FEATURED

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിലുള്ള മുൻകരുതലിന്‍റേയും സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതിന്‍റേയും പശ്ചാത്തലത്തിൽ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (02-08-2024) അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് നാളെ അവധി. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളെജുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, മദ്രസകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്നാണ് അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചത്.

FEATURED

ഗർഭിണിയായ കുതിരയോട് കൊടുംക്രൂരത; മൂന്ന് പ്രതികൾ റിമാൻഡിൽ

കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ആക്രമിച്ച കേസിൽ ഇന്നലെ അറസ്റ്റിലായ 3 പ്രതികളെ റിമാൻഡ് ചെയ്തു. അയത്തിൽ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിൻ എന്നിവരാണ് റിമാൻഡിലായത്. പ്രസീദ് 11 ക്രിമിനൽ കേസിലും ബിവിൻ 4 ക്രിമിനൽ കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആദ്യം അറസ്റ്റിലായിരുന്നു. 6 പ്രതികളുള്ള കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്. ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ […]

FEATURED

ട്രാക്കിൽ വെള്ളം കയറി, ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി

തൃശ്ശൂർ: പൂങ്കുന്നം -ഗുരുവായൂർ സെക്ഷനിലെ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. ഇന്നത്തെ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് തൃശൂരിൽ നിന്നാകും പുറപ്പെടുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ നാളെ രാവിലെ 7.37 ന് പുതുക്കാട് നിന്ന് പുറപ്പെടും. തൃശ്ശൂരിൽ മഴ ശക്തമാണ്. അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ജില്ലയിൽ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആകെ 7864 പേരാണ് ക്യാമ്പുകളിലുളളത്. മണലി, കുറുമാലി, കരുവന്നൂര്‍, പുഴകളിലെ ജലനിരപ്പ് അപകടം നിലയുടെ മുകളിലാണ്. ഭാരതപ്പുഴ- […]

FEATURED

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഒന്നര വയസുകാരൻ ഇഷാൻ ശ്രീറാം

കാലടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഒന്നര വയസുകാരൻ ഇഷാൻ ശ്രീറാം. നൂറ്റി എൺപതിൽപരം വസ്തുക്കൾ തിരിച്ചറിയുക മാത്രമല്ല അവയുടെ സവിശേഷതകളും മനപ്പാഠമാണ് ഇഷാന്. പ്രധാനമന്ത്രി നരന്ദ്ര മോദി, പിണറായി വിജയൻ, ഗാന്ധിജി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ തിരിച്ചറിയാനും ഉണ്ണികുട്ടന് സാധിക്കും. തീർന്നില്ല സംഗീത ഉപകരണങ്ങൾ, പക്ഷികൾ, വന്യമൃഗങ്ങൾ, വളർത്ത് മൃഗങ്ങൾ, പ്രാണികൾ, ജലജീവികൾ, ആകൃതികൾ, ആക്ഷൻ വേർഡ്സ്, പഴങ്ങൾ, പച്ചക്കറികൾ , മനുഷ്യശരീരത്തിലെ അവയവങ്ങൾ, വീട്ടുപകരണങ്ങൾ, കായികമൽസരങ്ങൾ, വാഹനങ്ങൾ, നഴ്‌സറി ഗാനങ്ങൾ മുതലായവയെല്ലാം […]

FEATURED

കാലടി പഞ്ചായത്ത്; എൽഡിഎഫ് ഉന്നയിച്ച അരോപണം അടിസ്ഥാന രഹിതം; പഞ്ചായത്ത് കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു

കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ ഭരണപക്ഷത്തിനെതിരെ എൽഡിഎഫ് ഉന്നയിച്ച അരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിളളി. എൽഡിഎഫ് അംഗങ്ങളെ പഞ്ചായത്ത് കമ്മറ്റി ചേരുന്നതിന് ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. കഴിഞ്ഞ 26നാണ് കമ്മിറ്റിക്ക് നോട്ടീസ് ഇട്ടത്, 6 ദിവസങ്ങൾക്ക് മുൻപ് അന്ന് പഞ്ചായത്ത് ഓഫീസിനകത്ത് സമരം ചെയ്തിരുന്ന പ്രതിപക്ഷ അംഗങ്ങൾക്ക് ഓഫീസ് അസിസ്റ്റന്റ് നേരിട്ട് നോട്ടീസ് നൽകിയെങ്കിലും വീട്ടിൽ ലഭിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സമരശേഷം ഇവർ പോയപ്പോൾ നോട്ടീസ് നൽകാൻ വീടുകളിലെത്തിയെങ്കിലും ഇവർ കൈപ്പറ്റാതെ വന്നപ്പോൾ 5 […]

FEATURED

വയനാട് ദുരിതബാധിതർക്ക് കൈതാങ്ങായി തിരുവൈരാണിക്കുളം ക്ഷേത്രം

കാലടി: വയനാട് ദുരിതബാധിതർക്ക് കൈതാങ്ങായി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ട്രസ്റ്റ് 5 ലക്ഷം രൂപ സംഭാവന നൽകി. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, പ്രസിഡൻ്റ് പി.യു രാധാകൃഷ്ണൻ എന്നിവർ ചേർന്ന് കളക്ടർ എൻ.എസ് കെ ഉമേഷിന് ചെക്ക് കൈമാറി.  ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറി അശോക്  കൊട്ടാരപ്പിള്ളി, മാനേജർ എം.കെ കലാധരൻ, ട്രസ്റ്റംഗം എ മോഹൻ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. സുനാമി, കോവിഡ്, പ്രളയ ദുരിതങ്ങളിലും ട്രസ്റ്റ് ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]

FEATURED

ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വീതം പ്രഖ്യാപിച്ച് യൂസഫലിയും, കല്യാണരാമനും രവിപിള്ളയും

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി വീതം പ്രഖ്യാപിച്ച് ലുലുഗ്രൂപ്പ് ചെയർമാൻ യൂസഫലിയും, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമനും, വ്യവസായി രവി പിള്ളയും. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു കൂടാതെ വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ് , കെഎസ്എഫ് ഇ എന്നിവരും 5 കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. കനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎൽ 50 ലക്ഷം രൂപയും വനിതാ വികസന കോർപ്പറേഷൻ […]

FEATURED

കണ്ണീരിൽ കുതിർന്ന്‌ വയനാട്

മേപ്പാടി: ‌വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 243 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും  അധികൃതർ അറിയിച്ചു. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. മഴയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചിൽ. രാവിലെ ഇവിടെ സൈനികർ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങൾ പൂർണമായി മാറ്റാൻ സാധിച്ചിരുന്നില്ല.

FEATURED

6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എല്ലാ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കണ്ണൂരിൽ മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി. കാസര്‍കോട് ജില്ലയിൽ സിബിഎസ്ഇ, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. തൃശൂര്‍ ജില്ലയില്‍ […]