FEATURED

ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി എ.കെ. ആന്‍റണി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്‍റണി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും എ കെ ആന്‍റണി പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സാമ്പത്തികമായും, മറ്റു തരത്തിലുമുള്ള പരമാവധി സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തര്‍ക്കിക്കാനുള്ള സമയമല്ല ഇത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. […]

FEATURED

ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ്റെ തമാശ; വിമാനം രണ്ട് മണിക്കൂർ വൈകി

കൊച്ചി: ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശ പറഞ്ഞതോടെ നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. തുടർന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ തായ്ലാൻ്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിൻ്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും ചുറ്റിച്ചത്. ഭാര്യയും മകനുമുൾപ്പെടെ നാലുപേരുൾപ്പെടെയായിരുന്നു പ്രശാന്തിൻ്റെ യാത്ര. ബാ​ഗിൽ എന്താണെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ ആവർത്തിച്ച് ചോദിച്ചത് യാത്രക്കാരന് ഇഷ്ടമായില്ല. ഇത് ബോംബാണെന്ന് പറഞ്ഞതോടെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ബാ​ഗും കൂടെയുണ്ടായിരുന്നവരുടെ ബാ​ഗും […]

FEATURED

തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

കാലടി: തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. മഞ്ഞപ്ര അറക്കൽ ചൊക്കി ഡാനിയലിൻ്റെയും അഞ്ജലിയുടെയും ഏകമകൾ ധുവാൻ മരിയ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള തോട്ടിൽ വീണ നിലയിൽ കാണുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

FEATURED

തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

കാലടി: തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. മഞ്ഞപ്ര അറക്കൽ ചൊക്കി ഡാനിയലിൻ്റെയും അഞ്ജലിയുടെയും ഏകമകൾ ധുവാൻ മരിയ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള തോട്ടിൽ വീണ നിലയിൽ കാണുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

FEATURED

‘വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത ആറ് മാസം സൗജന്യ വൈദ്യുതി’; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെകെ നഗര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത 6 മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ വൈദ്യുതി മന്ത്രികെ കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്കി. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശം നല്കി. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം […]

FEATURED

എൽ.കെ. അഡ്വാനി ആശുപത്രിയിൽ

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനി ആശുപത്രിയിൽ. ഡൽഹി അപ്പോളോ ആശുപത്രിയിലാണ് 96 കാരനായ അഡ്വാനി ചികിത്സ തേടിയത്. അഡ്വാനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജൂലൈ ആദ്യ ആഴ്ചയും അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.  

FEATURED

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; യുവാവ് അറസ്റ്റിൽ‌

തൃശൂർ: മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവച്ചയാളെ അറസ്റ്റ് ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയാണ് അറസ്റ്റിലായത്. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടിൽ രാജേഷ് (42) നെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പിഡി യും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തു. പാലപ്പിള്ളി റെയിഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മലമ്പാമ്പിന്റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിരുന്നു. മലമ്പാമ്പിന്റെ ഇറച്ചി ശാസ്ത്രീയ […]

FEATURED

നീരജ് ചോപ്ര ഫൈനലിൽ

പാരിസ്: ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിൻ ത്രോയുടെ ഫൈനലിൽ ഇടമുറപ്പിച്ചു. വ്യാഴാഴ്ചയാണ് ഫൈനൽ. യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ എന്ന മികച്ച ദൂരവുമായി ആദ്യ ശ്രമത്തിൽ തന്നെ യോഗ്യതാ ദൂരം മറികടന്നു. സീസണിലെ മികച്ച ദൂരവുമാണിത്. അതേസമയം, മറ്റൊരു ഇന്ത്യൻ താരം കിഷോർ ജെനയ്ക്ക് ഫൈനലിൽ ഇടം കിട്ടിയില്ല. തന്‍റെ ആദ്യ ഒളിംപിക്സിൽ ജെനയ്ക്ക് കണ്ടെത്താനായ മികച്ച ദൂരം 80.73 മീറ്റർ മാത്രം. യോഗ്യതാ ഘട്ടത്തിൽ 84 മീറ്ററിനപ്പുറം എറിയുന്നവരെ മാത്രമാണ് ഫൈനലിലേക്ക് […]

FEATURED

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷന്‍റെ പേര് ഇനി മുതൽ തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്തെന്നും അറിയപ്പെടും. പേരുമാറ്റുന്നതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യം സംസ്ഥാനത്തിന്‍റെ നിരന്തര സമ്മർദത്തെ തുടർന്നാണ് അംഗീകരിച്ചത്. സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുൾ റഹ്മാൻ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കും ഉന്നതർക്കും കത്തയച്ചിരുന്നു. നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും […]