അങ്കമാലിക്ക് 6.25 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ക്ക് ബജറ്റില്‍ അംഗീകാരം

അങ്കമാലി നിയോജകമണ്ഡലത്തിലെ 3 പദ്ധികള്‍ക്കായി 6.25 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ നബാര്‍ഡിന്‍റെ സഹായത്തോടെ 6.30 കോടി രൂപ ചെലവഴിച്ച് ആറ് നിലകളിലായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിന്‍റെ പൂര്‍ത്തീകരണത്തിനായി 2 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അങ്കമാലിയിലെ സുപ്രധാന റോഡായ മൂക്കന്നൂര്‍-തുറവൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുക എന്നത് വളരെ നാളുകളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു ഇതിനായി 2.25 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകള്‍ ബി.എം […]

2 മണിക്കൂർ 53 മിനിറ്റ് ബജറ്റ് പ്രസംഗം, പ്രധാന പ്രഖ്യാപനങ്ങൾ ഇവ

തിരുവനന്തപുരം : ബജറ്റ് അവതരണത്തിനിടെ കേന്ദ്രസർക്കാരിനെ വിമർശിച്ചും ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഡിഎ, ഡിആർ കുടിശിക പൂർണമായും നൽകും. വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റിൽ ഉണ്ട്. വയോജന ക്ഷേമത്തിന് എൽഡേർലി ബജറ്റും പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ വിതരണത്തിന് 145000 കോടി രൂപയും […]

കാലടി-മറ്റൂര്‍ ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ 1.5 കോടി

കാലടി-മറ്റൂര്‍ ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സ്ഥിരമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ 1.5 കോടി രൂപ അനുവദിച്ചതായി അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ അറിയിച്ചു. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. മറ്റൂര്‍ ജംഗ്ഷന് സമീപം പാലച്ചുവട് മുതല്‍ കാലടി പാലത്തിന് ശേഷം താന്നിപ്പുഴ വരെ സ്ഥിരമായ മീഡിയനും അനബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുവാനാണ് തുക അനുവദിച്ചിരിക്കുന്നത്. കാലടിയിലെ ഗതാഗത കുരുക്ക് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ […]

കാലടി ആദിശങ്കരയ്ക്ക് ദേശീയ അംഗീകാരം

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ് ടെക്‌നോളജിയിലെ നാലു കോഴ്‌സുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ കോഴ്‌സുകൾക്കാണ് റീ അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. ആദിശങ്കരയിൽ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലും, വിദേശരാജ്യങ്ങളിലും എൻജിനീയറിങ് മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനും ഉപരിപഠനത്തിന് വിദേശ യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനും ഈ അക്രഡിറ്റേഷൻ അവസരമൊരുക്കും. പാഠ്യ പാഠ്യേതര […]

വിവാഹാഭ്യർഥന നിരസിച്ചു; മുൻ കാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി

ആഗ്ര: എച്ച്ആർ മാനേജരായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് യുവതിയെ വെട്ടിനുറുക്കി മൃതദേഹാവശിഷ്ടം ചാക്കുകളിലാക്കി കനാലിലേക്ക് തള്ളിയത്. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ്മ (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ് (30)നെ പൊലീസ് അറസ്റ്റ് ചെയ്തു. മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാൻ വിനയ് ആഗ്രഹിച്ചിരുന്നെങ്കിലും മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടാകുകയും വേർപിരിയുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ പലതവണ […]

രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം

പത്തനംതിട്ട∙ മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നതു മാറ്റിവച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ […]

മൂന്ന് സീറ്റ് വേണമെന്ന് ഫോർവേഡ് ബ്ലോക്; വൈപ്പിനിൽ ബൈജു മേനാച്ചേരിയും, കൊല്ലത്ത് ജി.ദേവരാജനും പരിഗണനയിൽ

അങ്കമാലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഫോർവേഡ് ബ്ലോക് സംസ്ഥാന സെക്രട്ടറിയേറ്റംഗവും ജില്ലാ സെക്രട്ടറിയുമായ ബൈജു മേനാച്ചേരിയെ പരിഗണിക്കുന്നു. ഫോർവേഡ് ബ്ലോക് സംസ്ഥാനത്ത് യു ഡി എഫിൽ മൂന്ന് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. കൊല്ലത്ത് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ, എറണാകുളം ജില്ലയിലെ വൈപ്പിനിൽ ബൈജു മേനാച്ചേരി മറ്റൊരു സീറ്റ് പാലക്കാട് ജില്ലയിലുമാണ്. ജില്ലയിൽ കോൺഗ്രസ് സ്ഥിരമായി പരാജയപ്പെടുന്ന മണ്ഡലമാണ് വൈപ്പിൻ.സിറ്റിംഗ് സീറ്റ് അല്ലാത്തതിനാൽ ഐക്യജനാധിപത്യ മുന്നണി സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയതായാണ് അറിയുന്നത്. മോസ്റ്റ് ബാക്ക് […]

കാലടി പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രഖ്യപിച്ചിട്ടുള്ള പ്രതിഷേധ സദസ്സ് രാഷ്ട്രീയ ദുഷ്ടലാക്കും ഇരട്ടത്താപ്പും: യു.ഡി.എഫ്

കാലടി: മെയ് മാസത്തോട് കൂടി കാലടിയിലെ സമാന്തര പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കി തരാമെന്നുള്ള ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും ഉറപ്പ് നിലനില്‍ക്കെ മധ്യ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളില്‍ ഒന്നായ കാലടി ശ്രീശങ്കരാപാലം ഒരു മാസത്തോളം അടച്ചിട്ട് റീടാറിംങ് നടത്തണമെന്നുള്ള എല്‍.ഡി.എഫിന്‍റെ പിടിവാശി തികച്ചും രാഷ്ട്രീയ പ്രേരിതവും ഇരട്ടത്താപ്പുമാണെന്ന് യു,ഡി.എഫ് ആരോപിച്ചു. പാലം പൂര്‍ണ്ണമായും അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം മതിയെന്നുള്ളത് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലെ […]

എയർപോർട്ട് ലെയ്സൻ ഓഫീസർ സാബു വർഗീസിൻ്റെ അന്വേഷണ മികവിന് കൊച്ചി മെട്രോയുടെ ആദരം

നെടുമ്പാശ്ശേരി: യാത്രക്കാരൻ്റെ നഷ്ടപ്പെട്ട പേഴ്സ് കണ്ടത്തിയ എയർപോർട്ട് ലെയ്സൻ ഓഫീസർ സാബു വർഗീസിൻ്റെ അന്വേഷണ മികവിന് കൊച്ചി മെട്രോയുടെ ആദരം . നവംബർ 17ന് രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനത്തിൽ വന്ന് ആലുവയ്ക്ക് മെട്രോ ഫീഡർ ബസ്സിൽ കുടുംബമായി കയറിയ ഖത്തറിൽ സ്ഥിരതാമസമാക്കായ പത്തനംതിട്ട റാന്നി സ്വദേശിയായ എബ്രഹാം മാത്യു എന്ന യാത്രക്കാരൻ്റെ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സാണ്, നഷ്ടപ്പെട്ടത്. തുടർന്ന് സാബു വർഗീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. പേഴ്സ് മറ്റൊരു യാത്രക്കാരൻ എടുക്കുകയും , ഇയാൾ […]

ഏകാകി; ട്രാവൻകൂർ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിൽ

ട്രാവൻകൂർ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിൽ സംസ്കൃത ചിത്രം ഏകാകി തിരഞ്ഞെടുത്തു. പ്രസാദ് പാറപ്പുറം, ഫാദർ: ജോൺ പുതവ ,ഹരികുമാർ അയ്യമ്പുഴ എന്നിവർ ചേർന്നാണ് സിനിമയുടെ രചനയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കാലടിയാണ് ഏക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷിജോ വർഗീസ് കോ-ഡയറക്ഷനും, സിനേഷ് ഓടക്കാലി എഡിറ്റിംഗും, പ്രശാന്ത് പാറപ്പുറം ഏകോപനവും, സുജിത് ശിവ ക്യാമറയും നിർവ്വഹിച്ചിരിക്കുന്നു. പ്രൊജക്ട് ഡിസൈനർ നിസാർ വരാപ്പുഴ. മികച്ച സംസ്കൃത ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും ഏകാകി നേടിയിരുന്നു.

വെടിക്കെട്ട് ഒഴിവാക്കി മാതൃകയായി മഞ്ഞപ്ര കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം

കാലടി: വെടിക്കെട്ട് ഒഴിവാക്കി മാതൃകയായി മഞ്ഞപ്ര കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം. 7 ആനയുടെ പൂരം നടക്കുന്ന ജനുവരി 29ന് വലിയതോതിൽ വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. എന്നാൽ കഴിഞ്ഞവർഷം വെടിക്കെട്ട് നടത്തിയപ്പോൾ ഉണ്ടായ ചെറിയ അപകടമാണ് ഇനിയൊരിക്കലും വെടിക്കെട്ട് ക്ഷേത്രത്തിൽ വേണ്ടെന്ന് തീരുമാനിച്ചത് വെടിക്കെട്ട് ഒഴിവായി ക്ഷേത്രത്തിന് ഒരു ലക്ഷം രൂപയുടെ ലാഭം ഉണ്ടായതായി ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് ടി പി വേണു സെക്രട്ടറി എ വി രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു ഇത്തവണ പൂരത്തിന് കൊണ്ടുവരുന്ന ഏഴ് […]

വി.എസ്. അച്യുതാനന്ദന് പദ്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ […]

വി.എസ്. അച്യുതാനന്ദന് പദ്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ […]

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കട ഉടമ ജയരാജൻ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കടയുടമ ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള […]

ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

.അങ്കമാലി ചെമ്പന്നൂർ പാറയിൽ വീട്ടിൽ ഷെര്‍ലി മാർട്ടിൻ ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ദേശീയപാതയിൽ കരിയാട് സിഗ്നൽ ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ജീവനക്കാരി ആയിരുന്നു. ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.

‘കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകും’ ; പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസം​ഗം. മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് […]

നാലേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ കാലടിയിൽ പിടിയിൽ

കാലടി; നാലേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ്’ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ അർജദ് ഹുസൈൻ (22 ), അജാജുൽ മണ്ഡൽ (42) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്നാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച്ച രാത്രി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് പിടികൂടിയത്. ബൈക്കിൽ കറങ്ങി നടന്നായിരുന്നു കഞ്ചാവ് വില്പന.. കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് […]

ഇടഞ്ഞ ആനയുടെ ആക്രമണം; യുവാവ് മരിച്ചു

അങ്കമാലി: തിരുനായത്തോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൊവ്വര സ്വദേശി സൂരജ് (31) ആണ് മരിച്ചത്. യൂടൂബർ ആണ് സൂരജ്. ഉത്സവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ആന ഇടയുകയായിരുന്നു. 16 പേർക്കാണ് പരിക്കേറ്റിരുന്നത്. ബുധൻ രാവിലെ 11.45നായിരുന്നു സംഭവം. രാവിലെ 9 അഞ്ച് ആനകൾ പങ്കെടുത്ത ശീവേലിയിൽ തിടമ്പേറ്റിയ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് മൂന്നുപേർ ഉണ്ടായിരുന്നു. ആന പെട്ടെന്ന് ഇടഞ്ഞോടിയതോടെ ഇതിൽ ഒരാൾ താഴെ വീണു. […]

കോടനാട് പോലീസ് സ്റ്റേഷന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്

ആലുവ: റൂറൽ ജില്ലയിലെ കോടനാട് പോലീസ് സ്റ്റേഷന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്. മികവുറ്റ പ്രവർത്തനങ്ങൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് സ്റ്റേഷനുള്ളത്. കൂടുതൽ പൊതു ജന സൗഹൃദം, ഭൗതിക സാഹചര്യങ്ങളുടെ മികവ്, കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ്, ഡിജിറ്റൽ സൗകര്യങ്ങൾ, മികച്ച അന്വേഷണം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് സർട്ടിഫിക്കറ്റിന് അർഹത നേടിയത്. 1987 ൽ ആണ് കോടനാട് പോലിസ് സ്റ്റേഷൻ സ്ഥാപിതമായത്. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സ്റ്റേഷൻ അങ്കണത്തിൽ ശനിയാഴ്ച വൈകീട്ട് ജില്ലാ പോലീസ് മേധാവി എം. […]

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത റിമാന്‍ഡിൽ

കോഴിക്കോട്: ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത റിമാന്‍ഡിൽ. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്.  ജാമ്യം നൽകണമെന്ന് ഷിംജിത കോടതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് വരുമ്പോൾ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി […]