വിറങ്ങലിച്ച് വയനാട്; മരിച്ചവരുടെ എണ്ണം 73 ആയി
വയനാട്∙ മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 73 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെൽത്ത് സെന്ററിൽ 35 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളുമുണ്ട്. ചാലിയാറിൽ ഒഴുകിയെത്തിയ 20 മൃതദേഹങ്ങളാണ് നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലും മലപ്പുറം ചുങ്കത്തറ ആശുപത്രിയിലും ഒരു മൃതദേഹം വീതവുമുണ്ട്. എഴുപതിലേറെപ്പേർ വിവിധ ആശുപത്രിയിലായി ചികിത്സയിലാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു […]
മഴ; പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി
ആലുവ: കാലവസ്ഥാ കേന്ദ്രങ്ങളുടെ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി. ഇതിന്‍റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് മൺസൂൺ കൺടോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. ഇത് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും. സ്റ്റേഷനുകളിലെ സംവിധാനങ്ങൾ ഇതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. വെള്ളം കയറുന്നു എന്ന അവസ്ഥയുണ്ടായാല്‍ നേരിടുന്നതിന് ജില്ലാ പോലിസ് ആസ്ഥാനത്ത് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീം […]
വിവിധ ഡാമുകൾ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
തൃശൂര്‍: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നതായും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നു. അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രം അടച്ചു. പീച്ചി ഡാമിന്‍റെ 4 സ്പില്‍വേ ഷട്ടറുകള്‍ 150 സെ.മീ വീതവും, വാഴാനി ഡാമിന്‍റെ 4 ഷട്ടറുകള്‍ 90 സെ.മീ വീതമാണ് തുറന്നത്. പൂമല ഡാമിന്‍റെ 4 ഷട്ടറുകള്‍ 15 സെ.മീ വീതവും പത്താഴക്കുണ്ട് […]
ചെളിയിൽ പുതഞ്ഞ് ജീവനുവേണ്ടി മണിക്കൂറുകൾ നീണ്ട പോരാട്ടം; ഒടുവിൽ സാഹസിക രക്ഷപ്പെടുത്തല്‍
മാനന്തവാടി: വയനാട്ടിൽ ഉരുൾപൊട്ടലിൽ പെട്ട് ചെളിയിൽ പുതിഞ്ഞ നിലയിൽ കണ്ടെത്തിയ ആളെ രക്ഷപ്പെടുത്തി. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചു. അരുണ്‍ കുമാര്‍ എന്നയാളാണ് മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞു കിടന്നത്. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ മേഖല പൂര്‍ണമായി ഒറ്റപ്പെട്ടുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ വളരെ പ്രയാസമായിരുന്നു. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് ഒരാള്‍ കുടുങ്ങിയിരുന്നത്. […]
വയനാട് ദുരന്തം; മരണ സംഖ്യ 50 കടന്നു
മാനന്തവാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ പെട്ട് മരിച്ചവരുടെ എണ്ണം 55 ആയി. നൂറുകണക്കിന് ആളുകൾ പ്രദേശത്ത് കുടങ്ങിക്കിടക്കുന്നുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. പരുക്കേറ്റവരിൽ ചികിത്സയിൽ കഴിയുന്നവരും കുടുങ്ങിക്കിടക്കുന്നവരുമായി നിരവധി പേരാണുള്ളത്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ വരും മണിക്കൂറുകളിൽ വർധിക്കുമെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് 50 ൽ അധികം വീടുകൾ തകർന്നതായാണ് നിഗമനം. മുണ്ടക്കൈയിൽ പത്ത് വീടുകൾ മാത്രമാണ് ബാക്കിയുള്ളത്. സ്കൂളുകൾ തകർന്നു. മസ്ജിദ് തകർന്നു, ഉസ്താദി അടക്കമുള്ളവരെ കാണാനില്ലെന്നാണ് വിവരം. കാണാതായവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം പുഴയിൽ […]
തൃശൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; അമ്മയും മകളും മരിച്ചു
തൃശൂർ: മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു. ഷോളയാര്‍ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയായ മുക്ക് റോഡിലാണ് സംഭവം. രാജേശ്വരി(45), മകള്‍ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിൽ കണ്ടതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞ. മണ്ണ് നീക്കി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രധാമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനതിന് […]
പാലക്കാട് കനത്ത മഴ; ചുരം റോഡുകളിലേക്ക് യാത്രാ നിരോധനം, വെള്ളച്ചാട്ടത്തിലേക്ക് പ്രവേശന വിലക്ക്
പാലക്കാട്: പാലക്കാട് ജില്ലയിലെ ചുരം റോഡിലേക്ക് യാത്രാ നിരോധനവും വെള്ളച്ചാട്ടത്തിലേക്കുമുള്ള പ്രവേശനത്തിന് കർശന നിയന്ത്രണം. മലയോര മേഖലയില്‍ ശക്തമായ മഴയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി. കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി.പാലക്കാട് ഗായത്രി പുഴയിലെയും മംഗലം പുഴയിലെയും വിവിധ പാലങ്ങള്‍ മുങ്ങി.ഗായത്രി പുഴയിലെ വെങ്ങന്നൂര്‍, പത്തനാപുരം, എടാംപറമ്പ് തുടങ്ങിയ തുടങ്ങിയ പാലങ്ങളാണ് മുങ്ങിയത്.മംഗലം […]
സംസ്ഥാനത്ത് അതിശക്തമഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യകേരളം മുതൽ വടക്കൻ കേരളത്തലും അതിശക്തമായ മഴതുടരുമെന്നാണ് റിപ്പോർട്ട്. മലപ്പുറം, കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. അടുത്ത മൂന്നു മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്ത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അതേസമയം, വയനാട്ടിലെ വൻ ഉരുൾപൊട്ടലിന് പുറമേ […]



