മന്ത്രിപ്പട്ടികയിൽ സർപ്രൈസ് എൻട്രികൾ. 20 മന്ത്രിമാരുടെ പട്ടി ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: നീണ്ട അനശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ പട്ടിക തയാർ. നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി പട്ടിക ​ഗവർണർക്ക് കൈമാറി. 20 മന്ത്രിമാരുടെ പട്ടികയാണ് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ എടുത്തപ്പെട്ട തീരുമാനമാണ് മന്ത്രിപ്പട്ടിക തയാറാക്കിയതെന്നും അർഹതപ്പെട്ട ഒരുപാട് പേരെ ഉൾക്കൊള്ളിക്കാനായില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് […]

സംസ്ഥാനത്ത് വേനൽ മഴ ശക്തം, അടുത്ത 5 ദിവസം മഴ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ ശക്തം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമനുസരിച്ച് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, […]

കാറിന് തീപിടിച്ച് ​ഗർഭിണി മരിച്ച സംഭവം; ഷോർട്ട് സർക്യൂട്ട് അല്ലെന്ന് എംവിഡി

കോഴിക്കോട്: കോഴിക്കോട് കാറിന് തീ പിടിച്ചു ഗർഭിണി മരിച്ച സംഭവത്തിൽ കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താൻ ആയില്ല. ഷോർട്ട് സർക്യൂട്ട് അല്ലെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വയറിങ്ങിന് തകരാർ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നുമാണ് കണ്ടെത്തൽ. കാറിന്റെ പിറകിൽ നിന്നാണ് തീ പടർന്നത്. കാരണം കണ്ടെത്താൻ പരിശോധന തുടരും. ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുന്നു. ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് […]

റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല്

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. മാലയില്‍ കൊരുത്തിരുന്നത് യഥാർഥ പുലിപ്പല്ലാണെന്ന് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിനു പിന്നാലെ വനംവകുപ്പ് വേടനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. നേരത്തേ വേട്ടയാടലും തിരിച്ചറിഞ്ഞിട്ടും അനധികൃതവസ്തു കൈവശം വെച്ചു എന്നതുമായ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് വനംവകുപ്പ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു […]

പെരുമ്പാവൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പെരുമ്പാവൂരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രന്‍, അംബിക ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. വീട്ടിന് പുറത്തെ മരത്തിൽ തൂങ്ങിയ നിലയാണ് ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം.

കാൽപാദങ്ങളിൽ സിംഹചിത്രം വരച്ച് രേഷ്മ യു. രാജിന്റെ വേറിട്ട നൃത്താവിഷ്‌കാരം

കാലടി: കാലടിയിൽ മെയ് 16ന് ആരംഭിക്കുന്ന ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മുന്നോടിയായി നർത്തകി രേഷ്മ യു. രാജ് അവതരിപ്പിച്ച വേറിട്ട നൃത്താവിഷ്‌കാരം ശ്രദ്ധേയമായി.  പ്രത്യേക ബോർഡിൽ കാൽപാദങ്ങൾ ചലിപ്പിച്ച്കൊണ്ട് ദേവിയുടെ വാഹനമായ സിംഹത്തിന്റെ ചിത്രം വരച്ചാണ് നൃത്തം അവതരിപ്പിച്ചത്. ജവഹർ ലാൽ നെഹ്‌റു മകൾ ഇന്ദിരഗാന്ധിക്ക് അയച്ച കത്തുകൾ ഇതിവൃതമാക്കിയുള്ള നൃത്തവും അവതരിപ്പിച്ചു. ഫെസ്റ്റിവൽ ചെയർമാൻ കെ. ടി. സലിം ഭദ്രദീപം തെളിയിച്ചു. എ. ആർ. അനിൽകുമാർ അദ്ധ്യ ക്ഷത വഹിച്ചു. കെ. കെ കർണ്ണൻ, പവിഴം എൻ. […]

ലാഭത്തിലെ വിരോധം; തലയിണ കമ്പനി കത്തിച്ച കേസിൽ എതിര്‍ സ്ഥാപന ഉടമ പിടിയിൽ

പെരുമ്പാവൂർ: തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ വീട്ടിൽ സിദ്ദിഖ് (39) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നായിരുന്നു സംഭവം. മുടിക്കൽ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയണ കമ്പനിയാണ് തീ വച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പിടികൂടിയ ആളുടെ സ്ഥാപനത്തേക്കാൾ ലാഭത്തിൽ പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നു എന്ന വിരോധത്താൽ ആണ് തീവച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതിയുടെ ഇരുചക്രവാഹനം കേടാണെന്ന് കളവ് പറഞ്ഞ് […]

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. 7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. റഹീസ് (20) ഫഹദ്(19) ബഹാസ് (18) സിയാദ് (18) എന്നിവരാണ് മരിച്ചത്. 2 വിദ്യാര്‍ത്ഥികള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലാണ്. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. 4 പേര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ ഇവരെ മഞ്ചേരി […]

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർകോട്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്. വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാ​ഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പ് ബൈക്കപകടത്തിൽ മണിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം മണി മരിക്കുകയായിരുന്നു. […]

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർകോട്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്. വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാ​ഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പ് ബൈക്കപകടത്തിൽ മണിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം മണി മരിക്കുകയായിരുന്നു. […]

ബൈക്കിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

അങ്കമാലി: ബൈക്കിൽ കാറിടിച്ച് യുവതി മരിച്ചു.കാസർഗോഡ് നെല്ലിക്കട്ട ഇഷാന ഇസ്മത് (22) ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലുമണിയോടെ അത്താണി- എയർപോർട്ട് വി ഐ പി റോഡിൻ്റെ തുടക്കത്തിലുള്ള പെട്രോൾ പമ്പിനു സമീപത്താണ് അപകടം നടന്നത്. ബൈക്കിനു പുറകിൽ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. അമിത വേഗതയിലെത്തിയ സ്വിഫ്റ്റ് കാർ ആണ് അപകടം വരുത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം അങ്കമാലി എൽ എഫ് ആശുപത്രി മോർച്ചറിയിൽ.നെടുമ്പാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വണ്ടിയോടിച്ച സുഹ്യത്ത് കാസർഗോഡ് സ്വദേശി […]

കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ ഇടമലയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോതമംഗലം : ഇടമലയാറിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. മൂവരും കോതമംഗലം ബസേലിയസ് ഡെൻറൽ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ്. പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. രാവിലെ ഒമ്പത് പേരടങ്ങുന്ന സംഘം പലവൻപടിപുഴയിൽ കുളിക്കാനിറങ്ങിയതാണ്. ഇവരിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു. വനത്തോടു ചേർന്നുള്ള പ്രദേശമാണ്. വൈദ്യുതോൽപ്പാദനത്തിന് ശേഷം വെള്ളം തുറന്നു വിടുന്നതിനാൽ നല്ല ഒഴുക്കുള്ള പ്രദേശമാണ്. […]

സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണ്ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ

കാലടി: സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണ്ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലു (35) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയോട് വീട് ജപ്തിയാണെന്നും, അച്ഛന് സുഖമില്ലെന്നും , ഓപ്പറേഷൻ വേണമെന്നും, പ്ലൈവുഡ് ബിസിനസ് തുടങ്ങണമെന്നും മറ്റും കളവു പറഞ്ഞ് പലതവണകളായി അറുപതു പവൻ്റെ സ്വർണാഭരണങ്ങളും, പന്ത്രണ്ടു ലക്ഷത്തോളം രൂപയും തിരിച്ചു തരാമെന്നു പറഞ്ഞ് വാങ്ങിയെടുക്കുകയായിരുന്നു. സ്വർണ്ണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പ […]

അങ്കമാലിയിൽ പട്ടാപ്പകൽ ക്രൂരത; പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു

അങ്കമാലി: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു. പ്രതി ഉത്തർപ്രദേശ്​ സ്വദേശി രാജേഷ്​ അറസ്റ്റിൽ. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറിയത്. പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ആളാണ് രാജേഷ്. ജോലിക്കായി പോകുന്ന വഴിയേ ഈ വീടിനെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും ഉടൻ തന്നെ അങ്കമാലി […]

മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ്‌ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയസത്യവാചകം വിജയ് ചൊല്ലുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ […]

റോജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പ്രതിഷേധം; ‘കെ.സി അനുകൂല നിലപാട്’ ആരോപിച്ച് അങ്കമാലിക്കാരുടെ പൊങ്കാല

അങ്കമാലി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഡൽഹിയിൽ നടന്ന നിർണായക ചർച്ചകൾക്ക് പിന്നാലെ സമൂഹമാധ്യമത്തിൽ റോജി എം ജോൺ എംഎൽഎയ്ക്ക് എതിരെ അങ്കമാലിക്കാരുടെ പൊങ്കാല. വി.ഡി സതീശനും, കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ കാണുന്ന വീഡിയോ റോജി തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചതോടെയാണ് പ്രതിഷേധ കമന്റുകൾ നിറഞ്ഞത്. കെ.സി വേണുഗോപാലിന് അനുകൂലമായ നിലപാടാണ് റോജി സ്വീകരിക്കുന്നതെന്നാരോപിച്ചാണ് അങ്കമാലിയിലെ കോൺഗ്രസ് പ്രവർത്തകരും അനുയായികളും കമന്റുകളിലൂടെ വിമർശനം ഉയർത്തുന്നത്. റോജിയുടെ നിലപാട് പ്രവർത്തകരിൽ അതൃപ്തി സൃഷ്ടിച്ചെന്നാണ് സൂചന. പോസ്റ്റിന് താഴെ നിരവധി […]

ആലുവയിൽ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; വെസ്റ്റ് ബംഗാൾ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ

ആലുവ: ആലുവയിൽ രണ്ടു പേരെ വധിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പൊലീസിൻ്റെ പിടിയിൽ . ആലുവയിലെ ബാറിനു സമീപം രണ്ടു പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് വെസ്റ്റ് ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ്, (37) കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് പരിക്കേറ്റത്. 5 ന് രാത്രിയാണ് സംഭവം. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് […]

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം: ട്രെയിൻ യാത്രക്കിടെ ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശി നാൽപത് വയസുള്ള സാനിഷാണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം. മുത്തച്ഛനൊപ്പം ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോയാണ് പ്രതി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെ‌ട്ടിപ്പിക്കുന്ന സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെൺകുഞ്ഞിനെയാണ് ക്രൂരമായ ലൈം​ഗികാതിക്രമത്തിനിരയാക്കിയത് സാനിഷ് വധശ്രമകേസിലടക്കം പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞും മുത്തച്ഛനും തറയിലാണ് […]

വിഡി സതീശൻ മുഖ്യമന്ത്രി ആകാൻ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജ

കൊച്ചി: വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന പ്രാർഥനയോടെ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തി. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് വഴിപാടുകൾ ബുക്ക് ചെയ്തത്. ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നിവ ഉൾപ്പെടെയുള്ള വഴിപാടുകളാണ് നടത്തിയത്. ഇതിനായി 955 രൂപയാണ് ക്ഷേത്രത്തിൽ അടച്ചത്. വി ഡി സതീശനെ അനുകൂലിക്കുന്ന പ്രവർത്തകരുടെ ഭാഗത്ത് നിന്നും അദ്ദേഹത്തിനായി നിരവധി ഫ്ലക്സുകളും പ്രാർത്ഥനകളുമാണ് […]

തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്കു നടൻ വിജയ്; കേവലഭൂരിപക്ഷമായ 118 തൊട്ട് വിജയ്

ന്യൂഡൽഹി: ഇടതു പാർട്ടികളും വിസികെയും പിന്തുണ ഉറപ്പു നൽകിയതോടെ കേവലഭൂരിപക്ഷമായ 118 തൊട്ട് വിജയ്. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി വിജയ് വീണ്ടും ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ്. ഇതിനു മുൻപ് രണ്ട് തവണ വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും 118 എംഎൽഎമാർ പിന്തുണയ്ക്കുന്നുവെന്ന കത്ത് ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ കഴിയില്ലെന്ന തീരുമാനത്തിലായിരുന്നു ഗവർണർ. വിജയ് മത്സരിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ 108 സീറ്റുകളിലാണ് ഇത്തവണ ടിവികെ വിജയിച്ചത്. ഒരു സീറ്റിൽ നിന്ന് വിജയ് രാജി വച്ചാൽ […]