അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു: ഇടവേള ബാബുവിനെതിരെ കേസ് എടുത്തു
കൊച്ചി: നടിയുടെ പരാതിയില്‍ നടന് ഇടവേള ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ കൊച്ചി നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഇടവേള ബാബു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് നടി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി : കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കെന്ർറോൺമെന്റ് […]
അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; സെപ്റ്റംബർ ഒന്നിന് 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി
കൊച്ചി: അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്നിന് 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ ഏതു സ്റ്റേഷനിലാണോ യാത്ര അവസാനിപ്പിച്ചത് അവിടെ നിന്ന് തിരികെ യാത്ര പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. പാലക്കാട് – എറണാകുളം മെമു (06797), എറണാകുളം – പാലക്കാട് മെമു (06798) എന്നിവയാണ് പൂർണമായും റദ്ദാക്കിയ രണ്ടു ട്രെയിനുകൾ. തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ഭാഗികമായി റദ്ദാക്കും.
‘അമ്മ’യിലെ കൂട്ടരാജിയിൽ ഭിന്നത; രാജിവച്ചിട്ടില്ലെന്ന് സരയുവും അനന്യയും
കൊച്ചി: അമ്മയിലെ കൂട്ടരാജിയിൽ ഭിന്നത. സംഘടനയുടെ എക്സിക്യൂട്ടിവിൽ നിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. ഭരണ സമിത പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുൻ നേതൃത്വത്തിന്റെ പ്രതികരണം. നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവ വിട്ടതെന്നും മുൻ നേതൃത്വം പറഞ്ഞു. നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. നടിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് അമ്മ ഭരണ സമിതി പ്രസിഡന്റ് മോഹൻലാൽ പിരിച്ചു വിട്ടത്.
കാലടിയിൽ തിയേറ്റർ മാനേജർക്ക് മർദനമേറ്റു
കാലടി : സിനിമകാണാനെത്തിയ യുവാക്കളുടെ സംഘം തിയേറ്ററിൽ ബഹളം വെച്ചത് ചോദ്യംചെയ്ത തിയേറ്റർ മാനേജർക്ക് മർദനമേറ്റു. ജവഹർ തിയേറ്റർ മാനേജർ മാണിക്യമംഗലം സ്വദേശി ലാലുവിനാണ് മർദനമേറ്റത്. ലാലുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനാണ് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാലടി പോലീസ് കേസെടുത്തു.
സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു
അങ്കമാലി : ശില്പിയും ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹ സംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി.എ. സേവ്യറിന്റെയും അൽഫോൺസയുടെയും മകനാണ്. ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തിവരുകയായിരുന്നു.തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽനിന്ന് ബി.എഫ്.എ. പൂർത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് ശില്പകലയിൽ എം.എഫ്.എ. ചെയ്തു. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു. സഹോദരൻ: […]
നടൻ സിദ്ദിഖിനെതിരെ കേസെടുത്തു
തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് […]
‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് വിവരം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം […]
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി,
തൃശ്ശൂര്‍: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വീണ്ടും ക്ഷോഭിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശ്ശൂരില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി അദ്ദേഹം കാറില്‍ കയറി പോയി. എന്റെ വഴി എന്റെ അവകാശം എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മൈക്ക് തട്ടിമാറ്റി ക്ഷോഭിച്ചായിരുന്നു മന്ത്രി പോയത്. ചൊവ്വാഴ്ച രാവിലെ ഒല്ലൂരില്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെ കബറിടം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിഷയത്തില്‍ അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറിയിരുന്നു. അമ്മയുടെ യോഗത്തില്‍നിന്ന് ഇറങ്ങി വരുമ്പോള്‍ ഈ ചോദ്യം ചോദിക്കണമെന്നും […]



