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ സ്‌കൂളിലാണ് വോട്ട് ചെയ്യാൻ വന്നത്. മക്കൾക്കൊപ്പമാണ് ബാബു വോട്ട് ചെയ്യാൻ എത്തിയത്. പേളിങ്ങ് ബൂത്തിൽ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞൂർ പഞ്ചായത്തിലെ 16 )ം വാർഡിലെ വോട്ടറാണ്.

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. ശിക്ഷാവിധി 12 ന് പറയും. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും തന്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു അതെന്നും കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവരോടും നന്ദി പറയുന്നെന്നുമായിരുന്നു […]

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ

തൃശൂര്‍: തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ. തദ്ദേശ തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ടാണ് കള്ള് ഷാപ്പുകൾ അടക്കമുള്ള മദ്യ ശാലകൾ തുടർച്ചയായി അഞ്ച് ദിവസം അടച്ചിടുന്നത്. വോട്ടെടുപ്പ് നടക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യ വിൽപന പാടില്ലെന്നാണ് ചട്ടം വിശദമാക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഏഴാം തിയതി വൈകുന്നേരം മുതൽ ഡ്രൈഡേ നിയന്ത്രണം നിലവിൽ വരും. എറണാകുളം […]

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിടയിൽപെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വർക്കലയിലെ പൂർണ പബ്ലിക്കേഷൻസിന്റെ പ്രിന്റിം​ഗ് പ്രസിലാണ് ഇത്തരത്തിൽ അപകടം നടന്നത്. പ്രിന്റിം​ഗ് പ്രസിലെ പിന്നിം​ഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയത്. മെഷീന് സമീപത്തുള്ള അലമാരയിൽ നിന്ന് സാധനങ്ങളെടുക്കാൻ വന്നതായിരുന്നു മീന. അതിനിടെയാണ് സാരി മെഷീനിടയിൽ കുടുങ്ങിയത്. സാരി കുരുങ്ങി മീനയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. മെഷീൻ ഓഫാക്കി, മീനയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ […]

രാഹുലിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി. കേസ് 15 നാവും മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കേസിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഇടക്കാല ഇത്തരവിറക്കിയത്. പ്രോസിക്യൂഷന്‍റെ എതിർപ്പ് തള്ളിയാണ് കോടതി താത്ക്കാലിക ഉത്തരവിറക്കായത്. ഇത് പൊലീസിന് തിരിച്ചടി‍യാണ്. എന്നാൽ ആദ്യ കേസിലാണ് കോടതി അറസ്റ്റ് തടഞ്ഞത്. രണ്ടാമത്തെ കേസിൽ അറസ്റ്റിന് തടസമുണ്ടായിരിക്കില്ല. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്ന പരാമർശം കോടതി പരിഗണിച്ചെന്നാണ് വിവരം. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം […]

വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും

കോതമംഗലം : വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും, പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി മുളമ്പേൽ വീട്ടിൽ അജ്മൽ (36) എന്നിവർക്ക് മൂന്നുവർഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി – VII ജഡ്ജി വി പി എം സുരേഷ് ബാബു വാണ് വിധി പുറപ്പെടുവിച്ചത്. 2019 മെയ് […]

കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടികയറി

കാഞ്ഞൂർ: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടികയറി. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. ജോയ് കണ്ണമ്പുഴയുടെ മുഖ്യ കാർമികത്വത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ദർശന സമൂഹത്തോടൊപ്പം പ്രദക്ഷിണമായി എത്തിയതിന് ശേഷം പുതുതായി നിർമ്മിച്ച കൊടിമരം വികാരി ആശീർവാദിക്കുകയും തുടർന്ന് തിരുന്നോളിന്റെ കൊടിയേറ്റവും നടന്നു. തിരുന്നാൾ ദിവസമായ ഡിസംബർ 8 ന് രാവിലെ തിരുന്നാൾ പാട്ടുകുർബാന, പ്രദക്ഷിണം, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. കൊടിമരം നിർമ്മിച്ച ഗ്രീൻ ഹൂപ്പർ കമ്പനി മാനേജർ […]

ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്

കൊച്ചി: ഇൻഡിഗോയുടെ വിമാന സർവ്വീസുകൾ തുടർച്ചയായി തടസ്സപ്പെട്ടതോടെ ഇന്ത്യയിലെ പ്രധാന വിമാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു. ഇരട്ടിയലധികം വർദ്ധനവാണ് പല റൂട്ടുകളിലും ഉണ്ടായിരിക്കുന്നത്. ദില്ലിയിൽ നിന്ന് മുംബൈലേക്കുള്ള ടിക്കറ്റ് നിരക്ക് 50,000 രൂപ വരെ ഉയർന്നിട്ടുണ്ട്, എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികൾ വൻ വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ വരുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ നാളേക്കുള്ള ടിക്കറ്റുകൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ ലഭ്യമല്ല, വിറ്റഴിച്ചുകഴിഞ്ഞതായാണ് സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം നാളെ, ദില്ലിയിൽ നിന്ന് […]

ജയിലിൽ നിരാഹാരം; ആരോഗ്യസ്ഥിതി മോശമായതോടെ രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്‍റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇട്ടതായാണ് വിവരം. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം […]

കൊല്ലം മൈലക്കാട് ദേശീയ പാത തകർന്നു; റോഡിന് അടിയിലൂടെ ജലപ്രവാഹം

കൊല്ലം: കൊല്ലം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു. കൊട്ടിയത്തിന് സമീപം മൈലക്കാടാണ് ദേശീയപാത ഇടിഞ്ഞ് താണത്. നിർമാണത്തിൽ ഇരുന്ന സൈഡ് വാൾ ആണ് ഇടിഞ്ഞത്. ഇതിനെ തുടർന്ന് സർവീസ് റോഡും തകർന്നു. തകർന്ന റോഡിന്‍റെ അടിയിലൂടെ ജനപ്രവാഹം ഉണ്ടായി. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഈ സമയം സർവീസ് റോഡിലൂടെ കടന്നു പോയ സ്കൂൾ ബസ് അടക്കം നാലു വാഹനങ്ങൾ കുടുങ്ങി. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാൻ […]