കാലടി: കാലടി ആദിശങ്കര ട്രെയിനിങ് കോളേജിന് ബിഎഡ് പരീക്ഷയിൽ മികച്ച നേട്ടം. വിവിധ വിഷയങ്ങളിലായി 16 വിദ്യാർത്ഥികൾ ആദ്യ 10 റാങ്കുകളിൽ ഇടം നേടി. ഇതിൽ 7 പേർ ഒന്നാം റാങ്ക് കരസ്ഥമാക്കി.
ഇംഗ്ലീഷ് വിഷയത്തിൽ ബിനിത ബിജു, മെറീന ജെയ്സൺ, ശ്രീലക്ഷ്മി എ. നായർ എന്നിവർ ഒന്നാം റാങ്ക് നേടി. കോമേഴ്‌സ് വിഷയത്തിൽ രേവതി ടി.ജി, ജിസ്ന ജോസ്, മരിയ സാൻറ്റീ എന്നിവർ ഒന്നാം റാങ്ക് നേടി. ഫിസിക്കൽ സയൻസിൽ വിഷ്ണുമായ ജെ ഒന്നാം റാങ്ക് കരസ്ഥമാക്കി.
മറ്റ് റാങ്കുകൾ: സെനുരിറ്റ (കോമേഴ്‌സ് – മൂന്നാം റാങ്ക്), സ്നേഹ ബാബു (മാത്സ് – മൂന്നാം റാങ്ക്), അരുണിമ എസ് കർത്താ (സംസ്‌കൃതം – മൂന്നാം റാങ്ക്), അലീന മേരി ബാബു (കോമേഴ്‌സ് – അഞ്ചാം റാങ്ക്), അഞ്ജന ആർ ചന്ദ്രൻ (ഫിസിക്കൽ സയൻസ് – ആറാം റാങ്ക്), ആതിര പി.എസ് (സംസ്‌കൃതം – ആറാം റാങ്ക്), ദേവിക ബാബു (നാച്ചുറൽ സയൻസ് – എട്ടാം റാങ്ക്), വി. രേഷ്മ (ഹിന്ദി – എട്ടാം റാങ്ക്), റാഫിന അബ്ദുൽഖാദർ (ഫിസിക്കൽ സയൻസ് – ഒൻപതാം റാങ്ക്) എന്നിവരാണ്.



