14

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
287 views 1 sec 0 Comment

വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം; ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

admin - May 8, 2026

ആലൂവ: വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം  ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും, ശ്രീജ, സുധീർ എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലും അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ആറ് ടീമുകളായി തിരിഞ്ഞ് പെരുമ്പാവൂർ ,ആലുവ, പുത്തൻകുരിശ് ,മുനമ്പം സബ് ഡിവിഷൻ പരിധികളിലാണ് റെയ്ഡ് നടത്തിയത്.

കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കര കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അവയവ കച്ചവടത്തിന് ഉപയോഗിക്കുന്നതിനായി എംഎൽഎ -എംപി എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർപാഡുകൾ,വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജ രേഖകൾ, ജില്ലയിലെ പ്രധാന ആശുപത്രികളിലെ ബ്ലാങ്ക് വ്യാജ ലെറ്റർപാഡിൽ ഡോക്ടറുടെ പേരും സീലും ഒപ്പും വച്ച് ക്രത്രിമമായി തയ്യാറാക്കി രോഗികളുടെ പേരും വിലാസവും വൃക്ക ദാതാവിനെ പേരും വിലാസവും രേഖപ്പെടുത്തി പിസിസി ലഭിക്കുന്നതിനായി പോലീസിൻ്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലെറ്ററുകളും കണ്ടെത്തി. ഈ കേസിലാണ് സണ്ണി വർഗീസ് ,സിനി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

ചിത്രപ്പുഴ പോഞ്ഞാശ്ശേരി റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സൈൻ എച്ച്.ഡി ഡിജിറ്റൽ സ്റ്റുഡിയോയിൽ നടത്തിയ റെയ്ഡിൽ അവയവക്കച്ചവടം നടത്തുന്നതിനായി സൂക്ഷിച്ചുവരുന്ന വ്യാജ രേഖകൾ’ ബ്ലാങ്ക് ലെറ്റർപാഡുകൾ, സീലുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ എന്നിവ കണ്ടെടുത്തു.ഈ കേസിലാണ് സനോജിനെ അറസ്റ്റ് ചെയ്തത്. വടക്കേക്കരയിലെ ഒരു വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ എറണാകുളത്തെ പ്രധാന ഹോസ്പിറ്റലിൽ നിന്നുള്ള വൃക്ക ദാതാവിൻ്റെ സമ്മതപത്രവും മറ്റു വ്യാജ രേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി .

ഇതുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങാല ഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയതിൽ വ്യാജ രേഖകളും വ്യാജ മുദ്രകളും ഹാർഡ് ഡിസ്കവളും കണ്ടെത്തി ഇതുമായി ബന്ധപ്പെട്ടതാണ് കൊല്ലം ജില്ലയിലെ കിളിക്കല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീജ, സുധീർ എന്നിവരുടെ വീട്ടിൽ പരിശോധന നടത്തിയത് . ഇവിടെനിന്ന് അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്ന വ്യാജ രേഖകൾ കണ്ടെത്തി. റാക്കറ്റിലെ മുഴുവൻ പേരെയും പിടികൂടുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

PREVIOUS

സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രാഥമിക നടപടികൾ തുടങ്ങി കെഎസ്ആർടിസി

NEXT

തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്കു നടൻ വിജയ്; കേവലഭൂരിപക്ഷമായ 118 തൊട്ട് വിജയ്
Related Post
March 16, 2025
നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
January 27, 2026
എയർപോർട്ട് ലെയ്സൻ ഓഫീസർ സാബു വർഗീസിൻ്റെ അന്വേഷണ മികവിന് കൊച്ചി മെട്രോയുടെ ആദരം
March 2, 2024
ബോധപൂര്‍വമായ ലൈംഗികാതിക്രമം; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം
March 14, 2025
കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 2 കിലോ കഞ്ചാവ് പിടികൂടി
Comments are closed.
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
October 14, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
News Vision
News Vision
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട്
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും

Recent Posts

  • ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
© Copyright 2025 - Newsvision. All Rights Reserved