35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ 22 കാരൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സ്യൂട്ട്കേസിനുള്ളിൽ വെട്ടിമുറിച്ച് കഷണങ്ങളാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണികണ്ഠൻ എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്യൂട്ട്കേസുമായി […]
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു. നാന്നൂറിലധികം […]
പെരിയാറിൽ കുളിക്കാനിറങ്ങിയ 19കാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 19കാരൻ മുങ്ങി മരിച്ചു. ഓണമ്പിള്ളി എട്ടിയാട്ടിര വീട്ടിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് അൽഫാസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ഒക്കൽ എടവൂരിലാണ് സംഭവം ഉണ്ടായത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ അൽഫാസ് ഒഴുക്കിൽ പെടുകയായിരുന്നു. പിന്നീട് ഫയർഫോഴ്സിൽ വിവരമറിയിച്ചു. പെരുമ്പാവൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനിടെ മൃതദേഹം മുങ്ങിയെടുത്തു. പെരിയാറിനോട് ചേർന്ന് തന്നെയാണ് മുഹമ്മദിൻ്റെ വീട്.
ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും
ലണ്ടൻ∙ ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള മലയാളി റിന്‍സൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനനിലെ ഹിസ്ബുല്ല സംഘടനയ്ക്കായി പേജർ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇദ്ദേഹത്തിന്റെ കമ്പനി ഉൾപ്പെട്ടതായ സംശയത്തെ തുടർന്നാണു പരിശോധന. ബൾഗേറിയറുടെ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി. അന്വേഷണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ബിഎസി […]
സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ട് ഹാക്ക് ചെയ്‌തു
ദില്ലി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട നിലയില്‍. യൂട്യൂബ് അക്കൗണ്ടിന്‍റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിളിന്‍റെ പേരാണ് ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി നടപടികള്‍ സംബന്ധിച്ച് മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളൊന്നും യൂട്യൂബ് അക്കൗണ്ടില്‍ ഇപ്പോള്‍ കാണാനില്ല. പകരം യുഎസ് ആസ്ഥാനമായുള്ള റിപ്പിളിന്‍റെ ക്രിപ്റ്റോ കറന്‍സി പ്രൊമോഷന്‍ വീഡിയോകളാണ് സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ യൂട്യൂബ് ചാനലില്‍ ഇപ്പോള്‍ എക്‌സ്ആര്‍പി എന്ന ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് […]
പൾസർ സുനി പുറത്തേക്ക്; ജാമ്യത്തിൽ വിട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു സിം ൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമന്ങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥകൾ. ഉപയോഗിക്കുന്ന സിമ്മിന്റെ […]
ഷവര്‍മ കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു; അധ്യാപികയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചെന്നൈ സ്വദേശിയായ 22കാരിയായ സ്വകാര്യ സ്കൂളിലെ അധ്യാപിക ശ്വേതയാണ് മരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. ചെന്നൈയിലെ നൂമ്പാൽ സ്വദേശിയായ ശ്വേത ഒരാഴ്ച മുൻപാണ് പ്രദേശത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിൽ നിന്ന് ഷവർമ കഴിച്ചത്. സഹോദരനും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം മീൻ കറിയും കഴിച്ചു. അന്ന് രാത്രി തന്നെ ശ്വേത ഛർദ്ദിക്കുകയും ബോധരഹിതയാവുകയും ചെയ്തു. വീട്ടുകാർ ഉടൻ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ […]
കിടപ്പുരോഗിയായ ഭാര്യയെ തീയിട്ട് കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു
ആലപ്പുഴ : കിടപ്പുരോഗിയായ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച മകനും പൊള്ളലേറ്റു. ആര്യാട് പഞ്ചായത്ത് 10-ാം വാര്‍ഡ് തേവന്‍ കോട് വീട്ടില്‍ ശ്രീകണ്ഠന്‍ നായര്‍ (70) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഓമനയെ(65) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ; പൊലീസിൽ പരാതി നൽകി റിമ കല്ലിങ്കൽ
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടി റിമ കല്ലിങ്കൽ. അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സൽപ്പേരിനെ ബാധിക്കുന്ന രീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നും ആരോപിച്ചാണ് നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇ മെയിൽ മുഖാന്തരമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയിൽ പറയുന്നു.



