സ്ഥലംമാറ്റം തടഞ്ഞതിന്റെ നിരാശ; പൊലീസുകാരന്‍ ജോലിക്ക് ഹാജരാകാതെ മുങ്ങി
തൃശൂർ: സ്ഥലം മാറ്റം തടഞ്ഞതിൽ നിരാശനായ പൊലീസുകാരൻ ജോലിക്ക് ഹാജരാകാതെ മുങ്ങി. അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ ചേർപ്പ് സ്വദേശി മുരുകദാസിനെയാണ് കാണാതായത്. അന്തിക്കാട് സ്‌റ്റേഷനിൽ നിന്ന് സ്ഥലം മാറ്റത്തിനായി ഇയാൾ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളി സ്‌റ്റേഷനിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ജില്ലയിലെ ഉയർന്ന ഉദ്യാഗസ്ഥൻ സ്ഥലം മാറ്റം തടഞ്ഞു. തുടർന്നും അന്തിക്കാട് സ്‌റ്റേഷനിൽ ജോലിക്ക് പോകാനും നിർദേശം വന്നു. ഇതോടെ ഇയാൾ ഏറെ വിഷമത്തിലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയ മുരുകദാസ് അന്തിക്കാട് സ്‌റ്റേഷനിൽ […]
ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു ആന ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ കൊമ്പുകോർത്തത്. സംഭവത്തിൽ മുറിവാലൻ കൊമ്പന് പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു. ആനയുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ പഴുത്തതോട് കൂടി ആന അവശനിലയിൽ ആവുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെയോടെ ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള വനമേഖലയിൽ ആന വീണു. പിന്നീട് അവിടെ തന്നെ ആനയ്ക്ക് […]
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പീഡനാരോപണം നിഷേധിച്ച് ജയസൂര്യ
തിരുവനന്തപുരം: തനിക്കെതിരായ പീഡനാരോപണം നിഷേധിച്ച് നടൻ ജയസൂര്യ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അത് തന്റെ കുടുബംത്തെ ദുഃഖത്തിലാക്കിയെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം പിറന്നാൾ ദിനത്തിലാണ് ജയസൂര്യയുടെ കുറിപ്പ് പുറത്തുവരുന്നത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുംനീതി ന്യായ വ്യവസ്ഥയിൽ പൂർണമായും വിശ്വസിക്കുന്നുണ്ടെന്നും സത്യം വിജയിക്കുമെന്നും ജയസൂര്യ പറയുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ… പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ വിശദീകരണകുറിപ്പിൽ വ്യക്തമാക്കി. ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും എപ്പോൾ […]
സിനിമ മേഖലയെ തകർക്കരുത്, പ്രശ്നങ്ങളിൽ സങ്കടമുണ്ട്; മോഹൻലാൽ
തിരുവനന്തപുരം: പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടിയില്ല, സിനിമ തിരക്കുകളിലായിരുന്നു തനെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയും എന്നാൽ നിങ്ങളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടാവില്ലെന്നും വാർത്ത സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ അദ്ദേഹം പറഞ്ഞു. സിനിമ സമൂഹത്തിന്‍റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി […]
ആദിശങ്കരയിൽ ലീപ് സെൻ്റർ പ്രവർത്തനമാരംഭിച്ചു
കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയിൽ ലീപ് സെൻ്റർ (ലോക്കല്‍ എന്‍റര്‍പ്രണര്‍ഷിപ്പ് അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാം) പ്രവർത്തനമാരംഭിച്ചു. ഇതു സംബന്ധിച്ച് ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദും, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. പ്രിൻസിപ്പൽ ഡോ. എം.എസ് മുരളി, പ്രെഫ. ആർ. രാജാറാം, കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെൻ്റർ അസിസ്റ്റൻ്റ് മാനേജർ എസ് അരുൺ, കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റൻറ് മാനേജർ ബെർജിൻ റസീൽ തുടങ്ങിയവർ സംസാരിച്ചു. ലീപ് സെൻ്ററിലൂടെ […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ നാലുപേർ പിടിയിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ നാലുപേർ പിടിയിൽ. ആലുവ കാഞ്ഞൂർ മരോട്ടിക്കുടി വീട്ടിൽ ലിൻ്റോ (26), മലപ്പുറം നിലമ്പൂർ കരിമ്പുഴ ഭാഗത്ത് വിശാലിൽ വീട്ടിൽ മുഹമ്മദ് നിവാസ് (23), മുനമ്പം പള്ളിപ്പുറം ചെറായി ഭാഗത്ത് കല്ലും ത്തറ വീട്ടിൽ വൈശാഖ് (29), നായരമ്പലം നെടുങ്ങാട് ഭാഗത്ത് കൊട്ടാരപ്പറമ്പിൽ വീട്ടിൽ അഭിനവ് (22) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ടൂർ പോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ചെറായി, ആലങ്ങാട് തുടങ്ങിയ പല […]
ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറ്റി
തിരുവനന്തപുരം: ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറ്റി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇ.പി–ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. കൂടിക്കാഴ്ച പാർട്ടിയെ പ്രതിസന്ധിയിലാക്കി എന്നാണ് വിലയിരുത്തൽ. കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി ജയരാജൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ച ഇ.പി കണ്ണൂരിലെ വസതിയിലെത്തി. മാധ്യമങ്ങൾ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം വീട്ടിനകത്തേക്ക് കയറുകയായിരുന്നു. ഇ.പിക്കെതിരെ അച്ചടക്ക […]
കാഞ്ഞൂർ നാട്ടുപൊലിമയുടെ 21-ാം വാർഷികം ഞായറാഴ്ച; മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും
കാലടി:നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കേരളത്തിലെ പ്രശസ്ത നാടൻ പാട്ട് സംഘമായ കാഞ്ഞൂർ നാട്ടുപൊലിമയുടെ ഇരുപത്തിയൊന്നാം വാർഷികവും പതിനൊന്നാമത് അമ്പാടി സ്മാരക ഫോക് ലോർ അവാർഡ് സമർപ്പണവും ഞായറാഴ്ച കാഞ്ഞൂരിൽ നടക്കും. തിമിർപ്പ് 2024 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഞായറാഴ്ച വൈകിട്ട് 3 മുതൽ കാഞ്ഞൂർ മെഗസ് ഓഡിറ്റോറിയത്തിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, റോജി എം ജോൺ […]
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ
ഞാറയ്ക്കൽ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മട്ടാഞ്ചേരി കോമ്പാറമുക്ക് എം കെ എസ് പറമ്പ് ഭാഗത്ത് പുതുങ്ങാശ്ശേരി വീട്ടിൽ വസിം (21) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശിയായ വീട്ടമ്മയ്ക്ക് ആറ് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ടാസ്കിലൂടെ വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാം എന്ന് വാഗ്ദാനം വിശ്വസിച്ചാണ് വീട്ടമ്മ ഇവരുമായി ബന്ധപ്പെട്ടത്. തട്ടിപ്പ് സംഘം പരിചയപ്പെടുത്തിയ ടെലഗ്രാം ആപ്പ് വഴി വിവിധ ടാസ്ക് […]



