ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്ലിൻ ദാസിന് ജാമ്യം
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മർദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാദാസിന് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് കേസിൽ അറസ്റ്റിലായ പ്രതി ബെയ്ലിൻ ദാസിനെ കോടതി റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ബെയ്ലിൻ ദാസിനെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 27വരെയായിരുന്നു റിമാൻഡ് ചെയ്തിരുന്നത്. ജൂനിയർ അഭിഭാഷകയായ തന്നെ സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസ് ക്രൂരമായി മർദിച്ചുവെന്നായിരുന്നു ശ്യാമിലിയുടെ ആരോപണനം. പിന്നാലെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ […]
10 പോലീസുകാർക്ക് വിശിഷ്ട സേവനത്തിന് ബാഡ്ജ് ഓഫ് ഓണർ
ആലുവ: എറണാകുളം റൂറൽ ജില്ലയിലെ 10 പോലീസുകാർക്ക് വിശിഷ്ട സേവനത്തിന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. വിവേക് കുമാർ (മുൻ എസ്.പി ആലുവ), എം.എം മഞ്ജു ദാസ് (ഇൻസ്പെക്ടർ ആലുവ), ജി.എസ് അരുൺ (എസ്.ഐ ജില്ലാ ക്രൈംബ്രാഞ്ച്), ഏ.കെ സന്തോഷ് കുമാർ (എസ്.ഐ ജില്ലാ ക്രൈംബ്രാഞ്ച്), കെ.ബി പ്രസാദ് (അസി. സബ് ഇൻസ്പെക്ടർ ഡി സി പി എച്ച് ക്യു ആലുവ), ബോബി കുര്യാക്കോസ് (അസി. സബ് ഇൻസ്പെക്ടർ സൈബർ സെൽ ), എസ്.എസ്.ശ്രീലാൽ (എസ്.ഐ ആലുവ), […]
താലൂക്ക് ലൈബ്രറി കൗൺസിൽ വർണ്ണോത്സവം
കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലും സഹൃദയ കലാവേദി ആൽഡ് ലൈബ്രറിയും സംയുക്തമായി വർണ്ണോത്സവം കളിമുറ്റം ബാലവേദി പരിശീലനപരിപാടി സംഘടിപ്പിച്ചു. സഹൃദയ ലൈബ്രേറി പ്രസിഡൻ്റ് ടി.എൽ. പ്രദീപ് അദ്ധ്യക്ഷനായ യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, എസ്.എ.എം കമാൽ, കെ.എ.രാജേഷ്, ജുവൽ ഷൈജു, ആദി ഷൈജു, സോനു രാജു, ബദരിനാഥ്.സി.എ , അനന്ദു ഷിജു, വർഗ്ഗീസ് മൂലൻ, ടി.സി. ബാനർജി, ലൈബ്രറി സെക്രട്ടറി ഷൈൻ .പി. […]
പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്സോ ചുമത്തി, അന്വേഷണം
കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്. 50 ഗ്രാം കഞ്ചാവുമായാണ് പൊലീസ് ഇയാളെ ആദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് ചോദ്യം ചെയ്യലിനിടെ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് […]
സംസ്ഥാനത്ത് വീണ്ടും കോളറ മരണം
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ ബാധിച്ച് കവടിയാര്‍ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 20ന് തിരുവനന്തപുരത്തെ സ്വകാര്യ […]
കാഞ്ഞൂർ കോഴിക്കാടൻപടിയിൽ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു
കാലടി: കാഞ്ഞൂർ കോഴിക്കാടൻപടിയിൽ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. സെബാസ്റ്റിയനെയാണ് കുറുനരി കടിച്ചത്. കാലിനാണ് കടിയേറ്റത്. വൈകീട്ട് 6 മണിയോടയായിരുന്നു സംഭവം. വീടിനടുത്ത് കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് കുറുനരി കടിച്ചത്. ഉടൻ സെബാസ്റ്റിയനെ മറ്റൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സക്കായി സെബാസ്റ്റിയനെ കളമശേരി മെഡിക്കൽ കോളേജിലെക്ക് മാറ്റി.
അജിത കുമാരിക്ക് യാത്രയയപ്പ് നൽകി
കാലടി: 45 വർഷത്തെ സേവനത്തിന് ശേഷം പിരാരൂർ പോസ്റ്റാഫിസിൽ നിന്നും പോസ്റ്റ് മാസ്റ്ററായി വിരമിച്ച പി ജി അജിത കുമാരിക്ക് നന്മകൾക്കെന്തു സുഗന്ധം പദ്ധതിയും പിരാരൂർ ഗ്രാമവാസികളും ചേർന്ന് യാത്രയയപ്പ് നൽകി.മെമ്പർ അംബിക ബാലകൃഷ്ണൻ ഉപഹാരം നൽകി.വാവച്ചൻ താടിക്കാരൻ. സെബാസ്റ്റ്യൻ ജോർജ് പി കെ വേലായുധൻ. വി എ. ഡേവീസ് ബാബു തോമസ് എന്നിവർ പ്രസംഗിച്ചു
യുവാവിനെ കാറിടിച്ച് കൊന്ന കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊച്ചി: നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്ന കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിഐഎസ്എഫ് സൗത്ത് സോൺ ഡിഐജി ആണ് നടപടി എടുത്തത്. സംഭവം മുതിർന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥർ അന്വേഷിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. പൊലീസ് അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുമെന്നും സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പാശ്ശേരിയിൽ സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിലെ ഷെഫായ ഐവിൻ രാത്രി വീട്ടിൽ നിന്ന് […]
മലപ്പുറം കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ നാട്ടുകാർ അറിയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര […]