14 കോടിയുടെ ഹീവാൻ തട്ടിപ്പ്; ഡയറക്ടർ അനിൽകുമാർ അറസ്റ്റിൽ
തൃശൂര്‍: 14 കോടിയിലധികം തട്ടിപ്പു നടത്തിയ ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് നിക്ഷപ തട്ടിപ്പ് കേസിലെ പ്രതി പീച്ചി വാണിയമ്പാറ സ്വദേശിയായ പൊട്ടിമട ദേശത്ത് ചൂണ്ടേക്കാട്ടില്‍ വീട്ടില്‍ അനില്‍കുമാര്‍ (45) അറസ്റ്റില്‍. തൃശൂര്‍ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. സൊനാവ് ലി എന്ന നേപ്പാള്‍ അതിര്‍ത്തിഗ്രാമത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികളായ പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്‌ളാറ്റിലെ താമസക്കാരന്‍ മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ […]
ഗുരുവായൂരപ്പന് വഴിപാടായി പുതിയ മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍
തൃശൂര്‍: ഗുരുവായൂരപ്പന് ഭക്തര്‍ സമര്‍പ്പിക്കുന്ന വഴിപാടുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ആനയും സ്വര്‍ണവും രത്‌നവും ഒക്കെ ഇങ്ങനെ സമര്‍പ്പിക്കുന്ന വഴിപാടുകളില്‍ ഉള്‍പ്പെടും. വാഹനങ്ങള്‍ ലഭിക്കുന്ന സംഭവങ്ങളുമുണ്ട്. ഇപ്പോഴും അങ്ങനെയൊരു വാഹനമാണ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ഗുരുവായൂരപ്പന് സമര്‍പ്പിച്ചത് ഹ്യുണ്ടായുടെ പുതിയ മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാറാണ്.ഉച്ചതിരിഞ്ഞ് നട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ഹ്യൂണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം ഡി ഉദയകുമാര്‍ റെഡ്ഡിയില്‍ നിന്നും കാര്‍ […]
തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരം കലാമണ്ഡലം സംഗീത് ചാക്യാർക്ക്
കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ് നൽകിവരുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരത്തിന് ഈ വർഷം പ്രശസ് കുത്ത് – കൂടിയാട്ടം കലാകാരൻ കലാമണ്ഡലം സംഗീത് ചാക്യാരെ തിരഞ്ഞെടുത്തു. 30000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. കഥകളി നിരൂപകനും, കേരള കലാമണ്ഡലം മുൻ ഡപ്യുട്ടി രജിസ്ട്രാറുമായ ഡോ. വി. കലാധരൻ, കലാതത്വവേദിയും സഹൃദയനുമായ തൃപ്പൂണിത്തുറ രമേശൻ തമ്പുരാൻ, ഭാഷാ അദ്ധ്യാപകനും ക്ഷേത്രകലാപണ്ഡിതനുമായ നടുവം ഹരി നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ഒക്ടോബർ 6ന് […]
കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് പലചരക്ക്-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് സിപിഎം
കാലടി: സിപഐ(എം ) പുളിയേലിപ്പടി ബ്രാഞ്ച് സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ചിലെ പാലിയേറ്റീവ് കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് പലചരക്ക്- പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ശാരീരിക അവശത അനുഭവിക്കുന്ന പഴയ കാല പാർട്ടി അംഗങ്ങളെ സിപിഐ (എം ) ലോക്കൽ സെക്രട്ടറി ബേബി കാക്കശ്ശേരി പൊന്നാട അണിയിച്ച് ആദരിച്ചു. പ്രായമേറിയ കർഷക തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗം സിജോ. ചൊവ്വരാൻ ആദരിച്ചു. വി.എസ് മുരളി, രാജു നാരായണൻ, പി.വി.ജോഷി, ലിപ്സൺ പാലേലി എന്നിവർ നേതൃത്വം നൽകി
എം എം ലോറൻസ് അന്തരിച്ചു
കൊച്ചി : മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നത് മുതലാണ് നിയമനം. അഞ്ച് മന്ത്രിമാരുടെ പട്ടികക്കും രാഷ്ട്രപതിയുടെ അംഗീകാരം നൽകി. വൈകിട്ട് 4 30നാണ് സത്യപ്രതിജ്ഞ. സുൽത്താൻപൂരിൽ നിന്നുള്ള എംഎൽഎ മജ്‌റ മുകേഷ് അഹ്ലാവത് മന്ത്രിസഭയിൽ പുതുമുഖമായി എത്തും. നിലവിൽ മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവർ മന്ത്രിമാരായി തുടരും. […]
മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്നശേഷം അച്ഛൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
കൊല്ലം: മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണു മരിച്ചത്. ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി. അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുവീട്ടിലെത്തിയ അരുണും പ്രസാദുമായി സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അരുണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ […]
15കാരനെ ഉപയോഗിച്ച് ഹണിട്രാപ്; പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ നിന്ന് സംഘം പണം തട്ടിയത്. കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് സ്വദേശിയായ പരാതിക്കാരനും 15 കാരനും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയം. തുടർന്ന് ഇരുവരും അരീക്കോട് വെച്ച് തമ്മിൽ […]



