06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
817 views 1 sec 0 Comment

കണ്ണിമംഗലം നിവാസികൾ പുലി ഭീതിയിൽ; പശു കിടാവുകളെ കൊന്ന് തിന്നു

admin - November 14, 2024

കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കണ്ണിമംഗലം നിവാസികൾ വന്യമൃഗങ്ങളൂടെ ആക്രമണ ഭീഷണിയിൽ. ഇൻജെലി പറമ്പിൽ ഭാസ്‌കരന്റെയും, കോയിക്കര ആഗസ്ത്തിയുടെയും പശു കിടാവുകളെ കഴിഞ്ഞ ദിവസങ്ങളിൽ അജ്ഞാത ജീവി കൊന്നു ഭക്ഷണം ആക്കിയതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. കണ്ണിമംഗലത്ത് വനഭാഗത്തോടു ചേർന്നാണ് കിടാരികളുടെ ജഡം കണ്ടെത്തിയത്. ഇവയുടെ മാംസം കുറെ ഭാഗം അജ്ഞാത ജീവി ഭക്ഷിച്ചിട്ടുണ്ട്. ബാക്കി ഉപേക്ഷിച്ചു പോയ നിലയിലാണ്. പുലിയായിരിക്കാം ഇവയെ ആക്രമിച്ചു കൊന്നത് എന്ന നിഗമനത്തിലാണ് നാട്ടുകാർ. ജനവാസ മേഖല കൂടിയാണ് ഇവിടം.

കിടാരിക്കൂട്ടത്തെ ആളൊഴിഞ്ഞ പുൽപ്രദേശങ്ങളിൽ മേയാൽ വിട്ടിരിക്കുകയായിരുന്നു. ഇതിൽ 2 എണ്ണം തിരികെ വരാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

നേരത്തേയും ഇവിടെ പുലിയെന്നു കരുതുന്ന അജ്ഞാത ജീവി വളർത്തു മൃഗങ്ങളെ കൊന്നു തിന്നിരുന്നു. അതിനാൽ പുലിയുടെ സാന്നിധ്യം വനത്തിന്റെ സമീപ ഭാഗത്ത് തന്നെ ഉണ്ടെന്ന ഭീതിയിലാണ് നാട്ടുകാർ. രാത്രി വീട്ടിൽ നിന്നു പുറത്തിറങ്ങാൻ വീട്ടുകാർ ഭയക്കുന്നു. നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ഒരു മാസം മുൻപ് കാട്ടാനക്കൂട്ടം ഇവരുടെ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. റബർ, തെങ്ങ്, വാഴ എന്നിവയാണ് കൂടുതലും നശിച്ചത്. 6 ആനകൾ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. വനം വകുപ്പ് അധികൃതർ തകർന്ന് കിടക്കുന്ന ഫെൻസിങ് പുന സ്ഥാപിക്കണമെന്നും, പുലിയെ പിടിക്കാൻ വേണ്ടനടപടികൾ സ്വീകരിക്കണമെന്നും, പട്രോളിങ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 

 

PREVIOUS

പെരിയാറിൽ നിന്നും വാരി സൂക്ഷിച്ച നാല് ലോഡ് മണൽ പിടികൂടി

NEXT

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിന് സഹായവുമായി അതിഥി വെൽഫെയർ ഫോറം
Related Post
November 18, 2025
ശബരിമല തീർഥാടക കുഴഞ്ഞുവീണു മരിച്ചു
June 7, 2024
മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞു; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
January 7, 2025
സ്വാമി ഗിരിശാനന്ദജി കാലടിയില്‍
June 20, 2024
ചേലാമറ്റത്ത് കെഎസ്ആർടിസി ബസ്സിൽ കാർ ഇടിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved