FEATURED

സംസ്‌കൃത സർവകലാശാലയുടെ വനിത ഹോസ്റ്റലുകളിൽ കെയർ -ടേക്കർ (മേട്രൺ) ഒഴിവുകൾ

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വനിത ഹോസ്റ്റലുകളിൽ കെയർ-ടേക്കർ (മേട്രൺ) തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതഃ അംഗീകൃത സർവ്വകലാശാല ബിരുദം. പ്രായപരിധിഃ 30-40. എസ്. സി. എസ്. ടി., ഒ. ബി. സി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതായിരിക്കും. മുൻപരിചയം അഭിലഷണീയം. പ്രതിദിനം 660/- രൂപയാണ് വേതനം. പരമാവധി പ്രതിമാസം 17,820/- രൂപ വേതനമായി ലഭിക്കുക. അപേക്ഷ ഫീസ് [500/-(ജനറൽ), 200/-(എസ്. സി. /എസ്. ടി.)] യൂണിയൻ ബാങ്ക് […]

FEATURED

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

ആലുവ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ബിനാനിപുരം കടുങ്ങല്ലൂർ ഏലൂക്കര കീരംപിള്ളി കോളനിയിൽ കീരംപിള്ളി വീട്ടിൽ ഷെമീർ (35)നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. ബിനാനിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അത്രിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ, അന്യായതടസം ചെയ്യൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്‌. കഴിഞ്ഞ ഏപ്രിലിൽ […]

FEATURED

ജീവന്‍റെ തുടിപ്പ്!! റഡാർ പരിശോധനയിൽ മണ്ണിനടിയിൽ സിഗ്നൽ, മണ്ണ് കുഴിച്ച് പരിശോധിക്കുന്നു

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ജീവന്‍റെ തുടിപ്പ് കണ്ടെത്താൻ റാഡർ പരിശോധന നടത്തി. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകരും പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്. മുണ്ടക്കൈയിൽ നിന്നും സിഗ്നൽ ലഭിച്ച കെട്ടിടത്തിൽ പരിശോധന നടത്തുകയാണ്. സിഗ്നൽ ലഭിച്ച സ്ഥലം കുഴിച്ചാണ് പരിശോധന നടത്തുന്നത്. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും. കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും […]

FEATURED

ദുരന്തഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യം; മുന്നറിയിപ്പുമായി പൊലീസ്

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മനുഷത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പുമായി പൊലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന പ്രദേശത്ത് മോഷണത്തിനെത്തിയ സാഹചര്യത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകൾ‌ക്ക് സമീപവും സംശായാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കാനാണ് നിർദേശം. അതേസമയം, മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

FEATURED

‘പഞ്ചാബി ഹൗസ്’ നിർമാണത്തിലെ അപാകത: ഹരിശ്രീ അശോകന് നഷ്ടപരിഹാരം നൽകണം

കൊച്ചി: പ്രശസ്ത നടൻ ഹരിശ്രീ അശോകന്‍റെ “പഞ്ചാബി ഹൗസ്” എന്ന വീടിന്‍റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര കോടതി. എതിർകക്ഷികളായ എറണാകുളത്തെ പി.കെ. ടൈൽസ് സെന്‍റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്ന്, ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻഎസ് മാർബിൾ വർക്സിന്‍റെ ഉടമ കെ.എ. പയസിന്‍റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന ജോലികൾ ചെയ്തത്. വീടിന്‍റെ […]

FEATURED

പുലർച്ചെ 5 മുതൽ രാത്രി 11.30 വരെ; 2 ദിവസം അധിക സർവീസുമായി കൊച്ചി മെട്രൊ

കൊച്ചി: കർക്കിടക വാവ് പ്രമാണിച്ച് വെള്ളി ശനി ദിവസങ്ങളിൽ കൊച്ചി മെട്രൊ സർവീസ് സമയം വർധിപ്പിച്ചു. ഇന്ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും സർവീസ് ഉണ്ടാകും. നാളെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലർച്ചെ 5 നും 5.30 നും സർവീസ് ഉണ്ടാകും. അതേസമയം, ആലുവ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്കായുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മണപ്പുറത്ത് 45 ബലിത്തറകളാണ് ഇത്തവണ ഒരുക്കുന്നത്. മഴയെത്തുടർന്ന് ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ ചെളിയടിഞ്ഞതിനാൽ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിത്തറകൾ ഒരുക്കിയിരിക്കുന്നത്. […]

FEATURED

”മുമ്പും നമ്മൾ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ശക്തരാകുകയും ചെയ്തവരാണ്, ഒന്നായി മുന്നോട്ടു പോവുക”, മോഹൻ ലാൽ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ‌ വേദനയറിയിച്ച് നടൻ മോഹൻ ലാൽ. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും താൻ അഭിവാദ്യംചെയ്യുന്നുവെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മുൻപും നമ്മൾ വെല്ലുവിളികളെ അതിജീവിക്കുകയും ശക്തമാവുകയും ചെയ്തവരാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. കുറിപ്പിന്‍റെ പൂർണരൂപം…. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ദുരിതാശ്വാസ […]

FEATURED

ദുരന്ത ഭൂമിയിൽ നിന്നു നാലാം ദിനം ആശ്വാസ വാർത്ത; പടവെട്ടിക്കുന്നിൽ നിന്ന് 4 പേരെ ജീവനോടെ കണ്ടെത്തി

കൽപ്പറ്റ: വ‍യനാട് ഉരുൾപൊട്ടലിൽ കുടുങ്ങിയ 4 പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. 2 പുരുഷന്മാരും 2 സ്ത്രീകളെയും രക്ഷാ ദൗത്യത്തിനിടെ തകർന്ന വീടിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചു. ജോമോൾ, ക്രിസ്റ്റി, ജോണി, എബ്രഹാം എന്നിവരെയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ കാലിന് പരുക്കുണ്ടെന്നല്ലാതെ ഇവർക്ക് മറ്റ് പരുക്കുകളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെയില്ലെന്നാണ് വിവരം. ദിരന്ത ഭൂമിയിലിനിയാരും ജീവനോടെയുണ്ടാവില്ലെന്ന ഉറപ്പിച്ച സമയത്താണ് രക്ഷാദൗത്യത്തിന്‍റെ നാലാം ദിനം ഒറ്റപ്പെട്ടുപോയ 4 പേരെ കണ്ടെത്തുന്നത്. ഇനിയും […]

FEATURED

കർക്കിടക വാവ്; ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ

കർക്കിടക വാവ്; ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ആലുവ മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡ് വഴിയും , പറവൂർ കവല മണപ്പുറം റോഡ് വഴിയും മണപ്പുറത്തേക്ക് പോകാവുന്നതാണ് മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡേ മാത്രമേ അനുവദിക്കുകയുള്ളൂ തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡേ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല പറവൂർ കവല മണപ്പുറം റോഡിൽ Y ജംഗ്ഷൻ ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തിയിട്ടുള്ളതാണ്. മണപ്പുറം പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും വരുന്ന […]