FEATURED

ജാവലിനില്‍ നീരജിന് വെള്ളി; പാകിസ്ഥാന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി

പാരീസ്: ഒളിംപിക്‌സില്‍ ജാവില്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്. തന്റെ രണ്ടാമത്തെ […]

FEATURED

മോഹൻലാലിനെതിരേ വിവാദ പരാമർശം; ചെകുത്താനെതിരേ കേസ്

പത്തനംതിട്ട: ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെകുത്താൻ എന്ന എഫ് ബി പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ പേജിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് കേസ് എടുത്തത്. അജു അലക്സ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. കേസെടുത്തതിന് പിന്നാലെ അജു ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല എസ് എച്ച് ഒ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു. […]

FEATURED

ഇന്ത്യക്ക് ഒളിംപിക്‌സ് ഹോക്കി വെങ്കലം; സ്‌പെയ്‌നിനെ 2-1ന് മറികടന്നു

പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നിലനിര്‍ത്തി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍. ഇതോടെ ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു. പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നിരുന്നില്ല. എന്നാല്‍ ഇന്ത്യക്ക് സുവര്‍ണാവസരം ലഭിക്കുകയുണ്ടായി. സുഖ്ജീത് […]

FEATURED

സ്വകാര്യ ബസ്സിനുള്ളിൽ സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ പ്രതി പിടിയിൽ

കോതമംഗലം : സ്വകാര്യ ബസ്സിനുള്ളിൽ സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ പ്രതി പിടിയിൽ. കൂവപ്പടി കാരാട്ട്പള്ളിക്കര പൂപ്പാനി പൂണോളി വീട്ടിൽ ജോമോൻ (38)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തിരക്കുള്ള ബസ്സിൽ രാവിലെ സ്കൂളിലേക്ക് പോകുന്ന സമയം ബസ്സിൽ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് വിദ്യാർഥിനികൾ പോലീസിനോട് പറഞ്ഞു. കോതമംഗലം മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന ബസ്സിൽ വച്ചാണ് വിദ്യാർഥിനികളെയാണ് ഇയാൾ ശല്യപ്പെടുത്തിയത്. ദുരനുഭവം ഉണ്ടായ ഒരു വിദ്യാർഥിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. വിദ്യാർത്ഥിനി നൽകിയ വിവരത്തിന്റെ […]

FEATURED

വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

ദില്ലി: ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കിടെ വഖഫ് ബോർഡ് നിയമ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ലോക് സഭയില്‍ അവതരിപ്പിച്ചു.  സൂക്ഷ്മപരിശോധന വേണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം നിരാകരിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ബിൽ സംയുക്ത പാർലമെൻറ്റി സമിതിക്ക് വിട്ടു. ബില്ലിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്നാണ് ബില്‍ അവതരണത്തിന് മുമ്പായി കിരണ്‍ റിജിജു മറുപടി പറഞ്ഞത്. ബില്‍ ഇതിനോടകം തന്നെ വിതരണം ചെയ്തതാണെന്നും പൊതുമധ്യത്തിൽ ബില്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനയോ, മതസ്വാതന്ത്രത്യത്തയോ ബില്ല് ചോദ്യം ചെയ്യുന്നില്ല. 2013 […]

FEATURED

വീട്ടമ്മയെ മാനഹാനിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കോതമംഗലം: വീട്ടമ്മയെ മാനഹാനിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കോതമംഗലം മലയിൻകീഴ് വാളാടിത്തണ്ട് ഭാഗത്ത്. ചേരിയിൽ വീട്ടിൽ സുരേഷ് ( 50 ) നെയാണ്കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ആറിനാണ് സംഭവം. നിരവധി കേസുകളിലെ പ്രതിയും, ജയിൽ ശിക്ഷ അനുഭവിച്ച ആളുമാണ് സുരേഷ്. ഇൻസ്പെക്ടർ പി.റ്റി ബിജോയ്, സബ്ബ് ഇൻസ്പെക്ടർമാരായ ഷാഹുൽ ഹമീദ് , ആൽബിൻ സണ്ണി എഎസ്ഐ റെക്സ് പോൾ സീനിയർ സിപിഓമാരായ ജോസ് ബെന്നോ തോമസ്, ടൈറ്റസ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് […]

FEATURED

വയനാട് ഉരുൾപൊട്ടലില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി

കൊച്ചി: വയനാട് ഉരുൾപൊട്ടലില്‍ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പരിഗണന വിഷയങ്ങളിലുണ്ട്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.

FEATURED

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു

പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാലക്കാട് നെന്മാറയിൽ കർഷകൻ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയത്. നെൽകർഷകനായ സോമന്‍ വിവിധ ബാങ്കുകളിലായി ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷിയായിരുന്നു ചെയ്ത് വരുതയായിരുന്നു സോമന്‍. നാലേക്കര്‍ നെൽകൃഷി, ഇതിൽ ഒരേക്കര്‍ സ്വന്തം ഭൂമി, മൂന്നേക്കര്‍ പാട്ടത്തിനെടുത്തും ആയിരുന്നു സോമന്‍ കൃഷി ചെയ്തത്. വര്‍ഷങ്ങളായി നെൽകൃഷി ചെയ്ത് ജീവിക്കുന്നതിനിടെയാണ് തുടര്‍ച്ചയായി […]

FEATURED

അവസാനത്തെ പ്രതീക്ഷ: വിനേഷിന്‍റെ അപ്പീൽ സ്വീകരിച്ചു

ലോസേൻ (സ്വിറ്റ്സർലൻഡ്): ഒളിംപിക്സ് ഗുസ്തിയുടെ ഫൈനലിലെത്തിയ ശേഷം അയോഗ്യയാക്കപ്പെട്ടതിനെതിരേ ഇന്ത്യയുടെ അഭിമാന താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് ഫയലിൽ സ്വീകരിച്ചു. ഫ്രാൻസിലെ മികച്ച സ്പോർട്സ് നിയമ വിദഗ്ധരുടെ സംഘത്തെ തന്നെയാണ് കോടതിയിൽ വിനേഷിനു വേണ്ടി വാദം നടത്താൻ നിയോഗിച്ചിരിക്കുന്നത്. 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷിന് 50.1 ഗ്രാം ഭാരമുള്ളതായി ഫൈനലിനു മുൻപ് കണ്ടെത്തിയതാണ് അയോഗ്യതയ്ക്കു കാരണമായത്. എന്നാൽ, സെമി ഫൈനൽ വരെ താൻ അനുവദനീയമായ ഭാരപരിധിക്കുള്ളിലായിരുന്നു എന്നും, […]