മികച്ച നടൻ പൃഥ്വിരാജ്, മികച്ച ചിത്രം കാതൽ ദി കോർ; മികച്ച നടി ഉര്‍വശി, ബീന ആര്‍ ചന്ദ്രൻ
തിരുവനന്തപുരം: 44-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച നടനായി പൃഥ്വിരാജിനെ പ്രഖ്യാപിച്ചു. ആടുജീവിതം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്. മികച്ച ചിത്രം: കാതൽ മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്) മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം) മികച്ച നടൻ പൃഥ്വിരാജ്: (ആടുജീവിതം) മികച്ച നടി: ഉര്‍വശി (ഉള്ളൊഴുത്ത്, ബീന ആര്‍ ചന്ദ്രൻ (തടവ്) മികച്ച നടി: ഉര്‍വശി (ഉള്ളൊഴുത്ത്, ബീന ആര്‍ ചന്ദ്രൻ (തടവ്) മികച്ച സ്വഭാവ നടൻ: വിജയരാഘവൻ (പൂക്കാലം) മികച്ച സ്വഭാവ […]
അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
ആലുവ: കുഞ്ഞു മാലാഖ യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി ഐഫ സെയ്ന് ദാരുണാന്ത്യം. കഴിഞ്ഞ പതിനൊന്നിനാണ് ആലുവ നാലാംമൈലിൽ അമിത വേഗതയിൽ വന്ന കാർ എടത്തല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സി പി ഒ ഷെബിൻ ഓടിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ബൈക്കിൽ ഷെബിനൊപ്പം രണ്ടു കുട്ടികളും ഭാര്യയുമാണുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ 4 പേരെയും അലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇളയ മകൾ അഞ്ചു വയസുകാരി ഐഫ സെയ്ൻ കഴിഞ്ഞ രാത്രി മരണമടഞ്ഞു. ഷെബിൻ്റെ […]
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർന്നു; 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യം നേടുമെന്ന് പ്രധാനമന്ത്രി
രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി, ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി […]
ആദിശങ്കരയിലെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം; 11 വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ ജോലി ലഭിച്ചു
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ 11 വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ ജോലി ലഭിച്ചു. 2019 – 23 അധ്യായന വർഷത്തെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ അദ്വൈത് കെ ബാബു, കെ. എസ് അക്ഷയ്, എ. എം അഫ്ത്താബ്, ടി. എം അമൽ, കെ. സാൻജോ, ജോയൽ ഷാജി, കാളിദാസ് എസ് നായർ, മുഹമ്മദ് സലീജ്, സഞ്ജയ് സന്തോഷ്, ശ്യാം സിബി, സെബാസ്റ്റ്യൻ ജോസ് എന്നിവർക്കാണ് ഈ മികച്ച നേട്ടം കൈവരിക്കാനായത്. ക്യാമ്പസ് സെലക്ഷനിലൂടെയായിരുന്നു വിദ്യാർത്ഥികളെ […]
വയനാടിന് വേണ്ടി പിരിച്ച പണം വകമാറ്റി ചെലവഴിച്ചു; യൂത്ത് കോണ്‍ഗ്രസില്‍ വിവാദം
കൽപ്പറ്റ : വയനാട് ദുരന്തത്തിന്‍റെ പേരിൽ കോഴിക്കോട് യൂത്ത് കോൺഗ്രസിൽ പോര്. കെഎസ്‍യു സംസ്ഥാന നേതാവിന്‍റെ പേരില്‍ പണം പിരിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അത് വകമാറ്റി ചെലവഴിച്ചെന്ന് കാട്ടി മണ്ഡലം പ്രസിഡന്‍റ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. സംഭവം വിവാദമായതോടെ ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് വിശദീകരണവുമായി മണ്ഡലം കമ്മറ്റി നേതൃത്വം രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അശ്വിന്‍ എടവലത്ത്, പ്രവര്‍ത്തകനായ അനസ് എന്നിവര്‍ വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ […]
ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം
പട്ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചു. ബാബ സിദ്ധനാഥ് ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. പരുക്കേറ്റവർ മഖ്ദുംപൂരിലെയും ജെഹാനാബാദിലെയും ആശുപത്രികളിൽ ചികിത്സ തേടി.
വെള്ളാരപ്പിള്ളി കുട്ടൻ മാരാർ സ്മാരക യുവപ്രതിഭാ പുരസ്‌ക്കാരം തൃപ്രയാർ രമേശന്
കാലടി: വാദ്യകലാരത്‌നം വെള്ളാരപ്പിള്ളി കുട്ടൻ മാരാർ സ്മാരക യുവപ്രതിഭാ പുരസ്‌ക്കാരവും സുവർണ്ണ മുദ്രയും പ്രശസ്ത തിമില കലാകാരൻ തൃപ്രയാർ രമേശന് നൽകി. തിരുവൈരാണിക്കുളം തിരുവാതിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിമിലാചാര്യൻ വാദ്യകലാകേസരി ചോറ്റാനിക്കര വിജയൻ മാരാർ പുരസ്‌ക്കാരം രമേശന് സമ്മാനിച്ചു. നാദസ്വര ചക്രവർത്തി കലൈമാമണി തിരുവിഴ ജയശങ്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു രാധാകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, ചോറ്റാനിക്കര സുഭാഷ് […]
ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി തനി മലയാളിയായി ശ്രീജേഷ്
പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളി താരമാണ് ഇന്ത്യയുടെ മുന്‍ ഹോക്കി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. വെങ്കല നേട്ടത്തിന് അര്‍ഹമാക്കിയ മത്സരത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കാനും ശ്രീജേഷിനായി. പാരീസ് ഒളിമ്പിക്‌സോടെ ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് നേരത്തേതന്നെ ശ്രീജേഷ് അറിയിച്ചിരുന്നു. ഇപ്പോള്‍ പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തിരിക്കുകയാണ് താരം. ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി, കഴുത്തില്‍ വെങ്കല മെഡല്‍ […]
വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ്
വയനാട്: ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ് നടൻ ധനുഷ്. നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തെന്നിന്ത്യയിൽ നിന്ന് അടക്കം നിരവധി താരങ്ങളാണ് വയനാടിന് കൈത്താങ്ങിനായി ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. തെന്നിന്ത്യൻ താരം അല്ലു അർജുൻ കഴിഞ്ഞ ദിവസം 25 ലക്ഷം രൂപ നൽകിയിരുന്നു. ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടി രൂപയും നൽകി.



