FEATURED

അമ്മ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്‍റ്; യുവാവ് അറസ്റ്റിൽ

ചെർപ്പുളശേരി: സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ച യുവാവിനെ അറസ്റ്റു ചെയ്ത് ചെർപ്പുളശേരി പൊലീസ്. ചെർപ്പുളശേരി സ്വദേശി സുകേഷ് പി. മോഹനെതിരെയാണ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിത് വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്‍റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്നും എഫ്ഐആറിൽ‌ പറയുന്നു. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ പൊലീസ് നിരീഷണം ശക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡയ വഴി വ്യാജ […]

FEATURED

9 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ

കൊച്ചി: ദുബായിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ വലഞ്ഞു യാത്രക്കാർ. ശനിയാഴ്ച രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. പിന്നീട് യാത്രക്കാർ മണിക്കൂറുകൾ കാത്തിരുന്നശേഷം രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നമാണു വിമാനം റദ്ദാക്കാൻ കാരണമെന്ന് അധികൃതർ […]

FEATURED

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അഖിൽ മാരാർക്കെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയതിന് സംവിധായകൻ അഖില്‍ മാരാര്‍ക്കെതിരെ കേസ്. കൊച്ചി ഇൻഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഇ മെയില്‍ വഴി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇൻഫോപാര്‍ക്ക് പൊലീസ് അറിയിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാൾ വാഴട്ടേയെന്ന് ഫേസ്ബുക്കിലൂടെ തന്നെ അഖിൽ പ്രതികരിച്ചു.    

FEATURED

വയനാട് പുനരധിവാസം; അൻവർ സാദത്ത് എംഎൽഎ 10 വീടുകൾ നിർമ്മിച്ച് നൽകും

ആലുവ: വയനാട് പുനരധിവാസത്തിന് അൻവർ സാദത്ത് എംഎൽഎ 10 വീടുകൾ നിർമ്മിച്ച് നൽകും. ആലുവയുടെ കൈത്താങ്ങായാണ് വീടുകൾ നിർമിച്ച് നൽകുന്നത്. സുമനസ്സുകളായ സ്‌പോൺസർമാരുടെ സാമ്പത്തിക സഹായത്തോടെയായിരിക്കും വീടുകൾ നിർമ്മിച്ചു നൽകുക. ദുരിത ബാധിത പ്രദേശങ്ങളും ക്യാമ്പുകളും നേരിട്ടു സന്ദർശിച്ചപ്പോൾ മനസ്സലിയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. അതുകൊണ്ടാണ് എല്ലാം നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് ഇങ്ങനെയൊരു സഹായം ഒരുക്കുവാൻ തയ്യാറായതെന്ന് എം.എൽ.എ പറഞ്ഞു. ആലുവയിൽ അമ്മക്കിളിക്കൂട് പദ്ധതിയിൽ പൂർത്തിയായ 53 ഭവനങ്ങൾ കൈമാറുകയും 3 വീടുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. 2018 ലെ പ്രളയത്തിൽ […]

FEATURED

രക്ഷാപ്രവര്‍ത്തനത്തിനിടെ വനത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

കൽപറ്റ: രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലേക്ക് പോകവെ വനത്തിൽ കുടുങ്ങിയ യുവാക്കളെ അതിസാഹസികമായി രക്ഷിച്ച് ദൗത്യസംഘം. ഇവരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. മലപ്പുറം പോത്തുകലില്‍ നിന്ന് ചാലിയാര്‍ പുഴ നീന്തിക്കടന്ന് വയനാട്ടിലേക്ക് പോകവെയാണ് ഇവർ വനത്തിൽ കുടുങ്ങിയത്. പോത്തുകല്‍ മുണ്ടേരി സ്വദേശികളായ റഹീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹ്‌സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തായി കുടുങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ട പലരുടെയും മൃതദേഹം ഇവിടെയുണ്ടെന്നും പൊലീസ് ഇവിടേക്ക് എത്തുന്നില്ല, അവിടെയാണ് തെരച്ചില്‍ നടത്തേണ്ടതെന്നും ആരോപിച്ച് […]

FEATURED

ഉരുൾ പൊട്ടൽ: അടിയന്തര ധനസഹായമായി 4 കോടി രൂപ അനുവദിച്ചു

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരൽമല, അട്ടമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള അടിയന്തര ധനസഹായമായി 4 കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽനിന്നാണ് ജില്ലാ കളക്ടർക്ക് 4 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. വയനാടിന്‍റെ കൈപിടിച്ചുയർത്താൻ കേരള ജനത ഒന്നിച്ചു നിൽക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസം […]

FEATURED

വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ നൽകും: മോഹൻലാൽ

മേപ്പാടി∙ വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ. ആദ്യഘട്ടമായാണ് 3 കോടി രൂപ നൽകുക. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകൾ സന്ദർശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. 2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. ‘‘വളരെ സങ്കടകരമായ കാഴ്ചകളാണ് വയനാട്ടിൽ കണ്ടത്. ഇവിടെത്തിയാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ. ഒറ്റനിമിഷം കൊണ്ട് ഒട്ടേറെപ്പേർക്ക് ഉറ്റവരെയും ഉടയവരെയും […]

FEATURED

വയനാടിനൊരു കൈത്താങ്ങായി പോലീസുദ്യോഗസ്ഥൻ

ആലുവ: വയനാടിനൊരു കൈത്താങ്ങായി പോലീസുദ്യോഗസ്ഥൻ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ നൽകിയാണ് എറണാകുളം റൂറൽ സ്പെഷൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ പി.എസ് വേണുഗോപാൽ മാതൃകയായത്. ജില്ലാ സ്പെഷ്ൽ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.വി സനിൽ തുക ഏറ്റു വാങ്ങി. വേണുഗോപാ പാലിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്നും, വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ ഇതു പോലെ ഓരോരുത്തരും […]

FEATURED

സംസ്‌കൃത സർവകലാശാലയുടെ വനിത ഹോസ്റ്റലുകളിൽ കെയർ -ടേക്കർ (മേട്രൺ) ഒഴിവുകൾ

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വനിത ഹോസ്റ്റലുകളിൽ കെയർ-ടേക്കർ (മേട്രൺ) തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതഃ അംഗീകൃത സർവ്വകലാശാല ബിരുദം. പ്രായപരിധിഃ 30-40. എസ്. സി. എസ്. ടി., ഒ. ബി. സി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതായിരിക്കും. മുൻപരിചയം അഭിലഷണീയം. പ്രതിദിനം 660/- രൂപയാണ് വേതനം. പരമാവധി പ്രതിമാസം 17,820/- രൂപ വേതനമായി ലഭിക്കുക. അപേക്ഷ ഫീസ് [500/-(ജനറൽ), 200/-(എസ്. സി. /എസ്. ടി.)] യൂണിയൻ ബാങ്ക് […]