FEATURED

ടൂറിസം മേഖലയിൽ ഒന്നാം തീയതിയും മദ്യം; ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവിന് ശുപാർശ

തിരുവനന്തപുരം: ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവ് വരുത്താൻ മദ്യനയത്തിന്‍റെ കരടിൽ ശുപാർശ. ഡ്രൈ ഡേ മൂലം കോടികളുടെ നഷ്ടം വരുന്നതായുള്ള ടൂറിസം നികുതി വകുപ്പിന്‍റെ റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന്‍ വെഡിങ്ങടക്കമുള്ളവയ്ക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകൾ നൽകുക. നിലവിൽ ഉപാധികളോടെ നടപ്പാക്കാനാണ് കരട് നയത്തിലെ ശുപാർശ. ഏതുരീതിയിൽ ഇളവുകൾ നടപ്പാക്കണമെന്നാണ് ചട്ടങ്ങൾ രൂപീകരിച്ച് അന്തിമ മദ്യനയത്തിൽ വ്യക്തമാക്കും. ഡ്രൈ ഡേ ഒഴിവാക്കണമെന്നും പ്രവർത്തി സമയം നീട്ടണമെന്നും ബാറുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. […]

FEATURED

ഷിരൂരിൽ പുരുഷന്‍റെ മൃതദേഹം കടലില്‍ ഒഴുകുന്ന നിലയില്‍

അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ ഷിരൂരിൽ നിന്നും 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. ഗോകർണനും കുന്ദാവാരയ്ക്ക് ഇടയിലുമുള്ള ഭാരത്ത് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റേതാണോ മൃതദേഹമെന്ന് സംശയിക്കുന്നുണ്ട്. കാരണം ഷിരൂരിൽ നിന്നും ഗംഗാവലി പുഴ ഒഴുകി അറബിക്കടലിലെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മണ്ണിടിച്ചിലിൽ കാണാതായത് 3 പേരാണ്. ഇവരിലാരുടെയെങ്കിലും മൃതദേഹമാവാമെന്നാണ് നിഗമനം. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം.

FEATURED

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവർ ഇരുവരും ചേർന്ന് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുൾപ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തിൽ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഈ വൈദ്യുതി ലൈനിൽ നിന്ന് ഒരാൾക്ക് ഷോക്കേറ്റു. അത് കണ്ട് നിന്ന അടുത്തയാൾ രക്ഷപ്പെടുത്താൻ‌ ശ്രമിച്ചു. തുടർന്നാണ് ഇദ്ദേഹത്തിനും […]

FEATURED

വയനാടിന് കൈതാങ്ങായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര

അങ്കമാലി: വയനാട് ദുരന്തത്തിൽ പെട്ടവർക്ക് കൈതാങ്ങാകാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ 3 ദിവസങ്ങളിൽ ബസുകൾ സർവീസ് നടത്തും. ബസിലെ ജീവനങ്ങാർ ടിക്കറ്റും കണ്ടക്ടർ ബാഗും ഒന്നുമില്ലാതെ ബക്കറ്റുമായാണ് യാത്രക്കാരെ സമീപിക്കുന്നത്. യാത്രക്കാർക്ക് അവർക്ക് ഇഷ്ടമുളള തുക ബക്കറ്റിൽ നിക്ഷേപിക്കാം. പിരിഞ്ഞ് കിട്ടുന്ന തുകയും, ഉടമകളുടെയും, ജീവനക്കാരുടെയും വരുമാനവും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. 100 ഓളം ബസ്സുകളാണ് 3 ദിവസങ്ങളിലായി സർവീസ് നടത്തുന്നത്. 7,8,9 തിയതികളിലാണ് ബസ് സർവീസ്. 7 ന് […]

FEATURED

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കാൻ ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാല് പേർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. രോഗബാധ ഉറവിടമെന്ന് കരുതുന്ന കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള […]

FEATURED

പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട ; രണ്ടുപേർ പോലീസ് പിടിയിൽ

ആലുവ: പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട പതിനെട്ടര കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ കരുമാത്ര കരുപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിന് സമീപം കഞ്ചാവ് വില്പനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്യുന്നത്. […]

FEATURED

വയനാട് ദുരന്തത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന പ്രസ്താവന; അമിത് ഷായ്‌ക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരേ നടത്തിയ ‘വ്യാജ’ വിമർശനത്തിൽ അമിത് ഷായ്‌ക്കെതിരേ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി. സന്തോഷ് കുമാർ എംപിയാണ് പരാതി നൽകിയത്. കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുൾപൊട്ടൽ മുന്നറിയിപ്പില്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. ജയറാം രമേശ്, ദിഗ്‌വിജയ് സിംഗ്, പ്രമോദ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളും നോട്ടീസ് നൽകിയിരുന്നു. 3 തവണ […]

FEATURED

‘കോച്ചിങ് സെന്‍ററുകൾ മരണ അറകളാണ്, വിദ്യാർഥികളുടെ ജീവൻ വച്ച് കളിക്കുന്നു’; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിങ് സെന്‍ററിന്‍റെ ഹേസ്മെന്‍റിലെ ലൈബ്രറിയിൽ മാലിനജലം കയറി 3 വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി. കോച്ചിങ് സെന്‍ററിൽ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി. കോച്ചിങ് സെന്‍ററുകളെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. കോച്ചിങ് സെന്‍ററുകളെ മരണ അറകളെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം സ്ഥാപനങ്ങൾ കുട്ടികളുടെ ജീവൻ വച്ച് കളിക്കുകയാണെന്നും വിമർശിച്ചു. നൂറോളം കോച്ചിങ് സെന്‍ററുകളാണ് ഡൽഹിയിൽ മാത്രമുള്ളത്. ഐ.എ.എസ്. പരീക്ഷയ്ക്കുള്ള പരിശീലനത്തിന് വിദ്യാർഥികളിൽനിന്ന് അമിത […]

FEATURED

കെജ്‌രിവാളിന് തിരിച്ചടി; ഹൈക്കോടതി ജാമ്യ ഹർജി തള്ളി

ന്യൂഡൽ‌ഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. സിബിഐ കേസിലാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് കാട്ടിയാണ് കോടതി നടപടി. നേരത്തെ ഇഡി കേസിൽ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇന്ന് കെജ്‌രിവാളിന് ജാമ്യം അനുവദിക്കുകയോ അറസ്റ്റ് റദ്ദാക്കുകയോ ചെയ്തിരുന്നെങ്കിൽ കെജ്‌രിവാളിന് പുറത്തിറങ്ങാമായിരുന്നു. ഇ.ഡി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ ജൂൺ 26നാണ് സിബിഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. […]